Home Featured ‘ദേഷ്യം കുറക്കെടാ ഉണ്ണി മുകുന്ദാ! ഞാൻ ആരെയും കുത്തില്ല, അടിക്കണമെങ്കിൽ അത് നേരിട്ട്: ബാല

‘ദേഷ്യം കുറക്കെടാ ഉണ്ണി മുകുന്ദാ! ഞാൻ ആരെയും കുത്തില്ല, അടിക്കണമെങ്കിൽ അത് നേരിട്ട്: ബാല

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ചർച്ചയായതാണ് നടന്‍ ഉണ്ണി മുകുന്ദനും യൂട്യൂബറും തമ്മിലുണ്ടായ പ്രശ്‌നം. തന്റെ പുതിയ ചിത്രമായ മാളികപ്പുറത്തെ കുറിച്ച് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബര്‍ ചെയ്ത വീഡിയോയുടെ പേരിൽ ഉണ്ണി മുകുന്ദന്‍ ഇയാളെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം ശ്രദ്ധനേടുന്നത്.ഇതിനു പിന്നാലെ ഉണ്ണി മുകുന്ദനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്.

തുടർന്ന് താൻ പ്രതികരിച്ച രീതി ശരിയായില്ലെന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ രംഗത്തെത്തുകയും ചെയ്തു. നേരത്തെ ബാലയും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രതിഫലത്തെ ചൊല്ലി ചില തർക്കങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം ആറി വന്നതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദൻ വീണ്ടും വിവാദത്തിൽ പെട്ടത്.സംഭവത്തിന് പിന്നാലെ ബാല പ്രതികരിച്ചിരുന്നു. ഉണ്ണി മുകുന്ദൻ നന്നായിരിക്കട്ടെ. സിനിമ നടനെന്നാൽ സമൂഹത്തിന് മാതൃകയാകേണ്ടതാണ്. ഉണ്ണി ടെൻഷനിൽ പറഞ്ഞ് പോയതാകും. ഏത് സിറ്റുവേഷനിൽ ആയാലും കൺട്രോൾ പോകാൻ പാടില്ല എന്നായിരുന്നു ബാല പറഞ്ഞത്.

ഇപ്പോഴിതാ, ഉണ്ണി മുകുന്ദനോട് ദേഷ്യം കുറയ്ക്കടാ എന്ന് പറയുകയാണ് ബാല. ഉണ്ണി മുകുന്ദനൊപ്പം സഹകരിക്കാന്‍ താനും തയ്യാറാണെന്ന് ബാല പറഞ്ഞു. ഫിലിം ഫാക്ടറിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യം പറഞ്ഞത്. നേരത്തെ ബാലയ്‌ക്കൊപ്പം ഇനിയും സിനിമ ചെയ്യുമെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ഇതിനു പിന്നലെയാണ് ബാലയുടെ ഇത്തരമൊരു പ്രതികരണം.ഞാനും ഉണ്ണി മുകുന്ദനും ഇനിയും അഭിനയിക്കും. അവനോടുള്ള സ്‌നേഹം പോയിട്ടില്ല. ഒരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ അത് ഓപ്പണായിട്ട് പറഞ്ഞു.

സ്‌മോള്‍ ബോയ് എന്ന് പറഞ്ഞത് അവന്റെ പ്രായത്തെയും എക്‌സ്പീരിയന്‍സിനെയുമാണ്. എന്റെ മനസ്സിൽ ഒന്നുമില്ല. നല്ലൊരു സ്ക്രിപ്റ്റ് ലഭിച്ചാൽ ഞങ്ങൾ ഒന്നിച്ച് അഭിനയിക്കും. അതിൽ ഒരു കുഴപ്പവുമില്ല,’എനിക്ക് തെറ്റാണെന്ന് തോന്നിയ കാര്യം ഞാന്‍ പറഞ്ഞു. ഒരുപാട് പേര് എന്നെ മുന്നില്‍ നിര്‍ത്തിയിട്ട് ഓടിപ്പോയി. അതാണ് സംഭവിച്ചത്. അതും എന്റെ മനസ് താങ്ങും. ഉണ്ണി പറഞ്ഞത് പോലെ ഉണ്ണി മുകുന്ദന്‍ ഡേറ്റ് തരുമെങ്കിൽ സിനിമ ചെയ്യാൻ ഞാനും തയ്യാറാണ്. ഞാനും തിരിച്ച് അതേ ഡയലോഗ് പറയുകയാണ്. അവന് താല്‍പര്യമുണ്ടെങ്കില്‍ ഞാനും ചെയ്യും.

‘കുറച്ച് ദേഷ്യം കുറക്കെടാ ഉണ്ണി മുകുന്ദാ’ എന്നും ബാല പറയുന്നുണ്ട്.ഉണ്ണി മുകുന്ദനും സീക്രെട്ട് ഏജന്റും തമ്മിലെ പ്രശ്നങ്ങൾക്കിടയിൽ ആറാട്ടണ്ണൻ സന്തോഷ് വർക്കിയും സീക്രട്ട് ഏജന്റ് എന്ന സായിയും ബാലയെ കാണാൻ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ കുറിച്ചും ബാല അഭിമുഖത്തിൽ പറയുന്നുണ്ട്. താൻ ഒരിക്കലും ആരെയും പിന്നിൽ പോയി കുത്തില്ല. അടിക്കണമെന്ന് വിചാരിച്ചാല്‍ നേരിട്ട് അടിക്കുമെന്ന് ബാല പറഞ്ഞു.

ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി; ദൃശ്യങ്ങള്‍ ഫോണ്‍ ക്യാമറയില്‍

ലഖ്‌നൗ: സൂം ആപ്പ് വഴി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ എടുക്കുന്നതിനിടെ ഗോണ്ടയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ അക്രമികള്‍ കൊലപ്പെടുത്തി.തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. അധ്യാപകന്റെ ഫോണില്‍ റെക്കോര്‍ഡായ സംഭവങ്ങളുടെ മുഴുവന്‍ ദൃശ്യങ്ങളും ഫോറന്‍സിക് വിദഗ്ദര്‍ വീണ്ടെടുത്തു.ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണകുമാര്‍ യാദവ്( 35) തിങ്കളാഴ്ച ഓണ്‍ലൈനില്‍ ട്യൂഷന്‍ എടുത്തു കൊണ്ടിരിക്കുമ്ബോള്‍ സന്ദീപ് കുമാര്‍, ജഗ്ഗ മിശ്ര എന്നീ രണ്ട് യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കൃഷ്ണയുടെ സഹോദരിയെ സന്ദീപ് ശല്യം ചെയ്യുന്നത് പതിവായിരുന്നു. ഇതറിഞ്ഞ കൃഷ്ണ പോലീസില്‍ അറിയിക്കുമെന്ന് സന്ദീപിനെ ഭീഷണിപ്പെടുത്തി. ഇതില്‍ പ്രകോപിതരായ സന്ദീപും സഹായി ജഗ്ഗയും ചേര്‍ന്ന് കൃഷ്ണയെ കൊലപ്പെടുത്തിയതായി ഗോണ്ട എസ്‌എച്ച്‌ഒ രാകേഷ് സിംഗ് പറഞ്ഞു. കേസിലെ എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷ്ണ അംബേദ്കര്‍നഗര്‍ സ്വദേശിയാണെന്നും ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപകനായിരുന്നെന്നും പോലീസ് വ്യക്തമാക്കി.

വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്ന കൃഷ്ണ തിങ്കളാഴ്ച വൈകുന്നേരം ഒരു പെണ്‍കുട്ടിയെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്ബോള്‍ പ്രതികള്‍ രണ്ട് പേരും വീട്ടില്‍ അതിക്രമിച്ച്‌ കയറി ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ കൃഷ്ണയുടെ ഫോണില്‍ ദൃശ്യങ്ങള്‍ എല്ലാം റെക്കോര്‍ഡായി. പ്രതികള്‍ വീട്ടില്‍ നിന്ന് 2,300 രൂപയും കവര്‍ന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group