Home Featured കയ്യില്‍ കടന്നു പിടിച്ചു, തോളില്‍ കയ്യിടാന്‍ ശ്രമം; അനിഷ്ടം വ്യക്തമാക്കി അപര്‍ണ ബാലമുരളി, പിന്നാലെ മാപ്പു പറഞ്ഞ് വിദ്യാര്‍ത്ഥി

കയ്യില്‍ കടന്നു പിടിച്ചു, തോളില്‍ കയ്യിടാന്‍ ശ്രമം; അനിഷ്ടം വ്യക്തമാക്കി അപര്‍ണ ബാലമുരളി, പിന്നാലെ മാപ്പു പറഞ്ഞ് വിദ്യാര്‍ത്ഥി

നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ത്ഥി. അപര്‍ണയ്ക്ക് പൂവ് സമ്മാനിക്കാന്‍ വേദിയില്‍ കയറിയ വിദ്യാര്‍ത്ഥി നടിയുടെ കയ്യില്‍ കടന്നു പിടിക്കുകയും തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയുമായിരുന്നു.നടി അനിഷ്ടം വ്യക്തമാക്കിയതോടെ വിദ്യാര്‍ത്ഥി ക്ഷമാപണവുമായി എത്തി. ലോ കോളജില്‍ വച്ചാണ് സംഭവമുണ്ടായത്.

പുതിയ ചിത്രം തങ്കത്തിന്റെ പ്രചാരണത്തിനു വേണ്ടിയാണ് ചിത്രത്തിലെ അഭിനേതാക്കളായ അപര്‍ണയും വിനീത് ശ്രീനിവാസനും ലോ കോളജിന്റെ യൂണിയന്‍ ഉദ്ഘാടന ചടങ്ങിന് എത്തിയത്. വേദിയില്‍ എത്തിയ വിദ്യാര്‍ത്ഥി അപര്‍ണയുടെ കയ്യില്‍ കടന്നു പിടിച്ച്‌ എഴുന്നേല്‍പ്പിക്കുകയും തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയും ആയിരുന്നു. അപ്രതീക്ഷിത പെരുമാറ്റത്തില്‍ അപര്‍ണ ഞെട്ടുന്നതും മാറി നില്‍ക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. വീണ്ടും തോളില്‍ കയ്യിടാന്‍ ഒരുങ്ങുമ്ബോള്‍ അപര്‍ണ വെട്ടിച്ച്‌ മാറി. ‘എന്താടോ ഇത് ലോ കോളേജ് അല്ലെ’ എന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം.

അപര്‍ണ അതൃപ്തി വ്യക്തമാക്കിയതോടെ വീണ്ടും വേദിയില്‍ എത്തിയ വിദ്യാര്‍ത്ഥി താന്‍ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാന്‍ ആതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാന്‍ അപര്‍ണ വിസമ്മതിച്ചു. തുടര്‍ന്ന് യുവാവ് വിനീതിന് കൈ കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കൈകൊടുക്കാതെ വിനീത് കുഴപ്പമില്ല പോകൂ എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ അയക്കുന്നതും വീഡിയോയില്‍ കാണാം.

ഉപയോഗിച്ച കോണ്ടത്തിന്റെ എണ്ണം നോക്കി ലൈംഗികതൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കി, അമ്മയും മകനും അറസ്റ്റില്‍

ഫ്ളോറിഡ: യുഎസിലെ ഫ്‌ളോറിഡയില്‍ ഉപയോഗിച്ച കോണ്ടത്തിന്റെ എണ്ണം നോക്കി ലൈംഗിക തൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കിയ അമ്മയും മകനും അറസ്റ്റില്‍.വേശ്യാവൃത്തിയില്‍ നിന്ന് സാമ്ബത്തിക ലാഭമുണ്ടാക്കുകയും വേശ്യാലയം നടത്തി ലൈംഗികത്തൊഴിലാളികള്‍ക്ക് ഷിഫ്റ്റ് കഴിയുമ്ബോള്‍ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പണം നല്‍കുകയും ചെയ്തതിനാണ് ഇരുവരും അറസ്റ്റിലായത്.

ഗ്ലിന്‍ യാന്‍ സുനിഗ ലാറ്റിന്‍ (28), ഇയാളുടെ അമ്മ അമ്ബാരോ ലാറ്റിന്‍ ബറില്ലസ് (52) എന്നിവരാണ് അറസ്റ്റിലായത്. 15 മിനിറ്റുള്ള സെക്സ് സെഷനുകള്‍ക്കൊപ്പം ഇരുവരും കുട്ടികളെയും ലൈംഗികതയ്ക്കായി എത്തിച്ചതായി സംശയിക്കുന്നു.ഒരു ഷിഫ്റ്റ് സമയത്ത് എത്ര കോണ്ടം ഉപയോഗിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് പ്രതിഫലം ലഭിച്ചതെന്ന് ഇരുവരുടെയും കൂടെ ജോലി ചെയ്തിരുന്ന ഒരു ലൈംഗികത്തൊഴിലാളി പോലീസിനോട് പറഞ്ഞതായി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

വേശ്യാലയത്തിലേക്ക് ‘ജോണ്‍’ എന്ന പേരില്‍ രഹസ്യ ഏജന്റിനെ അയച്ചാണ് ഫ്‌ലോറിഡയിലെ ഒരു വീട്ടില്‍ നടത്തിയിരുന്ന വേശ്യാലയത്തിന്റെ ‘നിയമവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ പൊലീസ് കണ്ടെത്തിയത്. 15 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ പണത്തിന് വേണ്ടി ലൈംഗികവൃത്തിയ്ക്ക് ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.ഓരോ ക്ലയന്റിനും വെറും 25 ഡോളര്‍ എന്ന തുച്ഛ വേതനത്തിന് ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്യാന്‍ ബരിലാസ് തന്നോട് ഉത്തരവിട്ടതായി ഒരു ലൈംഗികത്തൊഴിലാളി വെളിപ്പെടുത്തി.

പ്രതിദിനം ശരാശരി എട്ടോ പത്തോ പേരെ സ്വീകരിക്കേണ്ടി വരുന്ന ലൈംഗികത്തൊഴിലാളിയ്ക്ക് തന്റെ ജോലിയുടെ അവസാനം മുറിയില്‍ കിടക്കുന്ന ഉപയോഗിച്ച കോണ്ടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രതിഫലം ലഭിച്ചിരുന്നത്‌. പ്രതികള്‍ക്ക്‌ മറ്റൊരു വരുമാന സ്രോതസ്സുണ്ടെന്നതിന് തെളിവില്ല.

You may also like

error: Content is protected !!
Join Our WhatsApp Group