സീതാമര്‍ഹി: വിവാഹ ചടങ്ങിനിടെ അമിത ശബ്ദത്തിലുള്ള ഡിജെയില്‍ അസ്വസ്ഥത തോന്നിയ വരന്‍ വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. സുരേന്ദ്രകുമാറെന്ന ആളാണ് അമിത ശബ്ദം മൂലമുള്ള വൈബ്രേഷന്‍ താങ്ങാനാവാതെ വിവാഹവേദിയില്‍ കുഴഞ്ഞു വീണ് മരിച്ചത്.
ബിഹാറിലെ സീതാമര്‍ഹി ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഉടന്‍ തന്നെ വരനെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവാഹ വേദിയില്‍ ദമ്ബതികള്‍ പരസ്പരം മാല അണിയുന്നതിനിടെ അമിത ശബ്ദത്തില്‍ ഡിജെ വെച്ചിരുന്നു. ഇതിനിടെ സുരേന്ദ്രകുമാറിന് അസ്വസ്ഥത തോന്നുകയും പലതവണ അമിതശബ്ദത്തില്‍ ഡിജെ വെച്ചതിനെതിരെ പരാതിപ്പെടുകയും ചെയ്തിരുന്നു.
വിവാഹ ചടങ്ങ് അവസാനിച്ച് കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം വരന്‍ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിന് ശേഷം അധികൃതര്‍ ഡിജെ നിരോധിക്കാന്‍ നടപടിയെടുത്തു. സാമൂഹിക പ്രവര്‍ത്തകന്‍ ഡോ രാജീവ് കുമാര്‍ മിശ്രയും ഡിജെ നിരോധിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.