Home Featured കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡയറി ബ്രാന്‍ഡായ നന്ദിനി ഇനി കേരളത്തിലും ..

കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡയറി ബ്രാന്‍ഡായ നന്ദിനി ഇനി കേരളത്തിലും ..

കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡയറി ബ്രാന്‍ഡായ നന്ദിനി കേരളത്തില്‍ ഫ്രാഞ്ചൈസികള്‍ ക്ഷണിക്കുന്നു.ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയറി ബ്രാന്‍ഡും, പ്രതിദിനം ക്ഷീര കര്‍ഷകരില്‍ നിന്നും 95 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുകയും, ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം നടത്തി വരികയും ചെയ്യുന്ന 48 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്ബര്യമുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്വാളിറ്റി ഡയറി ബ്രാന്‍ഡായ നന്ദിനി, കേരളത്തില്‍ നന്ദിനി കഫേ മൂ എന്ന പേരില്‍ ഫ്രാന്‍ഞ്ചൈസി ഔട്ട്ലെറ്റുകള്‍ ക്ഷണിക്കുന്നു.

കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സൗത്ത് ഇന്ത്യയിലെ നമ്ബര്‍ വണ്‍ ഡയറി ബ്രാന്‍ഡായ നന്ദിനിയുടെ എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകള്‍ ആയ ‘നന്ദിനി കഫേ മൂ’ കേരളത്തില്‍ തുടങ്ങുന്നത് ഫ്രാഞ്ചൈസി മോഡലില്‍ ആയിരിക്കും. എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകളില്‍ നിന്നും പാല്‍, തൈര്, പനീര്‍, ബട്ടര്‍, ചീസ്, സ്വീട്സ്, ടെട്ര പൗചിലുള്ള പാല്‍, ഫ്രഷ് മില്‍ക്, ചോക്കലേറ്റ്, നാല്‍പതില്‍ അധികം ഫ്ലേവര്‍സ് ഉള്ള ഐസ്ക്രീമുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് നേരി ട്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഔട്ട്ലെറ്റുകളില്‍ ഉണ്ടായിരിക്കും.

അതിനോട് ചേര്‍ന്നുള്ള കഫേറ്റീ രിയയില്‍ നന്ദിനി പ്രോഡക്ടുകള്‍ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള ഭക്ഷ്യ വിഭവങ്ങളായ പാസ്ത, പിസ്സ, വേഫേര്‍ , ലോഡ്ഡ് ഫ്രൈസ്, ഷേക്‌സ്, ജൂസ് എന്നിവ ലഭ്യമാണ്.നന്ദിനിയുടെ കഫേകളിലും ഔട്ട്ലെറ്റുകളിലും ഉത്പന്നങ്ങള്‍ എല്ലാം മികച്ച ഗുണനിലവാരത്തിലും, ന്യായവിലയിലുമാണ് ലഭ്യമാക്കുന്നത്. കേരളത്തിലെ നിലവിലെ ലീഡിങ് ബ്രാന്റുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ നന്ദിനിയുടെ പ്രോഡക്ടുകള്‍ 30 മുതല്‍ 35 ശതമാനം വരെ എം.ആര്‍ .പി വിലകുറവിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

നിലവില്‍ കേരളത്തില്‍ പാല്‍ വിതരണം നടത്തുന്ന മറ്റു ഡയറി ബ്രാന്‍ഡുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ പാലില്‍ 3 ശതമാനം ഫാറ്റും 28 രൂപയുമായിരിക്കെ 3.5 ശതമാനം ഫാറ്റും 8.5 എസ്. എന്‍. എഫ് ഉം ആയി വരുന്ന നന്ദിനിയുടെ മില്‍കി ന് 25 രൂപ മാത്രമേ വില വരുന്നുള്ളൂ. കേരളത്തില്‍ ഫ്രാന്‍ഞ്ചൈസി ഔട്ലെറ്റുകള്‍ തുടങ്ങുന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കാളിത്വത്തിനും ഈ നമ്ബറില്‍ വിളിക്കുക:8086006644, 7909221144.

കേരളത്തിനു അര്‍ജന്റീനയുടെ പ്രത്യേക നന്ദി; ഉത്തര്‍പ്രദേശ് ഡി.എസ്.പിക്ക് പിടിച്ചില്ല, തിരുത്തണമെന്ന് ട്വീറ്റ്

കേരളത്തിന്റെ സ്‌നേഹത്തിനു പ്രത്യേകം നന്ദി പറഞ്ഞുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ ഔദ്യോഗിക ട്വീറ്റിനെതിരെ ഉത്തര്‍പ്രദേശിലെ ഐപിഎസ് ഉദ്യോഗസ്ഥ. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നും ട്വീറ്റില്‍ കേരളത്തെ വേറൊരു രാജ്യത്തെ പോലെ നല്‍കിയത് ശരിയായ നടപടിയല്ലെന്നും യുപി ഡി.എസ്.പി. അഞ്ജലി കത്താരിയ പറഞ്ഞു.

കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. കേരളം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അല്ലാതെ വേറൊരു അസ്ഥിത്വമല്ല. ദയവായി അത് തിരുത്തണം. അര്‍ജന്റീനയെ പോലൊരു ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്ന് ഇങ്ങനെയൊരു ട്വീറ്റ് വരുന്നത് തീര്‍ത്തും ശ്രദ്ധയോടെ ഉള്ളതാണ്. ബ്രിട്ടീഷുകാര്‍ ഭരിക്കുന്ന ഇന്ത്യയില്‍ നിന്ന് രക്തരൂക്ഷിതമായി പോരാടി സ്വാതന്ത്ര്യം നേടിയ മൂന്ന് രാജ്യങ്ങള്‍ക്കൊപ്പം കേരളത്തെ പ്രത്യേക അസ്ഥിത്വമായി തിരുകി കയറ്റിയത് ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനും വെറുപ്പോടെ വായിക്കാന്‍ നിര്‍ബന്ധിതനാകും’ അഞ്ജലി കത്താരിയ ട്വീറ്റ് ചെയ്തു.

ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ക്കൊപ്പമാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിനും പ്രത്യേകം നന്ദി പറഞ്ഞിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group