ബെംഗ്ളുറു: കര്‍ണാടകയിലെ ബെംഗ്ളൂറില്‍ ‘ഇന്ത്യ എനര്‍ജി വീക്ക് 2023’ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് വേറിട്ട സമ്മാനം. അര്‍ജന്റീനയിലെ ഊര്‍ജ കമ്ബനിയായ വൈപിഎഫ് പ്രസിഡന്റ് പാബ്ലോ ഗോണ്‍സാലസ് ലയണല്‍ മെസിയുടെ പേരിലുള്ള അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ ജേഴ്സി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ പേരും 10-ാം നമ്ബറും ജേഴ്സിയില്‍ എഴുതിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറലായി.
മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മെസി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. അര്‍ജന്റീനയുടെ വിജയത്തിന് ശേഷം പ്രധാനമന്ത്രി മോദി ടീമിനെ സോഷ്യല്‍ മീഡിയയിലൂടെ ടീമിനെ അഭിനന്ദിക്കുക കൂടി ചെയ്തിരുന്നു.
ഇന്ത്യ എനര്‍ജി വീക്ക് ഇന്ത്യയുടെ വളരുന്ന കഴിവ് പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടാണ് സംഘടിപ്പിക്കുന്നത്. ലോകമെമ്ബാടുമുള്ള 30-ലധികം മന്ത്രിമാര്‍ പരിപാടിയില്‍ പങ്കെടുത്തു. ഫെബ്രുവരി എട്ടിന് സമാപിക്കും. ഊര്‍ജ മേഖലയില്‍ നിക്ഷേപം നടത്താന്‍ നിലവില്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇന്ത്യയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. അടുത്ത ദശകത്തില്‍ ലോകത്ത് ഊര്‍ജ ആവശ്യത്തില്‍ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചുരത്തിലെ കുരുക്ക് പഴങ്കഥയാകുന്നു; റോപ്വേ 2025ല്‍ യാഥാര്‍ത്ഥ്യമാവും
താമരശ്ശേരി ചുരത്തിലെ കുരുക്കിന് പരിഹാരമായി റോപ്വേ വരുന്നു. റോപ്വേ 2025ല്‍ യാഥാര്‍ത്ഥ്യമാവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ലക്കിടിയില്‍ നിന്ന് അടിവാരം വരെയാണ് റോപ്വേ നിര്‍മ്മിക്കുക. 2025ഓടെ പൂര്‍ത്തീകരിക്കാന്‍ പറ്റുന്ന തരത്തിലുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരത്തുചേര്‍ന്ന എം.എല്‍.എ.മാരുടെയും വിവിധ സംഘടനാ, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റോപ്വേ നിര്‍മ്മാണ പദ്ധതിയുടെ വേഗം കൂട്ടുന്നതിനായി വനംമന്ത്രി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ടൂറിസം, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഉടന്‍ യോഗം വിളിക്കാനും തീരുമാനമായി.
വയനാട് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ ഘട്ട്സ് ലിമിറ്റഡ് എന്ന കമ്ബനിയാണ് റോപ്വേ നിര്‍മ്മാണം നടത്തുക. അടിവാരത്തുനിന്ന് ലക്കിടിവരെ 3.7 കിലോമീറ്റര്‍ നീളത്തിലാണ് റോപ്വേ നിര്‍മ്മാണം. 40 കേബിള്‍ കാറുകളാണുണ്ടാവുക. പദ്ധതിയ്ക്കായി 150 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി അടിവാരത്ത് പത്തേക്കര്‍ ഭൂമിയും ലക്കിടിയില്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയും വാങ്ങിയിരുന്നു.
താമരശ്ശേരി ചുരത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകളും വര്‍ധിക്കും. പദ്ധതി സാധ്യമായാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോപ്വേ ആയിരിക്കും ഇത് എന്ന പ്രത്യേകതയുമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട യോഗത്തില്‍ എം.എല്‍.എ.മാരായ ടി. സിദ്ദിഖ്, ലിന്റോ ജോസഫ്, വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ഒ.എ. വീരേന്ദ്രകുമാര്‍, ബേബി നിരപ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.