തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കണമെന്നാണ് നിര്‍ദ്ദേശം.
ഫുഡ്സേഫ്റ്റി സ്റ്റാന്റേര്‍ഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചില നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
ഡോണ്ട് വറീ…ഞാന്‍ ഒരു രീതിയിലും നിങ്ങളെ നിരാശപ്പെടുത്തില്ല, കുറിപ്പുമായി ഭദ്രന്
ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ റീമാസ്റ്റേര്‍ഡ് ചെയ്ത പതിപ്പുകള്‍ പലപ്പോഴും വരാറുണ്ട്. അത്തരത്തില്‍ മലയാളത്തില്‍ എത്തുന്ന ചിത്രമാണ് ഭദ്രന് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ ആടുതോമയായി എത്തിയ എവര്‍ഗ്രീന്‍ ഹിറ്റ് സ്ഫടികം.
പുതിയ 4കെ റെസല്യൂഷന്‍ പതിപ്പിന്റെ ടീസര്‍ ഏതാനും ദിവസം മുന്‍പ് എത്തിയിരുന്നു. എന്നാല്‍ ടീസര്‍ പുറത്തിറങ്ങിയതിനു ശേഷം റീമാസ്റ്ററിംഗ് പതിപ്പിലെ പശ്ചാത്തല സംഗീതത്തെക്കുറിച്ച് ആസ്വാദകരില്‍ ചിലര്‍ പങ്കുവച്ച ആശങ്കയ്ക്ക് വിശധീകരണവുമായി എത്തിയിരിക്കുകയാണ് ഭദ്രന്.
അദ്ദേഹത്തിന്റെ വാക്കുകള്‍
പ്രിയപ്പെട്ടവരെ, ഫെബ്രുവരി 9 ന് സ്ഫടികം തീയേറ്ററുകളില്‍ കാണാന്‍ പ്രതീക്ഷിച്ച് ഇരിക്കുന്നവര്‍ക്ക് എന്റെ പ്രണാമം. സ്ഫടികത്തെയും എന്നെയും സ്നേഹിക്കുന്ന ഒരു സഹോദരന് ടീസറിനെ പറ്റി വാചാലനായി ഇട്ട കുറിപ്പ് കണ്ടപ്പോള്‍ എനിക്ക് പ്രയാസം തോന്നി.
ആ വ്യക്തിയോടും നിങ്ങളോടും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ഒന്ന് പറയട്ടെ, ടീസറിനെ സിനിമയുടെ പ്രധാന ബാക്ക്ഗ്രൗണ്ട് സ്കോറും ആയി ബന്ധപ്പെടുത്തി ഒരിക്കലും കാണരുത്. ടീസര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്, അതില്‍ സമന്വയിപ്പിച്ചിരിക്കുന്ന ശബ്ദ വ്യതിയാനങ്ങള്‍ ഇത്രയും എഫക്ടീവ് ആയി ഉണ്ടാകണം എന്ന ബോധ്യത്തില്‍ നിന്ന് ആണ്.
അത് കാണുമ്ബോള്‍ അത് അര്‍ഹിക്കുന്ന ആസ്വാദന തലത്തില്‍ മാത്രമേ എടുക്കാവൂ. ഈ സിനിമയിലെ സംഘര്‍ഷങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ അന്ന് കമ്ബോസ് ചെയ്യപ്പെട്ടിട്ടുള്ള ബാക്ക്ഗ്രൗണ്ട് സ്കോര്‍ ഒരു പരിക്കും എല്പ്പിക്കാതെ പുനര്‍ സൃഷ്ടിക്കണം എന്നത് തന്നെ ആയിരുന്നു ടജ വെങ്കിടേഷിനോട് എന്റെ ആദ്യത്തെ ഡിമാന്‍ഡ്.
കാരണം, അത് അത്രമാത്രം മനുഷ്യ ഹൃദയങ്ങളില്‍ അലകള്‍ സൃഷ്ടിച്ചിട്ടുള്ളതാണ്. അത് അദ്ദേഹം പൂര്‍ണ അര്‍ത്ഥത്തില്‍ നിര്‍വഹിച്ചിട്ടുണ്ട്. ഡോണ്ട് വറീ…ഞാന്‍ നിങ്ങളോടൊപ്പം ഇല്ലേ നിങ്ങള്‍ തരുന്ന സപ്പോര്‍ട്ടും കരുതലുമാണ് എന്നെ നിലനിര്‍ത്തുന്നത് എന്നുള്ള ഉറച്ച വിശ്വാസം എനിക്കുണ്ട്.
നിങ്ങളുടെ വികാരം മനസ്സിലാക്കിയത് കൊണ്ടാണല്ലോ ഇതിനെ പുനര്ജീവിപ്പിക്കാന് സ്ക്രീനിലേക്ക് എന്നെ പ്രേരിപ്പിച്ചത്. വളരെ സ്വാഭാവികം ആണ് അത് ഇന്നത്തെ പുതിയ ഡിജിറ്റല്‍ സ്ക്രീനിലേക്ക് വരുമ്ബോള്‍ അതിന്റേതായിട്ടുള്ള ശോഭ കൂട്ടിച്ചേര്‍ക്കുക എന്നത്. ഉത്സവത്തിന് ആന ഇല്ലാത്ത ആറാട്ട് പോലെ ആവരുതല്ലോ ഇതിനെ പുനര്‍ സൃഷ്ടിക്കുമ്ബോള്‍….