മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിക്ക് കോടതിവിവിധ വകുപ്പുകള്‍ പ്രകാരം 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.ഒത്താശ നല്‍കിയതിന് പെണ്‍കുട്ടിയുടെ അമ്മക്ക് 14 വര്‍ഷം കഠിനതടവ് അനുഭവിക്കണം.കോട്ടേക്കര്‍ സ്വദേശി ഡെര്‍വിന്‍ ഡിസൂസ, പെണ്‍കുട്ടിയുടെ അമ്മ എന്നിവരെയാണ് മംഗളൂരു പോക്സോ കോടതി ശിക്ഷിച്ചത്. കേസിലെ മൂന്നാംപ്രതി കല്ലാപ്പൂര്‍ സ്വദേശി മെല്വിന് ഡിസൂസക്ക് ആറ്മാസം തടവ് ശിക്ഷ വിധിച്ചു.
ഡെര്‍വിന്‍ ഡിസൂസക്ക് പോക്സോ വകുപ്പ് പ്രകാരം 15 വര്‍ഷം തടവും 50,000 രൂപ പിഴയും ഐ.പി.സി 366 പ്രകാരം ഏഴു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും പോക്സോ 17 പ്രകാരം രണ്ടു വര്‍ഷം കഠിനതടവുമാണ് ജഡ്ജി കെ എം രാധാകൃഷ്ണ വിധിച്ചത്. ഡെര്‍വിന്‍ ഡിസൂസക്ക് പീഡനത്തിന് ഒത്താശ നല്‍കിയതിന് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പോക്സോ പ്രകാരം 14 വര്‍ഷം കഠിന തടവും 25,000 രൂപയും ശിക്ഷ വിധിക്കുകയായിരുന്നു.
മൂന്നാം പ്രതിയായ മെല്വിന് ഡിസൂസക്ക് പോക്സോ വകുപ്പ് പ്രകാരം ആറ് മാസം തടവും 30,000 രൂപ പിഴയുമാണ് വിധിച്ചത്. ഇരയായ പെണ്‍കുട്ടിക്ക് അഞ്ച് ലക്ഷം രൂപ നല്‍കാനും ജഡ്ജി ഉത്തരവിട്ടു. ഇതില്‍ ഒരു ലക്ഷം രൂപ ഉടനടി നല്‍കുകയും ബാക്കി നാല് ലക്ഷം രൂപ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യണമെന്നും പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം തുടരാനും ആവശ്യാനുസരണം പണം പിന്‍വലിക്കാനും അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2016ല്‍ നഗരത്തിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് നല്കിയ പരാതിയില്‍ ഉള്ളാള്‍ പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഉള്ളാള്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍മാരായ സാവിത്ര തേജയും കെ ആര് ഗോപീകൃഷ്ണയുമാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വെങ്കിട്ടരമണ സ്വാമി ഹാജരായി
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ‘മരിച്ച’ പെണ്‍കുട്ടി ജീവനോടെ, കൊലക്കുറ്റത്തിന് യുവാവ് ജയിലില്‍ കിടന്നത് ഏഴ് വര്‍ഷം
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് മരിച്ചു പോയ പെണ്‍കുട്ടിയെ കുടുംബവും കുട്ടികളുമൊക്കെയായി ജീവിച്ചിരിക്കുന്നതായി കണ്ടെത്തി.Loading …എന്നാല്‍, അതിനേക്കാള്‍ വിചിത്രം പെണ്‍കുട്ടിയെ കൊലപ്പെടുത്തി എന്ന കേസില്‍ ഏഴ് വര്‍ഷമായി ഒരാള്‍ തടവ് അനുഭവിച്ചു എന്നതാണ്. ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം നടന്നത്.വിഷ്ണു എന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അകത്തുപോയ യുവാവിന്റെ പേര്.
ഏഴ് വര്‍ഷത്തെ തടവാണ് കോടതി വിഷ്ണുവിന് വിധിച്ചിരുന്നത്. എന്നാല്‍, പെണ്‍കുട്ടി ഉത്തര്‍ പ്രദേശിലെ തന്നെ ഹത്രാസ് ജില്ലയില്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നാണ് ഇപ്പോള്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടി തന്റെ കാമുകനുമായി ഒളിച്ചോടി എന്നും പിന്നീട് വിവാഹിതരായി എന്നും പൊലീസ് പറയുന്നു. പിന്നീട് ദമ്ബതികള്‍ ഹത്രാസ് ജില്ലയിലേക്ക് താമസം മാറി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
2015 ഫെബ്രുവരിയിലാണ് അന്ന് പത്താം ക്ലാസുകാരിയായിരുന്ന പെണ്‍കുട്ടിയെ കാണാതാവുന്നത്. കേസിലെ പ്രധാന പ്രതിയായി സംശയിച്ചിരുന്നത് വിഷ്ണുവിനെയായിരുന്നു. കുറേ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. അതിനിടയില്‍ ആഗ്രയില്‍ നിന്നും ഒരു ശവശരീരം കിട്ടുകയും അത് മകളുടേതാണ് എന്ന് കാണാതായ പെണ്‍കുട്ടിയുടെ പിതാവ് സ്ഥിരീകരിക്കുകയും ചെയ്തു.
അതോടെ വിഷ്ണുവിനെതിരെ തട്ടിക്കൊണ്ടുപോകലും കൊലപാതകക്കുറ്റവും ചുമത്തി.എന്നാല്‍, വിഷ്ണുവിന്റെ അമ്മ തന്റെ മകന് നിരപരാധി ആണെന്നും പെണ്‍കുട്ടിയെ കൊന്നിട്ടില്ല എന്നും ഉറച്ച് വിശ്വസിച്ചു. അടുത്തിടെ പെണ്‍കുട്ടി ജീവനോടെയുണ്ട് എന്ന വിവരം അവര്‍ക്ക് കിട്ടുകയായിരുന്നു. അങ്ങനെ, വിഷ്ണുവിന്റെ അമ്മയായ സുനിത അലിഗഡ് സീനിയര്‍ പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനിയെ സമീപിച്ചു.
‘മരിച്ച’ പെണ്‍കുട്ടി ജീവിച്ചിരിപ്പുണ്ടെന്നും, മാത്രമല്ല അവളിപ്പോള്‍ വിവാഹിതയാണെന്നും സുനിത പൊലീസ് ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നതും ഹത്രാസില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുന്നതും.ഏതായാലും, പെണ്‍കുട്ടി നേരത്തെ കാണാതായ അതേ പെണ്‍കുട്ടി തന്നെയാണോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടി ഡിഎന്‍എ ടെസ്റ്റ് നടത്തണം എന്ന് ആവശ്യപ്പെട്ട് പൊലീസ് അവളെ അലിഗഡ് കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടി തന്റെ മകളാണ് എന്ന് പിതാവും തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാല്‍, കേസില്‍ പല ചോദ്യങ്ങളും ഇപ്പോഴും ബാക്കിയാവുകയാണ്. അന്ന് കണ്ടെത്തി സംസ്കരിച്ച മൃതദേഹം ആരുടേതായിരുന്നു? എന്തുകൊണ്ട് ഈ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല.