ഹുബ്ബള്ളി • മദ്യപനായ മകനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ പിതാവ് ഉൾപ്പെടെ 6 പേർ പിടിയിൽ. ബിസിനസുകാരനായ ഭരത് മഹാജൻ സേത്തി (56)ന്റെ മകൻ അഖിൽ മഹാജൻ സേത്ത് (26)ന്റെ മൃതദേഹമാണ് ഹുബ്ബള്ളി കലഘട്ടിയിലെ കൃഷിയിടത്തിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.മദ്യത്തിന് അടിമയായ അഖിൽ തന്റെ സമ്പാദ്യം ചൂതാട്ടത്തിനും മറ്റും വിനിയോഗിച്ച് നശിപ്പിക്കുന്നത് പതിവായതോടെയാണ് മകനെ ഇല്ലാതാക്കാൻ ഭരത് 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്.
ഭരതിന് പുറമേ ക്വട്ടേഷൻ സംഘാംഗങ്ങളായ മഹാദേവ് നാൽവഡ്, സലീം, സലാലുദീൻ മൗലവി, റഹ്മാൻ, പ്രഭായ ഹിരേമഠ്, മുഹമ്മദ് ഹനീഫ് എന്നിവരെയാണ് ഹുബ്ബള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 1 മുതൽ അഖിലിനെ കാണാതായതായി കാണിച്ച് ഭരത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിൽ നിന്ന് 30 കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൊഴികളിൽ സംശയം തോന്നിയ പൊലീസ് ഭരതിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊല പാതകത്തിന്റെ ചുരുളഴിഞ്ഞത്.
ആപ്പില്‍ ഒപ്പം പാട്ട് പാടിയ ഗായകനൊപ്പം ഭര്‍തൃമതി 2 മക്കളുമായി ഒളിച്ചോടി
പാട്ട്ആപ്പില് പരിചയപ്പെട്ട് ഒപ്പം പാടിയ പാട്ടുകാരനൊപ്പം ഭര്‍തൃമതി ഒളിച്ചോടി.ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പ്രവാസി യുവാവിന്റെ ഭാര്യയാണ് വയനാട്ടുകാരനായ പാട്ടുകാരന് ഫിറോസിനൊപ്പം ഒളിച്ചോടിയത്. ഭര്‍തൃവീട്ടില്‍ നിന്നും കഴിഞ്ഞയാഴ്ച അര്‍ദ്ധരാത്രിക്കു ശേഷമാണ് 25കാരിയെ ഏഴും മൂന്നും വയസുള്ള രണ്ട് മക്കള്‍ക്കൊപ്പം വീടുവിട്ടത്.
ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ ബന്ധുക്കളുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് യുവതിയും മക്കളും വയനാട്ടിലെ പാട്ടുകാരനൊപ്പമാണെന്ന് വ്യക്തമായത്. പൊലീസ് അധികൃതര്‍ ഇവരെ ബന്ധപ്പെട്ടപ്പോള്‍ സ്റ്റേഷനില്‍ ഹാജരാകാമെന്ന് സമ്മതിച്ചു.തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം ഇരുവരും ബേക്കല്‍ പൊലിസില്‍ ഹാജരായി. രണ്ട് മാസം മുമ്ബാണ് ആപ്പില്‍ ചേര്‍ന്ന് ഇരുവരും ഒന്നിച്ച് പാടാന്‍ തുടങ്ങിയത്.
ഭാര്യയും അഞ്ചു വയസും നാലു മാസവും പ്രായമായ മക്കള്‍ യുവാവിനുണ്ട്. ഒന്നിച്ചു പാട്ടു പാടി ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വാടക ക്വാര്‍ടേഴ്സിലാണ് യുവാവ് ഭാര്യക്കും മക്കള്‍ക്കുമൊപ്പം താമസിക്കുന്നത്. എല്ലാ വിവരവും അറിഞ്ഞു കൊണ്ട് തന്നെയാണ് യുവതി വീടുവിട്ടത്.സംഭവ ദിവസം പുലര്‍ച്ചെ വയനാട്ടില്‍ നിന്നും കാറുമായി വന്ന് ഫിറോസ് യുവതിയേയും മക്കളെയും കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
ഭാര്യ ഒളിച്ചോടിയ വിവരമറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് നിന്നും തിങ്കളാഴ്ച നാട്ടില്‍ എത്തി. ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതി കോടതിയില്‍ നിന്നും ഫിറോസിനൊപ്പം പോയി. രണ്ട് മക്കളെയും പിതാവ് കോടതിയില്‍ നിന്നും ഏറ്റുവാങ്ങി.