Home Featured പരീക്ഷാ ഹാളില്‍ ഹിജാബ് അനുവദിക്കില്ല; നിരോധനത്തിന് ശേഷം മുസ്‌ലിം വിദ്യാര്‍ഥികളുടെ എണ്ണം കൂടി: കര്‍ണാടക മന്ത്രി

പരീക്ഷാ ഹാളില്‍ ഹിജാബ് അനുവദിക്കില്ല; നിരോധനത്തിന് ശേഷം മുസ്‌ലിം വിദ്യാര്‍ഥികളുടെ എണ്ണം കൂടി: കര്‍ണാടക മന്ത്രി

by admin

ബംഗളൂരു: ഹിജാബ് ധരിച്ചെത്തുന്നവരെ മാര്‍ച്ച്‌ ഒമ്ബതിന് തുടങ്ങുന്ന പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ യൂണിഫോം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാം. ഹിജാബ് ധരിച്ചെത്തുന്നവരെ ഒരു കാരണവശാലും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്നും ബി.സി നാഗേഷ് പറഞ്ഞു.

ഹിജാബ് നിരോധനത്തിന് ശേഷം പരീക്ഷയെഴുതാനെത്തുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഹിജാബ് ധരിച്ച്‌ പഠനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

കേസ് പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. കേസ് അടിയന്തരമായി പരിഗണിക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യയന വര്‍ഷം കൂടി നഷ്ടമാവുന്ന അവസ്ഥയാണെന്നും അഭിഭാഷകനായ ശദാന്‍ ഫരാസത് ഉണര്‍ത്തിയപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

പരീക്ഷ അടുത്തതോടെ ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് വിദ്യാഭ്യാസ ഓഫീസുകളില്‍ ലഭിക്കുന്നത്. ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ഹിജാബ് ധരിച്ചാണ് കാമ്ബസിലെത്തുന്നത്. പരീക്ഷാ ഹാളിലും ഈ അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ സമീപിക്കുന്നതായി ദക്ഷിണ കന്നഡയിലെ ഒരു വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.

വിവാഹത്തിന് മുമ്ബ് ബ്യൂട്ടിപാര്‍ലറില്‍ മേയ്‌ക്കപ്പ് ചെയ്യാന്‍ പോയ വധു ഐസിയുവില്‍ , നില അതീവ ഗുരുതരം

ബെംഗളൂരു : വിവാഹദിവസം ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ് . അതിഥികളായെത്തുന്ന എല്ലാവരുടെയും കണ്ണുകള്‍ തന്നിലേക്ക് മാത്രം പതിയുന്ന നിമിഷങ്ങള്‍ .

അന്ന് അതീവ സുന്ദരിയാകണമെന്നാണ് എല്ലാ പെണ്‍കുട്ടികളുടെയും ആഗ്രഹം . എന്നാല്‍ അങ്ങനെ സുന്ദരിയാകാന്‍ ശ്രമിച്ച്‌ ഇപ്പോള്‍ ഐസിയുവിലായിരിക്കുകയാണ് കര്‍ണാടകയില്‍ ഒരു പെണ്‍കുട്ടി.

വിവാഹത്തിനായി മേക്കപ്പ് ചെയ്‌തതിനു പിന്നാലെയാണ് യുവതിയെ മുഖം വികൃതമായത് . തുടര്‍ന്നാണ് യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത് . കര്‍ണാടകയിലെ ഹാസനിലെ അര്‍സികെരെ നഗരത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം . ജജൂര്‍ ഗ്രാമവാസിയായ യുവതിയാണ് വിവാഹത്തിനു അണിഞ്ഞൊരുങ്ങാനായി നഗരത്തിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയത്. പത്ത് ദിവസത്തിനകമാണ് യുവതിയുടെ വിവാഹമെന്നതിനാല്‍ നേരത്തേ ഫേഷ്യല്‍ അടക്കമുള്ളവ ചെയ്യാനാണ് യുവതി ഗംഗാശ്രീ ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍ ആന്റ് സ്പായില്‍ എത്തിയത്.

എന്നാല്‍ ഇവിടെ നിന്ന് മേക്കപ്പ് ചെയ്ത വധുവിന്റെ മുഖം വീര്‍ത്തതും വിരൂപവും വികൃതവുമായി മാറി. പുതിയ മേക്കപ്പ് പരീക്ഷിച്ചതായാണ് ബ്യൂട്ടീഷന്‍ പറയുന്നത്. ഈ മേക്കപ്പ് ഇട്ടതോടെ വധുവിന് അലര്‍ജി ഉണ്ടായി മുഖം വീര്‍ക്കാന്‍‌ തുടങ്ങി. ബ്യൂട്ടിപാര്‍ലറിലെത്തിയ യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യന്‍ ആവികൊള്ളിച്ചതായും ഇതോടെ മുഖം പൊള്ളുകയും നീര് വെക്കുകയുമായിരുന്നുവെന്നുമാണ് വിവരം. പിന്നാലെ മുഖം കറുത്ത നിറമാവുകയും ചെയ്തു. സംഭവത്തിന് പിന്നാലെ വിവാഹം മാറ്റിവെച്ചു. യുവതിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് സൂചന. യുവതിയുടെ കുടുംബം ബ്യൂട്ടിപാര്‍ലറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group