ബംഗളൂരു: വിവരസാങ്കേതികവിദ്യയുടെ തലസ്ഥാനമാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം സൈബര്‍ തട്ടിപ്പിലൂടെ ഏറ്റവും കൂടുതല്‍ പണം നഷ്ടമായത് ബംഗളൂരുവിനാണ്.266 കോടി രൂപയാണ് നഷ്ടമായത്. 14 കോടി രൂപ നഷ്ടപ്പെട്ട മൈസൂരു രണ്ടാം സ്ഥാനത്തുണ്ട്.സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ആകെ നഷ്ടമായത് 363 കോടിയാണ്. പ്രതിദിനം ശരാശരി ഒരുകോടി രൂപയെന്ന നിലയിലാണ് തട്ടിപ്പ്. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ട തുകയില്‍ 46 കോടി രൂപ മാത്രമേ ഇതുവരെ തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടുള്ളൂ.ശേഷിക്കുന്ന തുക തിരിച്ചുപിടിക്കാന്‍ ശ്രമംതുടരുകയാണ്. ഈവര്‍ഷം ജനുവരിയില്‍മാത്രം 36 കോടി രൂപ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടു. സൈബര്‍ തട്ടിപ്പ് നടന്നാല്‍ എത്രയുംവേഗം പരാതി നല്‍കണമെന്ന് പൊലീസ് പറയുന്നു. പരാതി നല്കാന് വൈകുന്തോറും നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാനുള്ള സാധ്യത കുറയും.
അതിനാല്‍, തട്ടിപ്പിന് ഇരയായെന്ന് അറിഞ്ഞാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കണം.2021നെ അപേക്ഷിച്ച് 2022ല്‍ സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പില്‍ വര്‍ധനയുണ്ടായി. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ കരസ്ഥമാക്കി അതുപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പണം കവരുന്നതാണ് തട്ടിപ്പുകാരുടെ പ്രധാനരീതി. ഭീഷണിപ്പെടുത്തിയും പണം തട്ടുന്നുണ്ട്.
മനുഷ്യ മാംസവുമായി യുവാവ് പിടിയില്‍
നരഭോജിയെന്ന് സംശയിക്കുന്ന ആള് പിടിയില്‍.ഇയാളുടെ പക്കല്‍ നിമ്മുമ് മനുഷ്യമാംസം എന്ന് സംശയിക്കുന്ന കിലോക്കണക്കിന് ചോര പുരണ്ട മാംസം കണ്ടെടുത്തു. മെന്‍ഡഡ് ഫെര്‍ണാണ്ടസ് എന്ന ഇരുപത്തിയഞ്ചുകാരനെ ആണ് പിടികൂടിയത്. പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണ്‍ വിമാനത്താവളത്തില്‍ വച്ചാണ് മാംസവുമായി മെന്‍ഡഡ് പിടിയിലായത്. തന്റെ ജന്മനാടായ ബ്രസീലിലെ ബെലോ ഹൊറിസോണ്ടിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസ് പിടികൂടുകയും കൈയിലുണ്ടായിരുന്ന മാംസം പിടിച്ചെടുക്കുകയുമായിരുന്നു.
ചോരക്കറ പുരണ്ട വസ്ത്രങ്ങള്‍ ധരിച്ചാണ് ഫെര്‍ണാണ്ടസ് യാത്ര ചെയ്തിരുന്നത്. അലന് ലോപ്സ് എന്നയാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്ന പ്രതിയാണ് ഫെര്‍ണാണ്ടസ്. ബാഗിലുള്ളത് മനുഷ്യമാംസമാണോ എന്നും ഇത് അലനിന്റെ ശരീരാവശിഷ്ടങ്ങളാണോ എന്നും വിദഗ്ധ ശാസ്ത്രീയ പരിശോധന നടന്നുവരികയാണ്.ഭക്ഷിക്കുന്നതിനാണ് ഇയാള്‍ കൊലപാതകം നടത്തി മനുഷ്യമാംസം ശേഖരിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.
വ്യാജരേഖകള്‍ ഉപയോഗിച്ചാണ് ഇയാള്‍ യാത്ര ചെയ്തതെന്നും കൊലപാതകം നടത്തിയത് ഇയാളെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി.നരഭോജിയെന്ന് സംശയിക്കുന്ന ആള് പിടിയില്‍. ഇയാളുടെ പക്കല്‍ നിമ്മുമ് മനുഷ്യമാംസം എന്ന് സംശയിക്കുന്ന കിലോക്കണക്കിന് ചോര പുരണ്ട മാംസം കണ്ടെടുത്തു. മെന്‍ഡഡ് ഫെര്‍ണാണ്ടസ് എന്ന ഇരുപത്തിയഞ്ചുകാരനെ ആണ് പിടികൂടിയത്. പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണ്‍ വിമാനത്താവളത്തില്‍ വച്ചാണ് മാംസവുമായി മെന്‍ഡഡ് പിടിയിലായത്.