Home Featured ചെരുപ്പ് ഊരി മാറ്റി നടിയുടെ കാലിൽ ചുംബിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ: വിമർശനം!

ചെരുപ്പ് ഊരി മാറ്റി നടിയുടെ കാലിൽ ചുംബിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ: വിമർശനം!

പലപ്പോഴും വിവാദങ്ങളിൽ നിറയുന്ന സംവിധായകനാണ് രാം ഗോപാൽ വർമ്മ. രംഗീല, സത്യ, കമ്ബനി, സർക്കാർ തുടങ്ങി നിരവധി ഹിറ്റുകളിലൂടെ ബോളിവുഡിൽ ശ്രദ്ധ നേടിയ രാം ഗോപാൽ വർമ്മ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച് പുതിയ അഭിമുഖത്തിനു നേരെ വിമർശനം. രാം ഗോപാൽ വർമ്മയുടെ ഏറ്റവും പുതിയ ചിത്രമായ ഡെയിഞ്ചറസിന്റെ പ്രൊമോഷന്റെ ഭാഗമായി, സോഷ്യൽ മീഡിയ സെൻസേഷനായ നടി അഷു റെഡ്ഡിയുമായി നടത്തിയ അഭിമുഖമാണ് ഇപ്പോൾ ചർച്ച.

‘ഡെയിഞ്ചർസ് ആർജിവി വിത്ത് ഡബിൾ ഡെയിഞ്ചറസ് അഷു’ എന്ന ടൈറ്റിലിൽ പങ്കുവച്ച അഭിമുഖത്തിന്റെ അവസാനം നടിയെ പോലും ഞെട്ടിച്ചു കൊണ്ടുള്ള സംവിധായകന്റെ പെരുമാറ്റമാണ് വിമർശനത്തിന് കാരണമാകുന്നത്. അഭിമുഖത്തിൽ ഉടനീളം അഷു റെഡ്ഡി സോഫയിലും സംവിധായകൻ രാം ഗോപാൽ വർമ്മ നടിയുടെ കാൽ ചുവട്ടിൽ തറയിലുമാണ് ഇരിക്കുന്നത്.

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള അഭിമുഖത്തിന്റെ അവസാനം സംവിധായകൻ അഷു റെഡ്ഡിയുടെ സമ്മതത്തോടെ കാൽ തൊടുകയും ചെരുപ്പ് ഊരി മാറ്റി കാലിൽ ചുംബിക്കുകയും ചെയ്യുന്നുണ്ട്. നിന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഇതല്ലാതെ മറ്റു വഴികളില്ല എന്ന് പറഞ്ഞു രണ്ടാമതും നടിയുടെ കാലിൽ ചുംബിക്കുകയും വിരലുകളിൽ കടിക്കുകയും ചെയ്യുന്നുണ്ട് രാം ഗോപാൽ വർമ്മ.

നിന്നെ പോലൊരു സുന്ദരിയായ പെണ്ണിനെ സൃഷ്ടിച്ച ദൈവത്തിന് സല്യൂട്ട് പറയുന്നു എന്നെല്ലാം സംവിധായകൻ പറയുന്നുണ്ട്. അവസാനം നടി രാം ഗോപാൽ വർമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെ രാത്രി തന്റെ യൂട്യൂബ് ചാനലിൽ സംവിധായകൻ പങ്കുവച്ച ഈ അഭിമുഖത്തിനു നേരെ നിരവധി വിമർശനമാണ് ഉയരുന്നത്. രാം ഗോപാൽ വർമ എന്ന സംവിധായകനോട് അല്പം അതെല്ലാം നഷ്ടമായി. ഇദ്ദേഹത്തെ ഏതെങ്കിലും മനശാസ്ത്രജ്ഞനെ കാണിക്കണം കൗൺസിലിങ് നൽകണം എന്നുമുള്ള കമന്റുകളും വരുന്നുണ്ട്.

അടച്ചിട്ട വീട്ടില്‍ വീപ്പയ്ക്കുള്ളില്‍ യുവതിയുടെ ശരീരഭാഗങ്ങൾ; മൃതദേഹത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് അടച്ചിട്ട വാടകവീട്ടിനുള്ളില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. വിശാഖപട്ടണത്തെ മധുരവാഡയിലെ ഒരു വീടിനുള്ളില്‍ നിന്നാണ് വീപ്പയ്ക്കുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഏറെ നാളായി വാടക ലഭിക്കാത്തിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ സ്ഥലത്തെത്തി പരിശോധിച്ചപോഴാണ് മൃതദേഹം കണ്ടെത്തിയത്.

ശ്രദ്ധ വാക്കര്‍ കൊലപാതകത്തിന് സമാനമായ രീതിയിലാണ് ഈ സംഭവവും.കാമുകിയായ ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണങ്ങളായി വലിച്ചെറിഞ്ഞ സംഭവത്തില്‍ കഴിഞ്ഞ മാസം ദില്ലിയില്‍ അഫ്താബ് അമിൻ എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. അഫ്താബിന്റെ അറസ്റ്റിന് ശേഷം രാജ്യത്തുടനീളം സമാനമായ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. വിശാഖപട്ടണത്തെ മധുരവാടകയിലാണ് പുതിയ സംഭവം നടന്നിരിക്കുന്നത്.

കൊലപാതകം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞതായാണ് പൊലീസിന്‍റെ നിഗമനം. ഡ്രമ്മിനുള്ളിൽ നിന്ന് കണ്ടെത്തിയ സ്ത്രീയുടെ ശരീരഭാഗങ്ങൾക്ക് ഒരു വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വീടിന്‍റെ ഉടമസ്ഥന് ഏറെ നാളായി വാടക ലഭിക്കാറില്ലായിരുന്നു. വാടക നിരന്തരം മുടങ്ങിയതോടെ വീട് കാലിയാക്കാനായാണ് ഉടമസ്ഥനെത്തിയത്. ഈ സമയം വീട് പൂട്ടിയ നിലയിലായിരുന്നു.

ഒടുവില്‍ വീട്ടുടമ വാതിലിന്‍റെ പൂട്ടു തകര്‍ത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 2021 ജൂണിലാണ് അവസാനമായി വാടകക്കാരന്‍ ഉടമയുമായി ബന്ധപ്പെടുന്നത്. ഭാര്യയുടെ പ്രസവം ആണെന്നു പറഞ്ഞാണ് വീട് വാടകയ്ക്ക് എടുത്തയാള്‍ പോയത്. എന്നാല്‍ പിന്നീട് വാടക നല്‍കുകയോ വീടിനുള്ളിലെ സാധനങ്ങള്‍ ഒഴിവാക്കുകയോ ചെയ്തില്ല.

ഇതിനിടെ വാടകക്കാരന്‍ സ്ഥലത്തെത്തി വീടിന്‍റെ പുറകുവശത്തുകൂടി അകത്ത് കയറിയെന്നാണ് ഉടമ പറയുന്നത്. എന്നാല്‍ വീട്ടുസാധനങ്ങളൊന്നും ഒഴിവാക്കിയിട്ടുണ്ടായിരുന്നില്ല. ഒരു വര്‍ഷത്തോളം കാത്തിരുന്നുവെങ്കിലും വാടകയോ വാടകക്കാരന്‍റെ വിവരമോ ലഭിക്കാതായതോടെ ഉടമയെത്തി വാതില്‍ പൊളിച്ച് അകത്തുകയറുകയായിരുന്നു.വീട്ടിലെ സാധനങ്ങള്‍ പുറത്തേക്ക് മാറ്റുന്നതിനിടെയാണ് വീപ്പ ഉടമയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

പരിശോധിച്ചപ്പോള്‍ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ഇതോടെ വീട്ടുടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിശാഖ പട്ടണം പൊലീസ് കമ്മീഷ്ണര്‍ ശ്രീകാന്തിന്‍രെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി തെളിവെടുപ്പ് നടത്തി. ഒരു വര്‍ഷം മുമ്പാണ് ശരീരം കഷ്ണങ്ങളായി മുറിച്ചതെന്നാണ് ശാസ്ത്രീയ പരിശോധനയിലൂടെ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

വീട് വാടകയ്ക്കെടുത്ത ആളുടെ ഭാര്യയുടെ മൃതദേഹം തന്നെയാകാണിതെന്നാണ് പൊലീസിന്‍റെ നിഗമനം. വീട്ടുടമസ്ഥന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും വീട് വാടകയ്ക്കെടുത്തയാളെ കണ്ടെത്താനായി ശ്രമം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group