Home Featured കഅബയെ പുതപ്പിക്കുന്ന കി, ആദിമ കാലത്തെ ആയുധങ്ങൾ, പ്രവാചകന്റെ കാലത്തെ നാണയങ്ങൾ… അപൂർവ്വ കാഴ്ചകളുമായി ‘ന്യൂമിസ്ഫില’ എക്സ്പോ 14 മുതൽ

കഅബയെ പുതപ്പിക്കുന്ന കി, ആദിമ കാലത്തെ ആയുധങ്ങൾ, പ്രവാചകന്റെ കാലത്തെ നാണയങ്ങൾ… അപൂർവ്വ കാഴ്ചകളുമായി ‘ന്യൂമിസ്ഫില’ എക്സ്പോ 14 മുതൽ

മലപ്പുറം: പുരാവസ്തുക്കളും പൈതൃക വസ്തുക്കളും ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റി സംഘടിപ്പിക്കുന്ന നാലാമത് ‘ന്യൂമിസ്ഫില’ എക്സ്പോ ജനുവരി 14, 15 തിയതികളിൽ മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

പരിശുദ്ധ കഅബയെ പുതപ്പിക്കുന്നു കിസ്‌വാ, പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് ഉപയോഗിച്ചിരുന്ന അറബ് സെസ്സാനിയൻ നാണയങ്ങൾ, ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന സ്വർണ നാണയങ്ങൾ, പുരാതന പഞ്ച്മാർക് നാണയങ്ങൾ, ലോകത്ത് ആദ്യമായി ഇറക്കിയ പെന്നി ബ്ലാക്ക് സ്റ്റാമ്ബ്, വിന്റേജ് ഇരുചക്ര വാഹനങ്ങൾ, ഗ്രാമഫോണുകൾ, ആദ്യകാല ക്യാമറകൾ, ലോകത്തെ ഏറ്റവും വലുതും ചെറുതുമായ നോട്ടുകൾ, സ്വർണത്തിലും മരത്തിലും സിൽക്കിലുമെല്ലാം നിർമിച്ച കറൻസികൾ, വിവിധ തരം ഫോസിലുകൾ തുടങ്ങിയ അപൂർവ്വ വസ്തുക്കൾ പ്രദർശനത്തിനുണ്ടാവും. ശനിയാഴ്ച രാവിലെ 9.30ന് അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം നിർവഹിക്കും. പ്രവേശനം സൗജന്യമാണ്.

അൽഫാമിനും മന്തിക്കുമൊപ്പം ഇനി നോൺവെജ് മയോണൈസ് വിളമ്പില്ല; ഒഴിവാക്കാൻ തീരുമാനം

ഇനിമുതൽ സംസ്ഥാനത്തെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകള്‍ വിളമ്പില്ല. പകരം വെജിറ്റബിള്‍ മയോണൈസ് ആകും ലഭ്യമാകുക. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്.

കൊച്ചിയില്‍ ചേര്‍ന്ന ബേക്കേഴ്സ് അസോസിയേഷന്‍ കേരള (ബേക്ക്) സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഭക്ഷ്യോത്പാദന സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നതായി ബേക്ക് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group