Home Featured ബെംഗളൂരു: നഗരത്തിൽ 5 ട്രാഫിക് പൊലീസ് സ്റ്റേഷനുകൾ കൂടി വരുന്നു..

ബെംഗളൂരു: നഗരത്തിൽ 5 ട്രാഫിക് പൊലീസ് സ്റ്റേഷനുകൾ കൂടി വരുന്നു..

ബെംഗളൂരു: നഗരത്തിൽ 5 ട്രാഫിക് പൊലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. ഇതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട ഡപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകി. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നഗരത്തിൽ 12 പുതിയ റോഡുകൾ കൂടി നിർമിക്കും.

പ്രതിദിനം 5000 വാഹനങ്ങളാണ് നഗരാഡുകളിൽ പുതുതായി എത്തുന്നത്. ഓൾഡ് എയർപോർട്ട് റോഡിലെ സുരൻജൻദാസ് അടിപ്പാതയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാത്രിയില്‍ ലൈറ്റിടാതെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു; യുവതിക്ക് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടമായി; വീണ്ടെടുത്തത് ഒരു മാസത്തെ ചികിത്സയിലൂടെ

ഹൈദരാബാദ്: രാത്രിയില്‍ ഇരുട്ടത്ത് മൊബൈല്‍ ഫോണ്‍ നിരന്തരം ഉപയോഗിച്ചതോടെ ഹൈദരാബാദ് സ്വദേശിയായ യുവതിക്ക് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. രാത്രിയില്‍ ലൈറ്റിടാതെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച യുവതിയുടെ കാഴ്ച ശക്തിയാണ് നഷ്ടപ്പെട്ടതെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച്‌ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ കൃത്യമായ ചികിത്സക്ക് ശേഷം യുവതിക്ക് കാഴ്ച തിരിച്ചുകിട്ടിയെന്നും ഡോക്ടര്‍ കുറിച്ചു. ഹൈദരാബാദില്‍ പ്രാക്ടീസ് ചെയ്യുന്ന ന്യൂറോളജിസ്റ്റായ ഡോ. സുധീറാണ് വിവരം ട്വിറ്ററില്‍ കുറിച്ചത്.

രാത്രിയില്‍ ഇരുട്ടുമുറിയില്‍ സ്മാര്‍ട്ട്ഫോണ്‍ നോക്കുന്നത് പതിവാക്കിയ 30 കാരിയായ യുവതിക്ക് കാഴ്ച പ്രശ്‌നങ്ങളുണ്ടായതായി അദ്ദേഹം കുറിച്ചു. മഞ്ജു എന്ന യുവതിക്കാണ് രോഗമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടയ്ക്കിടെ കാഴ്ചക്കുറവ്, വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളുമായാണ് യുവതി എത്തിയതെന്നും വൈദ്യപരിശോധനയ്ക്ക് വിധേയയായപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോം (എസ്വി എസ്) കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇരുട്ടില്‍ കൂടുതല്‍ സമയം ഫോണില്‍ ചിലവഴിക്കുന്ന ശീലമാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് ഡോക്ടര്‍ പറയുന്നു.

ഒന്നര വര്‍ഷമായി യുവതി പതിവായി ഇരുട്ടില്‍ ഫോണില്‍ നോക്കുന്നു. കുട്ടിയെ പരിപാലിക്കുന്നതിനായി യുവതി ബ്യൂട്ടീഷ്യന്‍ ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. രാത്രിയില്‍ 2 മണിക്കൂര്‍ ഉള്‍പ്പെടെ ദിവസേന നിരവധി മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണില്‍ ബ്രൗസ് ചെയ്യുന്ന ശീലം യുവതിക്കുണ്ടായിരുന്നെന്നും ഡോക്ടര്‍ കുറിച്ചു.മരുന്നിനൊടൊപ്പം സ്‌ക്രീന്‍ സമയം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഒരു മാസത്തെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു. സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോം (എസ്വി എസ്), കമ്ബ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്നിവ ഭാഗികമായോ പൂര്‍ണമായോ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

മൊബൈല്‍ അനലിറ്റിക്സ് സ്ഥാപനമായ റമമേ.മശ റിപ്പോര്‍ട്ട് പ്രകാരം 2020-ല്‍ 4.5 മണിക്കൂറും 2019-ല്‍ 3.7 മണിക്കൂറും ആയിരുന്ന ഇന്ത്യയിലെ ശരാശരി സ്മാര്‍ട്ട്ഫോണ്‍ ഉപഭോഗ ദൈര്‍ഘ്യം 2021-ല്‍ പ്രതിദിനം 4.7 മണിക്കൂറായി വര്‍ധിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group