Home Featured പിഞ്ചുകുഞ്ഞിന്‍റെ മ‍ൃതദേഹം കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത് പീഡിപ്പിച്ചു

പിഞ്ചുകുഞ്ഞിന്‍റെ മ‍ൃതദേഹം കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത് പീഡിപ്പിച്ചു

by admin

ഗാന്ധിനഗര്‍: ഒന്നര വയസുകാരിയുടെ സംസ്കരിച്ച മ‍ൃതദേഹം പുറത്തെടുത്ത് ലൈംഗിക പീഡനം. ഗുജറാത്തിലെ സുരേന്ദ്രനഗറിലാണ് നിഷ്ഠൂരമായ സംഭവം നടന്നത്. ജന്മനാ ഹൃദ്രോഗിയായ കുഞ്ഞ് ഫെബ്രുവരി 25നാണ് മരിച്ചത്. മൃതദേഹം അന്നുതന്നെ മറവ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം കുഴിമാടത്തിനരികിലെത്തിയ പിതാവ് കണ്ടത് വിവസ്ത്രയാക്കപ്പെട്ട നിലയില്‍ പുറത്ത് കിടക്കുന്ന കുഞ്ഞിന്‍റെ ശരീരമാണ്. ഉടന്‍ തന്നെ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് വീണ്ടും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി രാജ്കോട്ടിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ പെണ്‍കുഞ്ഞ് പീഡിപ്പിക്കപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നും സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്നും പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group