മൈസൂര്‍ : കന്നട നടന്‍ ദര്‍ശന്‍റെ ഫാം ഹൗസില്‍ നിന്നും നാല് ബാര്‍-ഹെഡഡ് ഗൂസ് ഇനത്തിലുള്ള ദേശാടനപക്ഷികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ലംഘനമാരോപിച്ചാണ് നടപടി.സംഭവത്തില്‍ ദര്‍ശന്‍ ഉള്‍പ്പടെ 3 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മൈസൂര്‍-ടി നരസീപുര റോഡിലെ ഫാം ഹൗസില്‍ വെള്ളിയാഴ്‌ച രാത്രിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് ഒരു ഫാം ഹൗസിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി നടന്‍റെ ഫാം ഹൗസ് ആണെന്ന് ഉറപ്പിച്ചശേഷം വെള്ളിയാഴ്‌ച വൈകീട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്.
ഫാം ഹൗസില്‍ ചെറിയ പെട്ടികളില്‍ സൂക്ഷിച്ച നിലയിലാണ് പക്ഷികളെ കണ്ടെത്തിയത്. ഇവയെ ടി നരസീപുര കോടതിയില്‍ ഹാജരാക്കിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഫോറസ്റ്റ് ഓഫിസര്‍ വിശദീകരിച്ചു.
മംഗളൂരുവില്‍ ലഹരിവേട്ട; മലയാളികള്‍ അടക്കം ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പിടിയില്‍
മംഗളൂരു: മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകളില്‍ പൊലീസ് നടത്തുന്ന ലഹരിവേട്ടയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും അറസ്റ്റിലായി.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒമ്ബത് പേരാണ് അറസ്റ്റിലായത്. മംഗളൂരുവിലെത്തിയ ഡോക്ടര്‍മാരും മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുമാണ് അറസ്റ്റിലായത്.
മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും മലയാളിയുമായ സൂര്യജിത് ദേവ് (20), മെഡിക്കല്‍ ഇന്‍റേണ്‍ഷിപ്പ് വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ആയിഷ മുഹമ്മദ് (23), ഉത്തര്‍പ്രദേശ് സ്വദേശി ഡോ. വിദുഷ് കുമാര്‍ (27), ഡല്‍ഹിയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ശരണ്യ (23), കര്‍ണാടക സ്വദേശി ഡോ. സിദ്ധാര്‍ത്ഥ് പവാസ്കര്‍ (29), തെലങ്കാനയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥി പ്രണയ് നടരാജ് (24), കര്‍ണാടക സ്വദേശി ഡോ. സുധീന്ദ്ര (34), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി ചൈതന്യ ആര്‍. തുമുലൂരി (23), ഉത്തര്‍പ്രദേശ് സ്വദേശി ഡോ. ഇഷാ മിഡ്ഢ (27) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.