Home Featured ബെംഗളൂരു: സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ബ്ലാക്ക് മെയില്‍ ചെയ്‌തു; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ബെംഗളൂരു: സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ബ്ലാക്ക് മെയില്‍ ചെയ്‌തു; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ബെംഗളൂരു: സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭാര്യയെ ബ്ലാക്ക് മെയില്‍ ചെയ്‌ത യുവാവിനായി തെരച്ചില്‍ ഊര്‍ജിതം. കര്‍ണാടകയിലെ സാമ്ബിഗെഹള്ളി സ്വദേശിയായ ജോണിനെതിരെയാണ് (36) പരാതി. പ്രമുഖ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന 34കാരിയാണ് ഭര്‍ത്താവിനെതിരായി ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

നിരന്തരം ഭീഷണി, പുറമെ മര്‍ദനം: സ്വകാര്യ ദൃശ്യം പകര്‍ത്തി ഇത് കുടുംബത്തിന് അയച്ചുനല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ബ്ലാക്ക് മെയില്‍ ചെയ്‌തത്. 2011ല്‍ വിവാഹിതരായ ശേഷം മുതല്‍ ജോണ്‍ മദ്യപിക്കുകയും ഉപദ്രവിക്കാറുമുണ്ടായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. 2015ല്‍ സുഹൃത്തുക്കളോടൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും എതിര്‍ത്തപ്പോള്‍ ആക്രമിക്കുകയും ചെയ്‌തു.

ഭര്‍ത്താവിന്‍റെ അക്രമം സഹിക്കവയ്യാതെ ഇയാളുടെ രണ്ട് സുഹൃത്തുക്കളുമായി പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് യുവതി പരാതിയില്‍ പറയുന്നു.ഇത്തരത്തില്‍, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സമയത്ത് താന്‍ അറിയാതെ സ്വകാര്യ ദൃശ്യങ്ങളും ഫോട്ടോകളും ഭര്‍ത്താവ് ജോണ്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നത്.

ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് തനിക്ക് ഒട്ടും ഇഷ്‌ടമല്ല. ഭീഷണിപ്പെടുത്തിയും മര്‍ദിച്ചുമാണ് ഇത് ചെയ്യിപ്പിക്കുന്നതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.വിവഹാമോചനം ആവശ്യപ്പെട്ടപ്പോഴും ബ്ലാക്ക് മെയില്‍: ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന, യുവതിയുടെ സഹോദരി 2019 മുതല്‍ ഇവര്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഇതില്‍ വിയോജിപ്പുണ്ടായിരുന്ന ഭര്‍ത്താവ് സഹോദരിയോട് അയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നോട് പറയാന്‍ ആവശ്യപ്പട്ടു.

പലതവണ ഇതുപറയാന്‍ നിര്‍ബന്ധിച്ചെന്നും പരാതിക്കാരി പറയുന്നു. ഇതോടെ, താന്‍ ഭര്‍ത്താവുമായി വിവാഹമോചനം നടത്താന്‍ തീരുമാനിച്ചെന്നും എന്നാല്‍ ഇക്കാര്യം പറയുമ്ബോള്‍ സ്വകാര്യ വീഡിയോകളും ഫോട്ടോകളും കാണിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.ഇക്കഴിഞ്ഞ നാലം തിയതി വീണ്ടും വിവാഹമോചനം ആവശ്യപ്പെട്ടപ്പോള്‍, വാട്സ്‌ആപ്പിലേക്ക് രണ്ട് സ്വകാര്യ ഫോട്ടോകള്‍ അയച്ചു.

ഈ ഫോട്ടോകളും വീഡിയോകളും സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കും അയക്കുമെന്നായിരുന്നു ഭീഷണി. മദ്യത്തോടൊപ്പം കഞ്ചാവ് ഉപയോഗിക്കുന്ന ഭര്‍ത്താവ് വീട്ടില്‍ രണ്ട് ചട്ടികളിലായി ഇതിന്‍റെ ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.

മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനം ; വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്.ഞായറാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും, ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്. അതേസമയം, വരും മണിക്കൂറുകള്‍ക്കുള്ളില്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറും. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group