Home Featured ചിക്കമഗളൂരുവില്‍ അമ്മയും മകളും മുങ്ങിമരിച്ചു

ചിക്കമഗളൂരുവില്‍ അമ്മയും മകളും മുങ്ങിമരിച്ചു

ബംഗളൂരു: ചിക്കമഗളൂരുവിലെ വദ്ദരഹള്ളി തടാകത്തില്‍ യുവതിയും മകളും മുങ്ങിമരിച്ചു. പ്രദേശവാസിയായ ശോഭ (40), മകള്‍ വര്‍ഷ (എട്ട്) എന്നിവരാണ് മരിച്ചത്.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ശോഭയുടെ മൂത്തമകന്‍ ഒഴുക്കില്‍ പെടാതെ രക്ഷപ്പെട്ടു. പശുവിനെ തടാകത്തിന്റെ മറുകരയില്‍ മേയാന്‍ വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

വര്‍ഷ തടാകത്തിന്റെ ആഴം കൂടിയ ഭാഗത്ത് മുങ്ങുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും പെട്ടു. മകന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വദ്ദരഹള്ളി റൂറല്‍ പൊലീസ് കേസെടുത്തു.

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ മഞ്ഞ ഇഷ്ടിക പാകിയ നടപ്പാത; ദുരൂഹ പാതയുടെ രഹസ്യം കണ്ടെത്തി ഗവേഷകര്‍

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തിയ മഞ്ഞ ഇഷ്ടിക പാകിയ നടപ്പാത ഗവേഷകരെ ആദ്യമൊന്ന് അത്ഭുതപ്പെടുത്തി.പസഫിക്കിലെ ഹവായ് ദ്വീപിന്‍റെ വടക്കന്‍ സമുദ്രമേഖലയിലാണ് ഗവേഷകര്‍ ഇഷ്ടിക പാകിയ നടപ്പാത കണ്ടെത്തിയത്. സമുദ്രാന്തര്‍ഭാഗത്തെ മനുഷ്യനിര്‍മ്മിതി കണ്ട് ആദ്യമൊന്ന് അമ്ബരന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ ഗവേഷക സംഘം അതിന് പിന്നിലെ രഹസ്യം കണ്ടെത്തുകയായിരുന്നു.

അളന്നുമുറിച്ച്‌ പാകിയത് പോലെ കൈയിലെടുക്കാവുന്ന രീതിയില്‍ കാണപ്പെടുന്ന ഈ മേഖലയ യഥാര്‍ഥത്തില്‍ മനുഷ്യനിര്‍മിതമല്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ചിതറിപ്പോയ ഒരു അഗ്നിപര്‍വത ഭാഗമാണ് ഇത്തരത്തില്‍ ഇഷ്ടിക വിരിച്ചതു പോലെ കാണപ്പെടുന്നതെന്ന് ഗവേഷകര്‍ വിശദീകരിച്ചു. 90 ഡിഗ്രിയിലാണ് ഈ അഗ്നിപര്‍വതത്തിലെ വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുന്നത്.

നീളത്തിലും, വീതിയിലും ഈ കൃത്യത നമുക്ക് കാണാനാകും. മുങ്ങല്‍ വിദഗ്ധര്‍ മേഖല കണ്ടെത്തിയ സമയത്ത് അവര്‍ അതിശയത്തോടെ പങ്ക് വച്ച വാക്കുകളും രസകരമാണ്.അറ്റ്ലാന്‍റിസ് എന്ന മിത്തുകളിലൂടെ പ്രശസ്തമായ സാങ്കല്‍പിക നഗരത്തിലേക്കുള്ള പാത കണ്ടെത്തിയെന്നാണ് അവരിലൊരാള്‍ റേഡിയോയിലൂടെ തല്‍സമയം കപ്പലിലുള്ളവരോട് പ്രതികരിച്ചത്.

ചുട്ട ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച പാതയെന്നാണ് മറ്റൊരാള്‍ പറഞ്ഞത്.സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 3000 മീറ്റര്‍ താഴ്ചയിലാണ് ഈ ഇഷ്ടികപാത കണ്ടെത്തിയത്. അടുത്തെങ്ങും കരമേഖല ഇല്ലാത്തതിനാല്‍ ഈ ഇഷ്ടകപാതയ്ക്ക് മനുഷ്യരുമായി ഒരു തരത്തിലും ബന്ധമുണ്ടാകില്ലെന്ന് ഗവേഷകര്‍ ഊഹിച്ചിരുന്നു. തുടര്‍ന്ന് ഈ പ്രദേശത്ത് നിന്ന് ശേഖരിച്ച കല്ലുകള്‍ പരിശോധനാ വിധേയമാക്കിയ ശേഷമാണ് ഗവേഷകര്‍ ഈ ഭാഗം അഗ്നിപര്‍വതത്തിന്‍റെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ചത്.

2022 ഏപ്രില്‍ മാസത്തില്‍ നടത്തിയ ഈ പര്യടനത്തിന്‍റെ ദൃശ്യങ്ങള്‍ യുട്യൂബിലും പങ്കുവച്ചിട്ടുണ്ട്.ഈ പാറ മനുഷ്യനിര്‍മിതമായ ചുട്ട ഇഷ്ടികയുടെ അളവിലെന്ന പോലെ കൃത്യമായി മുറിഞ്ഞതിന് പിന്നിലെ കാരണം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.. അതേസമയം പ്രാഥമിക നിഗമനത്തില്‍ അഗ്നിപര്‍വതത്തിലുണ്ടായ ചൂടും തണുപ്പും മാറി മാറി വരുന്ന അവസ്ഥയാകും ഉള്ളില്‍ വച്ച്‌ തന്നെ പാറയില്‍ ഇത്തരം വിള്ളല്‍ രൂപപ്പെടാന്‍ കാരണമായതെന്ന് ഗവേഷകര്‍ കണക്കു കൂട്ടുന്നു.

പിന്നീട് അടര്‍ന്നപ്പോള്‍ ചിതറിപ്പോയ ഈ ഭാഗം ഇഷ്ടിക വിരിച്ചതു പോലെ പരന്ന് ഈ മേഖലയില്‍ വീണതായിരിക്കാമെന്നും ഇവര്‍ പറയുന്നു.നൗട്ടിലസ് എന്ന കപ്പലിലാണ് ഗവേഷക സംഘം ഈ മേഖലയില്‍ പര്യടനം നടത്തിയത്. ലോകത്തെ ഏറ്റവും വലിയ സമുദ്രസംരക്ഷിതമേഖലയാണ് പസിഫിക്കിലെ ഹവായ് ദ്വീപിനോട് ചേര്‍ന്നുള്ള ഭാഗം. അമേരിക്കയിലെ മൂന്ന് ദേശീയ പാര്‍ക്കുകളുടെ വലുപ്പം ചേര്‍ത്തു വച്ചാലും ഈ സമുദ്ര സംരക്ഷിത മേഖലയുടെ വലുപ്പത്തോളം വരില്ല.

അതുകൊണ്ട് തന്നെ ഈ മേഖലയിലെ അടിത്തട്ടിന്‍റെ 3 ശതമാനം മാത്രമാണ് ഇതുവരെ പഠന വിധേയമാക്കിയിട്ടുള്ളത്. ഇതില്‍ നൂട്ട്കാ സീ മൗണ്ട് എന്നു വിളിക്കുന്ന സമുദ്രത്തിനുള്ളിലെ മലയുടെ ഇടയിലായാണ് ഇഷ്ടികപാത കണ്ടെത്തിയത്. ഈ മലകളാകട്ടെ ഒരു കാലത്ത് സജീവമായിരുന്ന പിന്നീട് നശിച്ചു പോയ അഗ്നിപര്‍വതത്തിന്‍റെ ശേഷിപ്പുകളാണ്.

You may also like

error: Content is protected !!
Join Our WhatsApp Group