Home Featured സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും അധ്യാപകന്‍ താഴേക്ക് വലിച്ചെറിഞ്ഞ നാലാം ക്ലാസുകാരന്‍ മരിച്ചു

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും അധ്യാപകന്‍ താഴേക്ക് വലിച്ചെറിഞ്ഞ നാലാം ക്ലാസുകാരന്‍ മരിച്ചു

by കൊസ്‌തേപ്പ്

ബെംഗളുരു: കര്‍ണാടകയില്‍ സ്‌കൂളിലെ ഒന്നാം നിലയില്‍ നിന്നും അധ്യാപകന്‍ താഴേക്ക് വലിച്ചെറിഞ്ഞ വിദ്യാര്‍ഥി മരിച്ചു.10 വയസുകാരനാണ് കൊല്ലപ്പെട്ടത്. മൃഗീയമായി മര്‍ദിച്ചതിന് ശേഷം അധ്യാപകന്‍ കുട്ടിയെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

ഹഗ്ലി ഗ്രാമത്തിലെ ആദര്‍ശ് പ്രൈമറി സ്‌കൂളിലെ അധ്യാപകനായ മുത്തപ്പ ഹഡഗലിയാണ് ഭരത് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത്.

ഭരതിന്റെ അമ്മ ഗീത ഇതേ സ്‌കൂളിലെ അധ്യാപികയാണ്. ഇവരെയും അധ്യാപകന്‍ മര്‍ദിച്ചിരുന്നു. പരുക്കേറ്റ ഗീത ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തിന് ഒളിവില്‍ പോയ മുത്തപ്പയെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

റഫറിക്ക് പിഴച്ചോ? മെസിയുടെ രണ്ടാം ​ഗോളിനെ ചൊല്ലിയുള്ള തർക്കങ്ങൾ തീരുന്നില്ല, വിവാദം കത്തുന്നു

ദോഹ: അവസാന നിമിഷം വരെ ആവേശം ചോരാതെ ത്രില്ലറായി മാറിയ കലാശ പോരാട്ടത്തിനൊടുവിലാണ് അർജന്റീന ലോകകപ്പ് സ്വന്തമാക്കിയത്. ഇരു ടീമുകളും മൂന്ന് ​ഗോൾ വീതം നേടി പിരിഞ്ഞതോടെ ഷൂട്ടൗട്ടിലാണ് മെസിയും കൂട്ടരും കിരീടം കൊത്തിപ്പറന്നത്. മത്സരത്തിൽ രണ്ട് ​ഗോളുകളാണ് ലിയോണൽ മെസി സ്വന്തമാക്കിയത്. ഏയ്ഞ്ചൽ ഡി മരിയയെ വീഴ്ത്തിയതിന് ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി മെസി ലക്ഷ്യത്തിലെത്തിച്ചു.

പിന്നീട് എക്സ്ട്രാ ടൈമിൽ അർജന്റീനയെ മുന്നലെത്തിച്ച ​ഗോൾ നേടിയതും അർജന്റൈൻ നായകൻ തന്നെയായിരുന്നു. ഫ്രാൻസ് ​ഗോൾ കീപ്പർ ഹ്യൂ​ഗോ ലോറിസിന്റെ ഒരു രക്ഷപ്പെടുത്തലിൽ നിന്ന് ലഭിച്ച പന്ത് മെസി ​ഗോൾ വര കടത്തുകയായിരുന്നു. താരം ഓഫ്സൈഡ് ആയിരിക്കുമെന്ന് ചിലരെങ്കിലും കരുതിയിരുന്നെങ്കിലും വാർ പരിശോധനയിൽ അല്ലെന്ന് വ്യക്തമായിരുന്നു. പക്ഷേ, ഈ ​ഗോളിനെ ചൊല്ലിയുടെ വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.

ലിയോണൽ മെസിയുടെ ആ ​ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നുവെന്നാണ് ചിലർ വാദിക്കുന്നത്. അർജന്റീന നായകൻ ​ഗോളിലേക്ക് ഷോട്ട് എടുക്കുമ്പോൾ തന്നെ കുറച്ച് അർജന്റീന താരങ്ങൾ സൈഡ് ലൈൻ ക‌ടന്ന് ​ഗ്രൗണ്ടിലേക്ക് കയറിയെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇതിനുള്ള വീഡിയോ തെളിവുകളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.

ഗോൾ നേടുമ്പോൾ മൈതാനത്ത് അധികമായി ഒരാൾ ഉണ്ടായിരുന്നുവെന്ന് ഒരു ഗോൾ വീണതിന് ശേഷം കളി പുനരാരംഭിക്കുന്നതിന് മുമ്പായി റഫറി മനസിലാക്കിയാൽ ആ ഗോൾ അനുവദിക്കരുതെന്നുള്ള ഫിഫ നിയമമാണ് മെസിയുടെ ​ഗോളിനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ഫ്രഞ്ച് മാധ്യമങ്ങൾ ഉൾപ്പെടെ ഈ വിഷയത്തിന് വലിയ വാർത്താ പ്രാധാന്യം നൽകിയിട്ടുണ്ട്. എന്നാൽ, ഈ ​ഗോളിനും അർജന്റീന വിജയത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 4- 2 എന്ന സ്കോറിനാണ് ലാറ്റിനമേരിക്കൻ ശക്തികൾ ജയിച്ച് കയറിയത്. 

You may also like

error: Content is protected !!
Join Our WhatsApp Group