Home Featured ബെംഗളൂരു : വിവാഹത്തിന് മുമ്ബ് ബ്യൂട്ടിപാര്‍ലറില്‍ മേയ്‌ക്കപ്പ് ചെയ്യാന്‍ പോയ വധു ഐസിയുവില്‍ , നില അതീവ ഗുരുതരം

ബെംഗളൂരു : വിവാഹത്തിന് മുമ്ബ് ബ്യൂട്ടിപാര്‍ലറില്‍ മേയ്‌ക്കപ്പ് ചെയ്യാന്‍ പോയ വധു ഐസിയുവില്‍ , നില അതീവ ഗുരുതരം

by admin

ബെംഗളൂരു : വിവാഹദിവസം ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ് . അതിഥികളായെത്തുന്ന എല്ലാവരുടെയും കണ്ണുകള്‍ തന്നിലേക്ക് മാത്രം പതിയുന്ന നിമിഷങ്ങള്‍ . അന്ന് അതീവ സുന്ദരിയാകണമെന്നാണ് എല്ലാ പെണ്‍കുട്ടികളുടെയും ആഗ്രഹം . എന്നാല്‍ അങ്ങനെ സുന്ദരിയാകാന്‍ ശ്രമിച്ച്‌ ഇപ്പോള്‍ ഐസിയുവിലായിരിക്കുകയാണ് കര്‍ണാടകയില്‍ ഒരു പെണ്‍കുട്ടി.

വിവാഹത്തിനായി മേക്കപ്പ് ചെയ്‌തതിനു പിന്നാലെയാണ് യുവതിയെ മുഖം വികൃതമായത് . തുടര്‍ന്നാണ് യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത് . കര്‍ണാടകയിലെ ഹാസനിലെ അര്‍സികെരെ നഗരത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം . ജജൂര്‍ ഗ്രാമവാസിയായ യുവതിയാണ് വിവാഹത്തിനു അണിഞ്ഞൊരുങ്ങാനായി നഗരത്തിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയത്. പത്ത് ദിവസത്തിനകമാണ് യുവതിയുടെ വിവാഹമെന്നതിനാല്‍ നേരത്തേ ഫേഷ്യല്‍ അടക്കമുള്ളവ ചെയ്യാനാണ് യുവതി ഗംഗാശ്രീ ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍ ആന്റ് സ്പായില്‍ എത്തിയത്.

എന്നാല്‍ ഇവിടെ നിന്ന് മേക്കപ്പ് ചെയ്ത വധുവിന്റെ മുഖം വീര്‍ത്തതും വിരൂപവും വികൃതവുമായി മാറി. പുതിയ മേക്കപ്പ് പരീക്ഷിച്ചതായാണ് ബ്യൂട്ടീഷന്‍ പറയുന്നത്. ഈ മേക്കപ്പ് ഇട്ടതോടെ വധുവിന് അലര്‍ജി ഉണ്ടായി മുഖം വീര്‍ക്കാന്‍‌ തുടങ്ങി. ബ്യൂട്ടിപാര്‍ലറിലെത്തിയ യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യന്‍ ആവികൊള്ളിച്ചതായും ഇതോടെ മുഖം പൊള്ളുകയും നീര് വെക്കുകയുമായിരുന്നുവെന്നുമാണ് വിവരം. പിന്നാലെ മുഖം കറുത്ത നിറമാവുകയും ചെയ്തു. സംഭവത്തിന് പിന്നാലെ വിവാഹം മാറ്റിവെച്ചു. യുവതിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് സൂചന. യുവതിയുടെ കുടുംബം ബ്യൂട്ടിപാര്‍ലറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group