ബെംഗളൂരു: മൈസൂരുവിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദമ്പതികൾക്കു പ്രത്യേക കോടതി തടവുശിക്ഷ വിധിച്ചു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് പ്ലാസ്റ്റിക് എൻജിനീയറിങ്ങിൽ ടെക്നീഷ്യനായി വിരമിച്ച് എച്ച്.എൻ.അരവിന്ദിനു 4 വർഷത്തെ തടവും 1 ലക്ഷം രൂപ പിഴയും ലഭിച്ചു.
ഭാര്യ ബിനുവിനു 3 വർഷത്തെ തടവും 50,000 രൂപ പിഴയും കിട്ടി. അരവിന്ദ് ഔദ്യോഗിക പദവി ദുരു പയോഗം ചെയ്ത് 1.2 കോടിയോളം രൂപ സമ്പാദിച്ചതായി എൻ ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഇവരുടെ 24 ലക്ഷം രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും കോടതി ഉത്തര വിട്ടിട്ടുണ്ട്.
ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടെ ഐ.ടി കമ്ബനി ജീവനക്കാരന്‍ തിരയില്‍പ്പെട്ട് മരിച്ചു; സംഭവം വര്‍ക്കലയില്‍
ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടെ വര്‍ക്കലയില്‍ അസാം സ്വദേശി തിരയില്‍പ്പെട്ട് മരിച്ചു. കാമരൂപ് നന്ദന്‍ നഗര്‍ സരു മെട്രോ ഹൗസ് നമ്ബര്‍ 11ല്‍ അരൂപ് ഡെ (33) ആണ് തിരയില്‍പ്പെട്ട് മരിച്ചത്.അരൂപ് ഡെയും ഭാര്യ സൗപര്‍ണ്ണയും സുഹൃത്തുക്കളും അടങ്ങിയ 11 അംഗ സംഘമായാണ് 30ന് എത്തിയത്. ഇവര്‍ ഓടയം ബീച്ചിലെ മിറക്കിള്‍ ബെ റിസോര്‍ട്ടിലാണ് താമസിച്ചിരുന്നത്.
ഇന്നലെ രാവിലെ റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് തിരയിലകപ്പെടുകയായിരുന്നു. മുങ്ങിത്താഴ്ന്ന യുവാവിനെ സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കരയ്ക്കെത്തിച്ചു.യുവാവിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആസ്ത്മ രോഗി കൂടിയായിരുന്നു. അരൂപ് ഡെ ഉള്‍പ്പെടെ ഉള്ളവര്‍ ബാംഗ്ലൂരിലെ ഐ.ടി കമ്ബനി ജീവനക്കാരാണ്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.