Home Featured ബംഗളൂരു നഗരത്തില്‍ പുതിയ ട്രാഫിക് സ്‌റ്റേഷനുകള്‍: വാഹനക്കുരുക്ക് കുറയുമെന്ന് പ്രതീക്ഷ

ബംഗളൂരു നഗരത്തില്‍ പുതിയ ട്രാഫിക് സ്‌റ്റേഷനുകള്‍: വാഹനക്കുരുക്ക് കുറയുമെന്ന് പ്രതീക്ഷ

ബംഗളൂരു: നഗരത്തില്‍ ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നത് ലക്ഷ്യമിട്ട് നാല് ട്രാഫിക് പൊലീസ് സ്‌റ്റേഷനുകള്‍കൂടി വരുന്നതോടെ ഈ മേഖലകളില്‍ ഗതാഗതക്കുരുക്ക് കുറയുമെന്ന് പ്രതീക്ഷ.തലഘട്ടപുര, ബെല്ലന്ദൂര്‍, ഹെന്നൂര്‍, മഹാദേവപുര എന്നിവിടങ്ങളിലാണ് പുതിയ ട്രാഫിക് പൊലീസ് സ്‌റ്റേഷനുകള്‍ നിലവില്‍വരുക.ബെല്ലന്ദൂര്‍, മഹാദേവപുര എന്നിവിടങ്ങളില്‍ സ്ഥിരമായി ഗതാഗതക്കുരുക്കുണ്ടാകുന്ന പ്രദേശമാണ്.

ഐ.ടി. കമ്ബനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം പിന്‍വലിച്ചുതുടങ്ങിയതോടെ ഗതാഗതക്കുരുക്ക് കുത്തനെ കൂടാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ പൊലീസുകാരെ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ച്‌ പ്രതിസന്ധി പരിഹരിക്കുകയാണ് അധികൃതര്‍ പുതിയ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.നിര്‍ദിഷ്ട ബെല്ലന്ദൂര്‍, തലഘട്ടപുര സ്‌റ്റേഷനുകളില്‍ 43 തസ്തികകള്‍ വീതവും മഹാദേവപുരയില്‍ 37 തസ്തികകളും ഹെന്നൂരില്‍ 42 തസ്തികകളുമാണുണ്ടാകുക.

ബെല്ലന്ദൂരില്‍ ഗതാഗതനിയന്ത്രണത്തിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് നേരത്തേ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ട്രാഫിക് പൊലീസുകാരുടെ എണ്ണം കുറവായതിനാല്‍ കൂടുതല്‍ പേരെ ഇവിടെ നിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.മുമ്ബ് അഴിമതിവിരുദ്ധ ബ്യൂറോയില്‍ (എ.സി.ബി) ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് പുതിയ സ്റ്റേഷനുകളില്‍ നിയോഗിക്കുക.

നേരത്തേ കോടതിവിധിയെത്തുടര്‍ന്ന് എ.സി.ബിയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് അവസാനിപ്പിച്ചിരുന്നു. പുതിയ സ്‌റ്റേഷനുകള്‍ക്കുപുറമെ പീനിയ, കെങ്കേരി എന്നിവിടങ്ങളില്‍ രണ്ട് ട്രാഫിക് സബ് ഡിവിഷനുകളും നിലവില്‍വരും.

വിവാഹ മോചനത്തിന് കോടതിയിലേക്ക് പോകും വഴി ഭാര്യയെ പെട്രോളൊഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച്‌ ഭര്‍ത്താവ്; മുളകുപൊടി കയ്യില്‍ കരുതി ഭാര്യ

കൊല്ലം കൊട്ടാരക്കയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ഭര്‍ത്താവിന്റെ ശ്രമം. എഴുകോണ്‍ സ്വദേശിനി ഐശ്വര്യക്ക് നേരെയാണ് ഭര്‍ത്താവ് അഖില്‍രാജ് ആക്രമണം നടത്തിയത്.നിസാര പൊള്ളലുകളോടെ ഐശ്വര്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അഖിലിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് സംഭവം നടന്നത്.

നാളുകളായി ഐശ്വര്യയും ഭര്‍ത്താവ് അഖില്‍ രാജും തമ്മില്‍ അകന്നു കഴിയുകയായിരുന്നു. വിവാഹമോചന കേസുമായി ബന്ധപ്പെട്ട് രണ്ട് പേരും ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. കോടതിയിലേക്ക് പോകും വഴിയാണ് ഐശ്വര്യക്ക് നേരെ അഖിലിന്റെ ആക്രമണം. നെടുവത്തൂര്‍ താമരശ്ശേരി ജംഗ്ഷന്‍ വരെ ഐശ്വര്യയെ അഖില്‍ ബൈക്കില്‍ പിന്തുടര്‍ന്നു. ശേഷം കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

നേരത്തെയും ഐശ്വര്യയ്ക്ക് അഖിലിന്‍്റെ വധഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.സ്വയരക്ഷക്കായി ഐശ്വര്യ മുളകുപൊടി കയ്യില്‍ കരുതിയിരുന്നു. സംഭവ സ്ഥലത്തുനിന്ന് മുളകുപൊടിയുടെ അംശം പൊലീസ് കണ്ടെത്തി. പെട്രോള്‍ ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അഖിലിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഐശ്വര്യയുടെ കൈക്കും മുഖത്തും കഴുത്തിനും പൊള്ളലേറ്റിട്ടുണ്ട്. ആന്തരികാവയങ്ങള്‍ക്ക് പൊള്ളലേറ്റിട്ടില്ലാത്തതിനാല്‍ പരുക്ക് ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group