Home Featured വീടുവിട്ട് ബംഗളൂരുവിലെത്തി പണവുമായി കാമുകന്‍ മുങ്ങി

വീടുവിട്ട് ബംഗളൂരുവിലെത്തി പണവുമായി കാമുകന്‍ മുങ്ങി

by admin

കാസര്‍കോട്: ഗള്‍ഫിലുള്ള ഭര്‍ത്താവുമായി നിസാര കാര്യത്തിന് പിണങ്ങി മൂന്നു മക്കളെ വീട്ടിലാക്കി സ്ഥലംവിട്ട ബേക്കലിലെ യുവതി എത്തിയത് ബംഗ്ലൂരുവിലെ ഹോട്ടലില്‍. ഒപ്പം ഉണ്ടായിരുന്ന കുടക് സ്വദേശിയായ 25 കാരന്‍ പൊലീസ് പിന്നാലെയുണ്ടെന്ന് അറിഞ്ഞു 60000 രൂപ അടിച്ചുമാറ്റി മുങ്ങി. ഹോട്ടലില്‍ ഒറ്റപ്പെട്ട യുവതിക്ക് രക്ഷകരായത് കണ്ണൂരിലെ ഹോട്ടല്‍ ഉടമകളാണ്. യുവതിയെ ബംഗളൂരുവില്‍ നിന്നും പൊലീസ് ബേക്കലിലെത്തിച്ച്‌ മജിസ്‌ട്രേട്ട് മുമ്ബാകെ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം അയച്ചു.
ബംഗ്ലൂരു മെജിസ്റ്റികിന് സമീപം കെ.ആര്‍ മാര്‍ക്കറ്റിലെ ഹോട്ടല്‍ മുറിയിലാണ് ബേക്കല്‍ പൊലീസ് ഭര്‍തൃമതിയെ കണ്ടെത്തിയത്. ഈ സമയം യുവതി മാത്രമെ ഹോട്ടല്‍ മുറിയിലുണ്ടായിരുന്നുള്ളു. കണ്ണൂര്‍ സ്വദേശിയുടെതാണ് ഈ ഹോട്ടല്‍. ഹോട്ടലുടമകള്‍ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ബന്ധുക്കളും എത്തുകയായിരുന്നു.

കർണാടക / ബംഗളുരു കോവിഡ് അപ്ഡേറ്റ്

ഇക്കഴിഞ്ഞ 17 മുതലാണ് ഭര്‍തൃമതിയെ കാണാതായത്. പടന്ന കടപ്പുറത്തെ ബന്ധുവീട്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുവിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഭര്‍തൃമതി ബംഗളൂരുവിലുള്ള വിവരം ലഭിച്ചത്.

സ്വകാര്യ സ്ഥാപനങ്ങളില്‍ കന്നഡിഗര്‍ക്ക് സംവരണം; ഉത്തരവ് പുറപ്പെടുവിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

വീട്ടിലെ ഗ്യാസ് കണക്ഷനെ ചൊല്ലി ഗള്‍ഫിലെ ഭര്‍ത്താവുമായി യുവതി വാക്‌പോരിലായി. ഇതിന് പിന്നാലെയാണ് യുവതി വീടുവിട്ടത്. മൊബൈല്‍ ഫോണ്‍ നമ്ബര്‍ സൈബര്‍ സെല്ല് പരിശോധിച്ചപ്പോള്‍ കുടക് സ്വദേശിയായ യുവാവുമായി നിരന്തരം സംസാരിച്ചതായി കണ്ടെത്തി. ബംഗളൂരുവില്‍ ഹോട്ടല്‍ ജോലി ചെയ്യുന്ന യുവാവിനെ ബേക്കല്‍ എസ്.ഐ പി. അജിത് കുമാര്‍ ഫോണില്‍ വിളിച്ചു നോക്കിയപ്പോള്‍ യുവതി തനിക്കൊപ്പമില്ലെന്ന് ആവര്‍ത്തിച്ച യുവാവ് നല്‍കിയ മറുപടി കളവാണെന്ന് ബംഗളൂരുവില്‍ എത്തിയപ്പോള്‍ പൊലീസിന് ബോധ്യമായി.

മൂന്ന് ദിവസമായി യുവതി ഇതേ ഹോട്ടല്‍ മുറിയില്‍ തനിച്ചു കഴിയുകയായിരുന്നു. ഹോട്ടല്‍ ഉടമയുടെ സംരക്ഷണത്തിലായിരുന്നു യുവതി. ഹോട്ടല്‍ ഉടമകളുടെ ഇടപെടലാണ് ഭര്‍തൃമതിക്ക് രക്ഷയായത്. ഭര്‍ത്താവിന്റെ അകന്ന ബന്ധുവായ യുവാവ് തന്നെ കുടുക്കിയതാണെന്ന് ഭര്‍തൃമതി മൊഴി നല്‍കി. വീട്ടില്‍ നിന്നും ഇറങ്ങുമ്ബോള്‍ 90,000 രൂപ ഭര്‍തൃമതി കൊണ്ടുപോയിരുന്നു. ഇതില്‍ 30,000 രൂപ ചിലവായി. ശേഷിക്കുന്ന 60,000 രൂപയാണ് കുടക് യുവാവ് അടിച്ചുമാറ്റിയത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group