Home Featured കർണാടക :സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; 137 നഴ്സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കർണാടക :സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; 137 നഴ്സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മംഗളൂരു: നഴ്സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 137 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. മംഗളൂരുവിലെ ശക്തിനഗറില്‍ സ്വകാര്യ ഹോസ്റ്റലില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.വിദ്യാര്‍ഥികളെ രാത്രി തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.രാവിലെ മുതല്‍ തന്നെ പല വിദ്യാര്‍ഥികള്‍ക്കും വയറുവേദനയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. വൈകീട്ടായതോ2െ കൂടുതല്‍ പേര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ ബന്ധുക്കളും ആശുപത്രികളില്‍ എത്തിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസും അറിയിച്ചു. രാത്രി ഒമ്ബതോടെ സിറ്റി ഹോസ്പിറ്റലിന് മുന്നില്‍ 400-500 പേര്‍ തടിച്ചു കൂടിയിരുന്നു. അതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളും ബാക്കി അവരുടെ രക്ഷിതാക്കളുമായിരുന്നുവെന്ന് പൊലീസ് കമീഷണര്‍ എന്‍. ശശി കുമാര്‍ പറഞ്ഞു.പുലര്‍ച്ചെ തന്നെ പലര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. 100ലധികം പെണ്‍കുട്ടികള്‍ ഭക്ഷ്യ വിഷബാധയേറ്റെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയിലെത്തി. നിലവില്‍ 137 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

പൊലീസ് ഭക്ഷ്യ വിഷബാധയുടെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.വിദ്യാര്‍ഥികള്‍ അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ ഹെല്‍ത്ത് ഇന്‍സ്‍പെക്ടര്‍ ഡോ.അശോക് അറിയിച്ചു.

ഓടുന്ന ബസില്‍നിന്ന് വീണ മലയാളി വിദ്യാര്‍ഥി ചക്രത്തിനടിയില്‍പെട്ട് മരിച്ചു

കോയമ്ബത്തൂര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് വീണ് ചക്രത്തിനടിയില്‍പെട്ട മലയാളി വിദ്യാര്‍ഥി മരിച്ചു. ഇടുക്കി മറയൂര്‍ സ്വദേശിയും പൊള്ളാച്ചിയിലെ സ്വകാര്യ കോളജില്‍ മൂന്നാം വര്‍ഷ ബി.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ മദന്‍ലാല്‍ (22) ആണ് മരിച്ചത്.

ഉദുമലപേട്ടയില്‍ താമസിക്കുന്ന മദന്‍ലാല്‍ കോയമ്ബത്തൂരില്‍നിന്ന് പളനിയിലേക്ക് പോകുന്ന ബസില്‍ യാത്ര ചെയ്യുകയായിരുന്നു. ബസ് വളവ് തിരിയുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട വിദ്യാര്‍ഥി പുറത്തേക്ക് വീഴുകയും പിന്‍ചക്രത്തിനടിയില്‍ പെടുകയുമായിരുന്നു. മദന്‍ലാല്‍ സംഭവസ്ഥലത്ത് മരിച്ചു. കോമംഗലം പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്

You may also like

error: Content is protected !!
Join Our WhatsApp Group