ബംഗളൂരു: രാജ്യത്ത് കോവിഡ് പടരാന്‍ കാരണക്കാര്‍ മുസ്ലിം സമുദായമാണെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ ‘കുട്ടയിലെ ചീത്ത ആപ്പിളുകള്‍’ എന്ന തലക്കെട്ടില്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ച മൈസൂര്‍ ആസ്ഥാനമായ ‘സ്റ്റാര്‍ ഓഫ് മൈസൂര്‍’ സായാഹ്ന പത്രത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) വിലക്ക്.തുടര്‍ച്ചയായ മൂന്നുമാസങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ പരസ്യങ്ങള്‍ പത്രത്തിന് നല്‍കരുതെന്ന് കൗണ്‍സില്‍ ഉത്തരവിട്ടു. 2020 ഏപ്രിലിലാണ് പത്രം വിവാദ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്.
രാജ്യത്ത് കോവിഡിന്‍റെ തുടക്കസമയത്ത് ഡല്‍ഹിയില്‍ തബ്ലീഗ് ജമാഅത്തിന്‍റെ ആഗോള സമ്മേളനം നടന്നിരുന്നു. ഇതാണ് ഇന്ത്യയില്‍ കോവിഡ് പടരാന്‍ കാരണമായതെന്ന് ധ്വനിപ്പിക്കുന്നതാണ് മുസ്ലിം സമുദായം എന്ന് എടുത്ത് പറയാതെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ പറയുന്നത്. ‘ദ കാമ്ബയിന്‍ എഗൈന്‍സ്റ്റ് ഹേറ്റ് സ്പീച്ച്’ എന്ന കൂട്ടായ്മയാണ് പത്രത്തിന്‍റെ എഡിറ്റര്‍ എം. ഗോവിന്ദ ഗൗഡ, അന്നത്തെ എഡിറ്റര്‍ ഇന്‍ ചീഫ് കെ.ബി. ഗണപതി എന്നിവര്‍ക്കെതിരെ കൗണ്‍സിലിന് പരാതി നല്‍കിയത്.
വ്യക്തികളുടെ തെറ്റുകള്‍ ഒരു സമുദായത്തിന്‍റെ പേരില്‍ ചാര്‍ത്തുകയാണ് പത്രം ചെയ്തതെന്നും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ഒരു സമൂഹത്തിനു നേരെ വെറുപ്പ് പ്രചരിപ്പിക്കാന്‍ ഇത് കാരണമായെന്നും പ്രസ് കൗണ്‍സില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.വിവാദമായതോടെ 2020 ഏപ്രില്‍ 10ന് പത്രം ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍, ഓഫിസിന് പുറത്ത് ആളുകള്‍ പ്രതിഷേധിച്ചതുകൊണ്ടാണ് ക്ഷമ പറഞ്ഞതെന്നും ഇതില്‍ ആത്മാര്‍ഥത ഇല്ലെന്നും കൗണ്‍സില്‍ പറയുന്നു.
ചന്ദ്രബാബു നായിഡുവിന്‍റെ റാലിക്കിടെ വാക്കേറ്റം: തിക്കിലും തിരക്കിലും പെട്ട് 7 മരണം
അമരാവതി: ആന്ധ്രാപ്രദേശ് പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിന്‍റെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം. നെല്ലൂര്‍ ജില്ലയിലെ കണ്ടുകൂര്‍ പ്രദേശത്താണ് അപകടം ഉണ്ടായത്. ചന്ദ്രബാബു സഭയിലേക്ക് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഒഴുകിയെത്തുകയും അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു.അതിനിടയില്‍ ഓടയിലേക്ക് വീണ ഏഴ് പ്രവര്‍ത്തകര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ചന്ദ്രബാബു നായിഡു ആശുപത്രിയില്‍ ദുരിതബാധിതരെ സന്ദര്‍ശിച്ചു.
ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ സംസ്‌കാരം പാര്‍ട്ടിയുടെ പേരില്‍ നടത്തുമെന്നും നായിഡു പറഞ്ഞു.ദുരന്തത്തിനിരയായവരുടെ കുട്ടികളെ എന്‍ടിആര്‍ ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.