Home Featured കർണാടക ബിജെപി എംഎല്‍സി സന്ദേശ് നാഗരാജ് കോണ്‍ഗ്രസിലേക്ക്; ’10 എംഎല്‍സിമാര്‍ കൂടി കോണ്‍ഗ്രസില്‍ ചേരും’

കർണാടക ബിജെപി എംഎല്‍സി സന്ദേശ് നാഗരാജ് കോണ്‍ഗ്രസിലേക്ക്; ’10 എംഎല്‍സിമാര്‍ കൂടി കോണ്‍ഗ്രസില്‍ ചേരും’

ബെംഗളൂരു: 2023 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.സര്‍വ്വ സന്നാഹങ്ങളുമായി അധികാരം നേടാനുള്ള തന്ത്രമാണ് പാര്‍ട്ടി മെനയുന്നത്. ഇതിനിടയില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ശക്തരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകള്‍ ശരിവെച്ച്‌ ഒരു പ്രമുഖന്‍ കൂടി കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുകയാണ്.

പ്രമുഖ കന്നഡ സിനിമാ നിര്‍മ്മാതാവും എം എല്‍ സിയുമായ സന്ദേശ് നാഗരാജ് ആണ് കോണ്‍ഗ്രസില്‍ ചേരുക. ഇദ്ദേഹം ബി ജെ പിയില്‍ നിന്ന് രാജിവെച്ചു.കെ പി സി സി അദ്ധ്യക്ഷനുമായി സംസാരിച്ചു’താന്‍ ബി ജെ പിയില്‍ സന്തോഷവാന്‍ അല്ല. എച്ച്‌ വിശ്വനാഥിനോട് ചെയ്തത് പോലെ അവര്‍ എന്നെയും ചതിക്കുകയാണ് ചെയ്തത്. ചതിയന്‍മാരാലാണ് ബി ജെ പി അറിയപ്പെടുന്നത്. ഞാന്‍ ബി ജെ പിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുമായും കെ പി സി സി അദ്ധ്യക്ഷനുമായ ഡി കെ ശിവകുമാറുമായും സംസാരിച്ചു’, സന്ദേശ് നാഗരാജ് പറഞ്ഞു.

ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സന്ദേശ് ഉന്നയിച്ചത്. ‘അവര്‍ മുതിര്‍ന്ന നേതാവായ യെദ്യൂരപ്പയുടെ രാഷ്ട്രീയ ജീവിതം തകര്‍ത്തു. കഴിഞ്ഞ തവണ പാര്‍ട്ടിക്ക് 40 സീറ്റുകള്‍ നഷ്ടമായത് ഈ തീരുമാനം കൊണ്ടാണ്. അവര്‍ ഇപ്പോള്‍ യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജേന്ദ്രയ്ക്കെതിരെ തിരഞ്ഞിരിക്കുകയാണ്. വരുണ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

വിജയേന്ദ്ര ഒരു ബലിയാടായി മാറും. വിജയേന്ദ്രക്ക് അടുത്ത കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ശിക്കാരിപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കണം. വരുണയില്‍ നിന്നല്ല.’, സന്ദേശ് പറഞ്ഞു.10 ഓളം എം എല്‍ സിമാര്‍ ബി ജെ പി വിട്ട് കോണ്‍ഗ്രസിലേക്ക്2018 ലാണ് ജെ ഡി എസില്‍ നിന്നും രാജിവെച്ച്‌ സന്ദേശ് ബി ജെ പിയില്‍ ചേര്‍ന്നത്. അതേസമയം കോണ്‍ഗ്രസിലേക്ക് എന്ന പ്രഖ്യാപനത്തിന് പിന്നാലെ മറ്റൊരു കാര്യവും സന്ദേശ് വെളിപ്പെടുത്തി.

ഉടന്‍ തന്നെ പത്തോളം ബി ജെ പി എം എല്‍സിമാര്‍ കൂടി കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് സന്ദേശ് പറഞ്ഞത്.ബി ജെ പി എം എല്‍ എസിയായ എ എച്ച്‌ വിശ്വനാഥുംഅതിനിടെ ബി ജെ പി എം എല്‍ എസിയായ എ എച്ച്‌ വിശ്വനാഥും ഉടന്‍ ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറിനേയും ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെയും ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഡിസംബര്‍ അവസാനത്തോടെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. അര്‍സിക്കെരെയിലെ ജെ ഡി എസ് എം എല്‍ എ കെ എം ശിവലിംഗ ഗൗഡ, ജെ ഡി എസ് ഗുബ്ബി എം എല്‍ എ എസ് ആര്‍ ശ്രീനിവാസ്, യെല്ലപ്പൂര്‍ മുന്‍ എം എല്‍ എ വി എസ് പാട്ടീലും ഒരു മാസത്തിനുള്ളില്‍ പാര്‍ട്ടിയില്‍ ചേരുമെന്ന്പ്രതീക്ഷിക്കുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group