Home Featured ബെംഗളൂരു: ഭാര്യയെ വിഡിയോ കോളിൽ കാണിച്ചില്ല;സഹപ്രവർത്തകനെ കുത്തി പരുക്കെൽപ്പിച്ച് യുവാവ്

ബെംഗളൂരു: ഭാര്യയെ വിഡിയോ കോളിൽ കാണിച്ചില്ല;സഹപ്രവർത്തകനെ കുത്തി പരുക്കെൽപ്പിച്ച് യുവാവ്

ബെംഗളൂരു: വിഡിയോ കോളിലൂടെ ഭാര്യയെ കാണിച്ചു കൊടുക്കാൻ വിസമ്മതിച്ചയാളെ സഹ പ്രവർത്തകൻ കുത്തി പരുക്കേൽപ്പിച്ചു.തയ്യൽക്കടയിലെ ജീവനക്കാര നായ വി. സുരേഷാണ് രാജേഷ് മിശ്രയെ കുത്തിയത്. ഭാര്യയുമായി ഫോണിൽ സംസാരിക്കുകയായിരുന്ന മിശ്രയോട് സുരേഷ് വിഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ കൃതിക കൊണ്ട് കുത്തുകയായി രുന്നു. ഒളിവിൽ പോയ സുരേഷിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച്‌ ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം

ശ്രീനഗര്‍: മഞ്ഞുമൂടിയ മലനിരകളില്‍ ഗ്ലാസ് കൂടാരങ്ങള്‍ തീര്‍ത്ത് കശ്മീരിലെ വിനോദസഞ്ചാരമേഖല.ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റുമായി ഗുല്‍മാര്‍ഗ് സ്‌കീ റിസോര്‍ട്ടാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 370-ാം വകുപ്പ് പിന്‍വലിച്ചതിന് ശേഷം കശ്മീരിലേക്ക് ഒഴുകുന്ന സഞ്ചാരികള്‍ക്ക് ഏത് കാലാവസ്ഥയിലും സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഗുല്‍മാര്‍ഗിലെ കൊലാഹോയ് ഗ്രീന്‍ ഹൈറ്റ്സ് ഹോട്ടലാണ് മഞ്ഞിന് നടുവില്‍ ഗ്ലാസ് വാള്‍ റെസ്റ്റോറന്റ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്ബ്, ഗുല്‍മാര്‍ഗില്‍ ഇവര്‍ നിര്‍മ്മിച്ച സ്നോ ഇഗ്ലൂ ഏഷ്യയിലെ ഏറ്റവും വലിയ സ്നോ ഇഗ്ലൂ ആയിരുന്നു. ഫിന്‍ലാന്‍ഡില്‍ നിന്നാണ് ഗ്ലാസ് ഇഗ്ലൂ എന്ന ആശയം സ്വീകരിച്ചതെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പറഞ്ഞു.

”ഇറക്കുമതി ചെയ്ത ഫാബ്രിക്കേറ്റഡ് മെറ്റീരിയലാണ് ഈ ഇഗ്ലൂവിനായി ഉപയോഗിച്ചിരിക്കുന്നത്. ഗ്ലാസ് ഫ്രണ്ടഡ് റെസ്റ്റോറന്റ് ഇന്റീരിയര്‍ ഇന്‍സുലേറ്റ് ചെയ്ത് കൂടാരങ്ങള്‍ സുന്ദരമായ കാഴ്ചയാണ്. ഈ ഗ്ലാസ് ഇഗ്ലൂകളില്‍ ഒരു സമയം എട്ട് പേര്‍ക്ക് ഇരിക്കാം. സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കാനാണ് ശ്രമമെന്ന് ഹോട്ടല്‍ മാനേജര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group