Home തിരഞ്ഞെടുത്ത വാർത്തകൾ എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; വൻ കുലുക്കത്തില്‍ യാത്രക്കാര്‍ക്ക് പരുക്ക്

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; വൻ കുലുക്കത്തില്‍ യാത്രക്കാര്‍ക്ക് പരുക്ക്

by ടാർസ്യുസ്

ന്യൂഡല്‍ഹി: ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ആകാശച്ചുഴിയില്‍പെട്ടു.ഇതേ തുടർന്നുണ്ടായ ശക്തമായ കാറ്റിലും കുലുക്കത്തിലും പെട്ട് ചില യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റു. വിമാനത്തിന്റെ ഉയരത്തില്‍ പെട്ടെന്നുണ്ടായ മാറ്റമാണ് അപകടത്തിന് കാരണമായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.എയർബസ് എ320 ഇനത്തില്‍പ്പെട്ട എഐ 2379 വിമാനത്തില്‍ 134 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാവിലെ 11 മണിക്ക് ശേഷമാണ് വിമാനം ഡല്‍ഹിയില്‍ ലാൻഡ് ചെയ്തത്. പരിക്കേറ്റ 10 ഓളം യാത്രക്കാരെയും രണ്ട് ജീവനക്കാരെയും വിമാനത്താവളത്തിലെ മേദാന്ത മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയരാക്കി.ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് സർവീസ് നടത്തിയ എഐ 2379 വിമാനത്തില്‍ യാത്രയ്ക്കിടയില്‍ ചെറിയ രീതിയിലുള്ള ടർബുലൻസ് അനുഭവപ്പെടുകയും ഉയരത്തില്‍ താല്‍ക്കാലിക മാറ്റമുണ്ടാവുകയും ചെയ്തതായി എയർ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചു. വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി ലാൻഡ് ചെയ്തതായും എല്ലാ യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങിയതായും അധികൃതർ വ്യക്തമാക്കി.ആർക്കും ഗുരുതരമായ പരിക്കുകളില്ല. നിസ്സാര പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നല്‍കിയിട്ടുണ്ടെന്നും സംഭവത്തില്‍ ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച്‌ അന്വേഷണം നടത്തുന്നുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group