ബംഗളൂരു: നീതിനിർവഹണത്തിൽ കർണാടകയുടെ സ്ഥാനം ഏറെ പിന്നിൽ. ശനിയാഴ്ച ബംഗളൂരുവിൽ പ്രകാശനം ചെയ്ത ‘ഇന്ത്യ ജസ്റ്റിസ്’ റിപ്പോക റാർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.രാജ്യത്തെ സംസ്ഥാനങ്ങൾ ജനങ്ങൾക്ക് നീതിന്യായനിർവഹണം നടത്തുന്നത് സംബന്ധിച്ച ഏങ്കിങ് ആണ് ഇത്. 2019ൽ നീതിനിർവഹണരംഗത്ത് കർണാടകക്ക് ആറാം സ്ഥാനമായിരുന്നു. എന്നാൽ 2020ൽ അത് 14ാം സ്ഥാനമായി മാറി. ‘വിധി-സെന്റർ ഫോർ ലീഗൽ പോളിസി ആൻഡ് ദക്ഷ്’ നടത്തിയ ചടങ്ങിലാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.
നിരവധി വിദഗ്ധന്മാരും നയരൂപവത്കരണമേഖലയിലെ പ്രശസ്തരുമാണ് റിപ്പോർട്ട് തയാറാക്കിയത്. ഇതോടനുബന്ധിച്ച് സെമിനാറും നടത്തി.ജനങ്ങൾക്ക് കർണാടക പൊലീസ് സേനയിൽ വിശ്വാസമില്ലെന്ന് സർവേയിൽ തെളിഞ്ഞതായി കോമൺകോസ് കൂട്ടായ്മയിലെ ഗവേഷക രാധിക ഝാ ചടങ്ങിൽ പറഞ്ഞു. പൊലീസുകാർ മതത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നുണ്ട്.
മുസ്ലിംകളാണ് കൂടുതലായും കുറ്റകൃത്യങ്ങൾ നടത്തുന്നതെന്ന് 49 ശതമാനം പൊലീസുകാരും വിശ്വസിക്കുന്നതായി സർവേയിൽ കണ്ടെത്തി. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളോട് പൊലീസ് വിവേചനം കാണിക്കുന്നുവെന്ന കാര്യത്തിൽ കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും സേനയിൽ പട്ടികജാതി-വർഗ-ഒ.ബി.സി പ്രാതിനിധ്യം കൂടിയിട്ടും എന്തുകൊണ്ടാണ് ഈ സാഹചര്യമെന്നതിൽ കൂടുതൽ ഗവേഷണം നടക്കേണ്ടതുണ്ടെന്നും പൊലീസ് കമീഷണർ പ്രതാപ് റെഡ്ഡി ചടങ്ങിൽ പറഞ്ഞു.
വേഗത്തിലുള്ള നീതി എല്ലാവർക്കും ലഭ്യമാക്കാനുള്ള സൗകര്യങ്ങളെല്ലാം കർണാടകയിൽ ഉണ്ട്. മൂന്നുവർഷത്തിനുള്ളിൽ എട്ട് ഫോറൻസിക് ലാബുകളും മൊൈബൽ ലാബുകളും സ്ഥാപിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽനിന്ന് തെളിവുകൾ ശേഖരിക്കാനായി ശാസ്ത്രീയ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഉണ്ടെന്നും കമീഷണർ പറഞ്ഞു.
പൂർണമായ വിവരങ്ങളുടെ അഭാവമാണ് സംസ്ഥാനത്തിന്റെ സ്ഥാനം പിന്നിലേക്കാകാൻ കാരണമെന്ന് ഭരണ നവീകരണ കമീഷൻ ചെയർമാൻ ടി.എം. വിജയ ഭാസ്കർ പറഞ്ഞു. പൊലീസ് സേനയിൽ വനിതകളുടെ പ്രാതിനിധ്യം കൂട്ടാൻ കർണാടക ഇനിയും ഏറെ ദൂരം പോകണമെന്ന് കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനീഷ്യേറ്റിവ് (സി.എച്ച്.ആർ.ഐ) അംഗമായ ദേവയാനി ശ്രീവാസ്തവ പറഞ്ഞു.
2020ൽ കർണാടകയിൽ പൊലീസ് സേനയിൽ വനിതാസാന്നിധ്യം 12.34 ശതമാനം മാത്രമാണ്. 1054 സ്റ്റേഷനുകളിലായി 600 വനിത എസ്.ഐമാർ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ മതാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമല്ല. പൊലീസ് സേനയിലെ പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി പ്രാതിനിധ്യം ഉയർന്ന നിലയിലാണെന്നും റിപ്പോർട്ട് പറയുന്നു. പൊലീസ് പരിശീലനത്തിനുള്ള ബജറ്റ് ഉയർത്തണമെന്നും കൂടുതൽ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്നും ദേവയാനി ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യ ജസ്റ്റിസ് ചീഫ് എഡിറ്റർ മജ ദറുവാലയും സംസാരിച്ചു.
നെറ്റ്ഫ്ലിക്സ് പാസ്വേര്ഡ് മറ്റൊരാള്‍ക്ക് കൊടുത്താല്‍ പണം പോകും.!
സന്‍ഫ്രാന്‍സിസ്കോ: പാസ്വേര്ഡ് കൈമാറല്‍ രീതി അവസാനിപ്പിക്കാന്‍ നെറ്റ്ഫ്ലിക്സ് 2023 തുടക്കത്തില്‍ വലിയ നീക്കം നടത്തുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ നെറ്റ്ഫ്ലിക്സിന് ഏറ്റവും നഷ്ടമുണ്ടാക്കുന്ന സംഭവമാണ് പാസ്വേര്ഡ് കൈമാറല്‍ രീതി. ഒരു കുടുംബത്തിലോ,ഓഫീസിലോ മറ്റോ ഒരാള്‍ അല്ലെങ്കില്‍ ഒന്നിലേറെപ്പേര്‍ പണം ഇട്ട് നെറ്റ്ഫ്ലിക്സ് അക്കൌണ്ട് എടുക്കും. എന്നിട്ട് അതിന്റെ പാസ്വേര്ഡ് ഷെയര്‍ ചെയ്ത് വിവിധ ഫോണുകളിലോ, ടിവികളിലോ ഉപയോഗിക്കും.
ഇതാണ് പാസ്വേര്ഡ് കൈമാറല്‍ രീതി.ഇത് മൂലം യുനീക്കായ കാഴ്ചക്കാരെ നഷ്ടപ്പെടുകയും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു എന്നതുമാണ് നെറ്റ്ഫ്ലിക്സിന്റെ പരാതി. പത്ത് വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ സബ്സ്ക്രൈബര്‍മാര്‍ എന്ന തിരിച്ചടിയും നെറ്റ്ഫ്ലിക്സിന് കിട്ടിയിരുന്നു. കൊവിഡ് കാലത്തെ കുതിച്ചുചാട്ടത്തിന് ശേഷം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് നെറ്റ്ഫ്ലിക്സ്. അടുത്തിടെ കൂട്ട പിരിച്ചുവിടല്‍ അടക്കം നെറ്റ്ഫ്ലിക്സ് നടത്തി.
ഒപ്പം തന്നെ തങ്ങളുടെ സാമ്പത്തിക മോഡല്‍ വെറും സബ്സ്ക്രിപ്ഷനെ മാത്രം ആശ്രയിച്ച് വേണ്ടെന്ന തീരുമാനത്തിലേക്കാണ് നെറ്റ്ഫ്ലിക്സ്. അതിന്റെ ഭാഗമായി പരസ്യം കാണിക്കാനുള്ള ശ്രമങ്ങളും അവര്‍ ആരംഭിച്ചിട്ടുണ്ട്.ഇന്ത്യ പോലുള്ള തങ്ങള്‍ക്ക് വളരാന്‍ കഴിയും എന്ന് പ്രതീക്ഷയുണ്ടായ വിപണികളില്‍ നെറ്റ്ഫ്ലിക്സിന് തിരിച്ചടി നേരിട്ടതിന്റെ ഒരു കാരണം പാസ്വേര്ഡ് കൈമാറല്‍ രീതിയാണെന്നാണ് നെറ്റ്ഫ്ലിക്സ് പറയുന്നത്. അതിനാല്‍ 2023ല്‍ ഈ രീതിയെ പുതുക്കി പണിയാന്‍ ഒരുങ്ങുന്നു നെറ്റ്ഫ്ലിക്സ് എന്നാണ് വാര്‍ത്ത.
പാസ്വേഡ് പങ്കിടുന്നത് താൽക്കാലികമായി നിർത്തുന്നതിന് നെറ്റ്ഫ്ലിക്സ് വിവിധ ഓപ്ഷനുകളാണ് പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. 2023 ന്റെ തുടക്കത്തിൽ നെറ്റ്ഫ്ലിക്സ് വരിക്കാർക്ക് അവരുടെ അക്കൗണ്ട് പാസ്വേഡ് സുഹൃത്തുക്കളുമായോ, വീടിന് പുറത്തുള്ള മറ്റാരുമായും പങ്കിടാൻ അനുവദിക്കില്ലെന്നും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.സൗജന്യ പാസ്വേഡ് പങ്കിടലിനെതിരെ പോരാടുന്നതിന് നെറ്റ്ഫ്ലിക്സ് ഓരോ വ്യക്തിക്കും ഫീസ് ചുമത്തിയേക്കാം.
നിങ്ങളുടെ കുടുംബത്തിന് പുറത്തുള്ള ആർക്കെങ്കിലും നെറ്റ്ഫ്ലിക്സ് ലോഗിൻ നൽകുകയാണെങ്കിൽ പ്രൊഫൈൽ ആക്സസ് ചെയ്യുന്നതിന് അധിക പണം നൽകേണ്ടിവരുമെന്ന് ഇത് സൂചിപ്പിക്കുന്നു. ഇതിനാൽ പണം നൽകാതെ മറ്റുള്ളവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉപയോഗിക്കുന്നത് സാധ്യമാകില്ല. കോസ്റ്റാറിക്ക, ചിലെ, പെറു എന്നിവയുൾപ്പെടെ നിരവധി ലാറ്റിനമേരിക്കൻ രാജ്യങ്ങളില്‍ നെറ്റ്ഫ്ലിക്സിന്റെ പുതിയ പദ്ധതി പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.
ഈ പ്രദേശങ്ങളിൽ ഒരു സുഹൃത്തിന്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ആക്സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഏകദേശം 250 രൂപ ഈടാക്കുന്നു. ഇന്ത്യയിൽ എത്ര തുക ഈടാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.വ്യത്യസ്ത ലൊക്കേഷനില്‍ ഉള്ളവരുമായി അക്കൗണ്ട് ഷെയര്‍ ചെയ്യുകയാണെങ്കില്‍ അധിക ചാര്‍ജ് ഈടാക്കുന്ന രീതിയിലായിരിക്കും മാറ്റം വരിക.
ഈ ഫീച്ചര്‍ വരുന്നതോടുകൂടി സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം പ്ലാന്‍ കസ്റ്റമേഴ്സിന് ഒരു അക്കൗണ്ടില്‍ അധിക ചാര്‍ജ് കൊടുത്ത് രണ്ടു സബ് അക്കൗണ്ട് വരെ ഉണ്ടാക്കാന്‍ സാധിക്കും. ഈ സബ് അക്കൗണ്ടിന് ലോഗിന്‍ ഐഡിയും പാസ് വേഡും ഉണ്ടാകും. പിന്നീട് ഈ സബ് അക്കൗണ്ടിലെ വ്യൂയിങ് ഹിസ്റ്ററി, വാച്ച് ലിസ്റ്റ്, പഴ്സണലൈസ്ഡ് റെക്കമണ്ടേഷന്‍സ് എന്നീ വിവരങ്ങള്‍ മറ്റൊരു അക്കൗണ്ടിലേക്കോ സബ് അക്കൗണ്ടിലേക്കോ മാറ്റാനും അവസരം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.