ബംഗളൂരു: കര്‍ണാടകയില്‍ മുന്‍ പൊലീസ് കമീഷണര്‍ ഭാസ്കര്‍ റാവു എ.എ.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്‍റെ സാന്നിധ്യത്തിലാണ് റാവു ബി.ജെ.പി അംഗത്വമെടുത്തത്. എ.എ.പിയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്നും ബി.ജെ.പിക്ക് മാത്രമേ ഇന്ത്യയെ ശക്തിപ്പെടുത്താന്‍ കഴിയുമെന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ബി.ജെ.പിയില്‍ ലഭിക്കുന്ന പ്രാധാന്യം എന്നെയും ആകര്‍ഷിച്ചു.’ -ഭാസ്കര്‍ റാവു പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ തുടങ്ങി മുതിര്‍ന്ന നേതാക്കളുടെ മാര്‍ഗനിര്‍ദേശം തേടുമെന്നും അദ്ദേഹം അറിയിച്ചു.
11മാസങ്ങള്‍ക്ക് മുമ്ബാണ് ഭഷ്കര്‍ റാവു എ.എ.പിയില്‍ ചേര്‍ന്നത്. മാര്‍ച്ച് നാലിന് കര്‍ണാടകയിലെ ദാവന്‍ഗെരയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ഭാസ്കര്‍ റാവു പാര്‍ട്ടി വിട്ടതെന്നതും ശ്രദ്ധേയമാണ്.
ജീവനക്കാര്‍ക്ക് 17 ശതമാനം ശമ്ബള വര്‍ധന പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് 17 ശതമാനം ശമ്ബള വര്‍ധന പ്രഖ്യാപിച്ച് കര്‍ണാടക. ഏഴാം ശമ്ബള കമീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പുതിയ ശമ്ബള സ്കെയില്‍ നടപ്പാക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കിനിടെയാണ് ഇടക്കാലാശ്വാസമായി മുഖ്യമന്ത്രി ബസവരാജ ബൊമൈ ശമ്ബള വര്‍ധന പ്രഖ്യാപിച്ചത്.
ഏഴാം ശമ്ബള കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ദേശീയ പെന്‍ഷന്‍ സ്കീമിന് പകരം പഴയ പെന്‍ഷന്‍ സ്കീം തിരികെ കൊണ്ടുവരിക അടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി അഞ്ച് ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലാണ്.
സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി സംവിധാനം, റവന്യൂ ഓഫിസുകള്‍ അടക്കം നിരവധി അവശ്യ സേവനകള്‍ താളംതെറ്റിയ സാഹചര്യത്തിലാണ് ബി.ജെ.പി സര്‍ക്കാറിന്‍റെ നടപടി. കൂടാതെ, നിയമസഭ തെരഞ്ഞെടുപ്പ് വരാന്‍ പോകുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സര്‍ക്കാറിന്‍റെ പുതിയ തീരുമാനം.