ബെംഗളൂരു: കര്‍ണാടകയില്‍ ഐഎഎസ് വനിതാ ഉദ്യോഗസ്ഥയുടെ സ്വകാര്യചിത്രങ്ങള്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പുറത്തുവിട്ട സംഭവത്തില്‍ മുന്നറിയിപ്പുമായി സംസ്ഥാന ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയോടും പൊലീസ് മേധാവിയോടും ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
”അവര്‍ക്കെതിരെ നടപടിയെടുക്കും. അവര്‍ രണ്ടുപേരും വളരെ മോശമായ രീതിയിലാണ് പെരുമാറുന്നത്. സാധാരണക്കാര്‍ പോലും തെരുവില്‍ ഇങ്ങനെ സംസാരിക്കില്ല. അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ, പക്ഷേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത് ശരിയല്ല”- മന്ത്രി പറഞ്ഞു.
ദേവസ്വം കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങളാണ് ഐപിഎസ് ഓഫീസറും കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ എം ഡിയുമായ ഡി രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. പുരുഷ ഐഎഎസ് ഓഫീസര്‍മാര്‍ക്ക് രോഹിണി അയച്ച ചിത്രങ്ങളാണെന്നാണ് രൂപയുടെ അവകാശവാദം. തന്റെ വാട്സാപ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണ് വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.
രൂപയ്ക്ക് മാനസിക രോഗമാണെന്നും രോഹിണി ആരോപിച്ചു. ”മാനസിക രോഗം ഒരു വലിയ പ്രശ്‌നമാണ്, അതു മരുന്നും കൗണ്‍സിലിങ്ങും വഴിയാണ് പരിഹരിക്കേണ്ടത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവരെ ഇതു ബാധിക്കുമ്ബോള്‍ അതു കൂടുതല്‍ അപകടകരമാകും. രൂപ ഐപിഎസ് എനിക്കെതിരെ തെറ്റായ, വ്യക്തിപരമായ അധിക്ഷേപ പ്രചാരണങ്ങള്‍ നടത്തുകയാണ്. അത് അവരുടെ സംസ്കാരമാണ്.”- രോഹിണി പറഞ്ഞു.
മൈസൂരു കെആര്‍ നഗറില്‍ നിന്നുള്ള ദള്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ സ ര മഹേഷിന്റെ സ ര കണ്‍വന്‍ഷന്‍ ഹാള്‍ മഴവെള്ളക്കനാല്‍ കയ്യേറി നിര്‍മിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ല്‍ രോഹിണി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ മഹേഷ് നല്‍കിയ ഒരു കോടി രൂപയുടെ അപകീര്‍ത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ടു ചര്‍ച്ച നടത്തിയെന്ന ആരോപണത്തിനിടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. ഒരു റസ്റ്റോറന്റില്‍ മഹേഷും രോഹിണിയും ഒരുമിച്ച് ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് ഇരുവരും തമ്മില്‍ ഒതുതീര്‍പ്പു നടന്നെന്ന് ആരോപണം വന്നത്.
കര്‍ണാടകയില്‍ ഡെലിവറി ബോയിയെ കൊന്ന് കത്തിച്ച സംഭവം : യുവാവ് പിടിയില്‍
ബെംഗളൂരു: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിയ ഐഫോണിനു നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഇരുപതുകാരന്‍ ഇകാര്‍ട്ട് ഡെലിവറി ബോയിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. കത്തിക്കുന്നതിന് മുമ്ബ് യുവാവ് മൃതദേഹം മൂന്ന് ദിവസം തന്‍റെ വസതിയില്‍ സൂക്ഷിച്ചതായി പൊലീസ് പറഞ്ഞു.
ഫെബ്രുവരി ഏഴിന് ഹാസനിലെ അരസിക്കരെയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ഹേമന്ത് ദത്ത് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെലിവറി ബോയ് ആയ ഹേമന്ത് നായികാണ് കൊല്ലപ്പെട്ടത്. നായികിന് നിരവധി തവണ കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. സെക്കന്‍റ് ഹാന്‍ഡ് search ഐഫോണ്‍ നല്‍കാനായി ദത്തിന്‍റെ വസതിയില്‍ എത്തിയപ്പോള്‍ നായികിനോട് പ്രതി വീടിനുള്ളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. മുറിയില്‍ നിന്ന് പണവുമായി ഉടന്‍ മടങ്ങിവരാമെന്നും പറഞ്ഞു. തുടര്‍ന്ന് കത്തിയുമായി വന്ന ദത്ത് ഡെലിവറി ബോയിയെ ഒന്നിലധികം തവണ കുത്തുകയായിരുന്നു.പിന്നീട് പ്രതി മൃതദേഹം ചാക്കില്‍ കെട്ടി മൂന്നു ദിവസത്തോളം വീട്ടില്‍ സൂക്ഷിച്ചു. പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് എവിടെയെങ്കിലും മൃതദേഹം കത്തിക്കാനായിരുന്നു പദ്ധതി.
മൃതദേഹം ഇരുചക്രവാഹനത്തില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് പെട്രോള്‍ ഒഴിച്ചു കത്തിച്ചത്. ദത്ത് പെട്രോള്‍ വാങ്ങുന്നതും മൃതദേഹം കൊണ്ടുപോകുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാസന്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.