Home Featured ബെംഗളൂരു : ടിപ്പു സർക്കിളിനെച്ചൊല്ലി തർക്കം; സുരക്ഷ ശക്തമാക്കി പോലീസ്.

ബെംഗളൂരു : ടിപ്പു സർക്കിളിനെച്ചൊല്ലി തർക്കം; സുരക്ഷ ശക്തമാക്കി പോലീസ്.

ബെംഗളൂരു : യാദ്ഗിർ നഗരത്തിലെ ടിപ്പു സർക്കിളുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷമായതോടെ നഗരത്തിൽ സുരക്ഷ ശക്തമാക്കി പോലീസ്. നഗരത്തിലെ ചിലഭാഗങ്ങളിൽ നിരോധനാജ്ഞ നിലവിലുണ്ട്. കർശന പരിശോധനയ്ക്കു ശേഷമാണ് പുറത്തു നിന്നുള്ളവരെ നഗരത്തിലേക്ക് കടത്തിവിടുന്നത്. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.ബി.വേദമൂർത്തി പറഞ്ഞു.

കഴിഞ്ഞ ദിവസം വിദ്വേഷ പ്രചാരണം നടത്തിയതിന് ഛത്രപതി ശിവജി സേനാ നേതാവ് പരശുറാം ഷേഗുൽക്കറിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. സമാനകുറ്റം ചുമത്തിടിപ്പു അസോസിയേഷൻ നേതാവിനെതിരേ കേസെടുത്തെങ്കിലും ഇയാൾ ഒളിവിലായതിനാൽ പിടികൂടാൻ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ 22-ന് ടിപ്പുസർക്കിളിന്റെ പേര് സവർക്കർ സർക്കിൾ എന്നാക്കണമെന്നാവശ്യപ്പെട്ട് ശിവജി സേനയും മറ്റ് ഹിന്ദുസംഘടനകളും രംഗത്തെത്തിയിരുന്നു.

കോർപ്പറേഷനിൽനിന്ന് അനുമതി വാങ്ങാതെയാണ് ടിപ്പുസർക്കിൾ എന്ന പേര് ഉപയോഗിക്കുന്നതെന്നായിരുന്നു ഹിന്ദു സംഘടനകളുടെ വാദം. കോർപ്പറേഷൻ ഭരിക്കുന്ന ബി.ജെ.പി. യും പേരിന് അനുമതിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.ഇതിനെതിരേ ടിപ്പു അനുകൂല സംഘടനകളും പ്രദേശത്ത് പ്രതിഷേധങ്ങൾ നടത്തി. 2010 മുതൽ ടിപ്പുസർക്കിൾ എന്ന പേരാണ് ഉപയോഗിക്കുന്നതെന്നും പേരുമാറ്റം അംഗീകരിക്കില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.

ബിസിനസ് ക്ലാസ് വിമാനത്തിലെ വെജിറ്റേറിയന്‍ ബ്രേക്ക്ഫാസ്റ്റ്; കിട്ടിയത് ഒരു കുഞ്ഞ് പഴം മാത്രം; പരാതിയുമായി യാത്രക്കാരന്‍

വിമാനത്തിലെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യവേ വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത തനിക്ക് വെറും ഒരു ചെറുപഴം മാത്രം തന്ന് അപമാനിച്ചെന്ന പരാതിയുമായി യാത്രക്കാരന്‍.ജപ്പാന്‍ എയര്‍ലൈന്‍സിനെതിരെയാണ് പരാതിയുമായി ക്രിസ് ചാരി എന്ന യാത്രക്കാരന്‍ രംഗത്തെത്തിയത്. ഏഴ് മണിക്കൂര്‍ നീണ്ട വിമാനയാത്രയായിട്ട് പോലും തനിക്ക് പ്രഭാത ഭക്ഷണമായി വെറും ചെറുപഴം മാത്രമാണ് വിമാനത്തിലെ അധികൃതര്‍ വിളമ്ബിയതെന്നാണ് ഇദ്ദേഹം പരാതിപ്പെടുന്നത്.

വെജിറ്റേറിയന്‍ ഭക്ഷണമാണ് നിങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് എയര്‍ഹോസ്റ്റസ് ഇന്നത്തെ എന്റെ ബ്രേക്ക് ഫാസ്റ്റ് വാഴപ്പഴമാണെന്ന് അറിയിച്ചു. അപ്പോഴും ഞാന്‍ വിചാരിച്ചത് പഴം ഉള്‍പ്പെട്ട എന്തെങ്കിലും വിഭവമായിരിക്കുമെന്നാണ്. പക്ഷേ ഭക്ഷണം കൊണ്ടുവന്നപ്പോള്‍ പ്ലേറ്റില്‍ ആകെ പഴം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ആകെ അന്തംവിട്ടുപോയി’. ക്രിസ് ചാരി പറഞ്ഞു. തനിക്ക് ലഭിച്ച പ്രഭാതഭക്ഷണത്തിന്റെ ഫോട്ടോ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ തനിക്കൊപ്പമുള്ള നോണ്‍ വെജ് ഓര്‍ഡര്‍ ചെയ്ത യാത്രക്കാര്‍ക്ക് വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം ലഭിച്ചെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. നോണ്‍ വെജ് ഓര്‍ഡര്‍ ചെയ്തവര്‍ക്കായി ട്യൂണ, സാലഡ് മുതലായവയൊക്കെയാണ് നല്‍കിയിരുന്നത്. വിമാനം നല്‍കുന്നത് ഒരു ലഘുഭക്ഷണവും ഒരു ഉച്ചഭക്ഷണവുമാണെന്നാണ് എയര്‍ലൈന്‍സിന്റെ വിശദീകരണം. തനിക്ക് ലഭിച്ച ഉച്ചഭക്ഷണവും മഹാമോശമായിരുന്നെന്ന് ക്രിസ് അഭിപ്രായപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group