Home Featured ബംഗളുരുവില്‍ ഗര്‍ഭം അലസിപ്പിക്കാനായി ഗുളിക കഴിച്ച യുവതി അമിതരക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു

ബംഗളുരുവില്‍ ഗര്‍ഭം അലസിപ്പിക്കാനായി ഗുളിക കഴിച്ച യുവതി അമിതരക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു

ബെംഗളൂരു : ഗര്‍ഭം അലസിപ്പിക്കാനായി ഗുളിക കഴിച്ച യുവതി അമിതരക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. കര്‍ണാടകയിലെ ബെംഗളൂരു സ്വദേശിയായ മുപ്പത്തിമൂന്നുകാരി പ്രീതി കുഷ്‌വയാണ് മരിച്ചത്.ഇ കോമേഴ്‌സ് കമ്ബനിയിലെ ജീവനക്കാരിയായ യുവതി. ഡിസംബര്‍ പത്തിന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പതിനൊന്നുമാസം മാത്രം പ്രായമുള്ള ഒരു കുട്ടി ദമ്ബതികള്‍ക്കുണ്ട് . അതിനാല്‍ അടുത്ത കുട്ടി ഇപ്പോള്‍ വേണ്ടെന്നായിരുന്നു പ്രീതിയുടെ തീരുമാനം.

ഭര്‍ത്താവുമായി അബോര്‍ഷന്‍ ചെയ്യുന്നതിനെക്കുറിച്ച്‌ യുവതി സംസാരിച്ചിരുന്നു.എന്നാല്‍ ഭര്‍ത്താവ് അബോര്‍ഷന്‍ ചെയ്യാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഗര്‍ഭച്ഛിദ്ര ഗുളിക വാങ്ങി നല്‍കാന്‍ പ്രീതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.എന്നാല്‍ ഭര്‍ത്താവ് ഗുളിക വാങ്ങി നല്‍കിയിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്‌ച രാത്രി ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്ത് പ്രീതി ഗുളിക വാങ്ങി കഴിക്കുകയായിരുന്നു.

ഗുളിക കഴിച്ചശേഷം യുവതിക്ക് കഠിനമായ വേദനയും അമിതമായ രക്തസ്രാവവും ഉണ്ടായി.വേദന മൂലം പ്രീതി അവശയായെങ്കിലും ആശുപത്രിയില്‍ പോവാന്‍ വിസമ്മതിക്കുകയായിരുന്നു.പിന്നീട് അബോധാവസ്ഥയില്‍ ആയ പ്രീതിയെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മറ്റ് ദുരൂഹതയൊന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു.

ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക കഴിച്ചതിനെത്തുടര്‍ന്നാണ് പ്രീതിയുടെ മരണമെന്ന് സഹോദരനും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് ഇടവിട്ട് മഴ: തണുത്തു വിറച്ച് ജനങ്ങൾ

ബെംഗളൂരു: ഇരുണ്ട് മൂടിയ ന്തരീക്ഷവും ദിവസങ്ങളായി ഇടവിട്ട് പെയ്യുന്ന മഴയും കർണാടകത്തെ തണുത്തുവിറപ്പിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ മഴയാണ് വിടാതെ നിൽക്കുന്നത്. കനത്ത മഴയല്ലെങ്കിലും ഇടവിട്ട് പെയ്യുന്നത് അന്തരീക്ഷത്തെ തണുപ്പിക്കാൻ കാരണമായി.

പുറത്തിറങ്ങി നടന്നാൽ തണുത്തു വിറക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തിന്റെ മിക്കയിടങ്ങളും..ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മാൻഡോസ് ചുഴലിക്കാറ്റിന്റെ ഫലമായാണ് കർണാടകത്തിൽ മഴ തുടരുന്നത്. ഇത് ഒരാഴ്ച കൂടിയോ അതിലധികമോ തുടരുമെന്നാണ് കരുതുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group