Home Featured ‘4K പവര്‍ എഞ്ചിന്‍ ഘടിപ്പിച്ച നിങ്ങളുടെ സ്വന്തം ആടുതോമ’: സ്ഫടികം 4K മോഷന്‍ പോസ്റ്ററും റിലീസ് വിവരങ്ങളും പുറത്തുവിട്ട് മോഹന്‍ലാല്‍

‘4K പവര്‍ എഞ്ചിന്‍ ഘടിപ്പിച്ച നിങ്ങളുടെ സ്വന്തം ആടുതോമ’: സ്ഫടികം 4K മോഷന്‍ പോസ്റ്ററും റിലീസ് വിവരങ്ങളും പുറത്തുവിട്ട് മോഹന്‍ലാല്‍

by കൊസ്‌തേപ്പ്

കൊച്ചി: മോഹന്‍ലാല്‍- ഭദ്രന്‍ ടീമിന്റെ സ്ഫടികം 4K റിലീസ് വിവരങ്ങള്‍ പുറത്തുവിട്ട് നടനവിസ്മയം മോഹന്‍ലാല്‍. ചിത്രത്തിന്റെ റിലീസ് തീയതിയും മോഹന്‍ലാല്‍ അപ്ഡേറ്റ് ചെയ്തു. 2023 ഫെബ്രുവരി 9ന് സ്ഫടികം വീണ്ടും തിയേറ്ററുകളില്‍ എത്തുമെന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

‘ഓട്ടക്കാലണയ്‌ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കായി 4K പവര്‍ എഞ്ചിന്‍ ഘടിപ്പിച്ച്‌ നിങ്ങളുടെ സ്വന്തം ആടുതോമയുടെ രണ്ടാം വരവ് ഞങ്ങള്‍ ഉറപ്പിക്കുകയാണ്. ഫെബ്രുവരി 9ന് സ്ഫടികം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നു. അപ്പോള്‍ എങ്ങനാ?’ എന്നാണ് ആരാധകരോട് ലാലേട്ടന്‍ ചോദിക്കുന്നത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ് മൂവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഫടികത്തിന്റെ റീമാസ്റ്റേര്‍ഡ് റീ റിലീസ് അടുത്തയിടെയാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച നാള്‍ മുതല്‍ ആരാധകര്‍ ആവേശത്തോടെയാണ് ചിത്രവുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തകള്‍ക്കും കാതോര്‍ക്കുന്നത്.

കുട്ടികളേയും രക്ഷിതാക്കളേയും നിരന്തരം ഭീഷണിപ്പെടുത്തുന്നു’; ബൈജൂസിനെതിരെ ദേശീയ ബാലവകാശ കമ്മീഷൻ

ദില്ലി: എഡ്യുടെക്ക് രംഗത്തെ ഭീമനായ ബൈജൂസിനെതിരെ നടപടിക്കൊരുങ്ങി ദേശീയ ബാലവകാശ കമ്മീഷൻ. സ്ഥാപനത്തില്‍ നിന്നും കുട്ടികളെയും രക്ഷിതാക്കളെയും നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭാവി നശിച്ചുപോകും എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. വിദ്യാർത്ഥികളെയാണ് ഇങ്ങനെ ലക്ഷ്യമിടുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും, ആവശ്യമെങ്കിൽ കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂന്ഗോ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group