ബംഗളൂരു: നഗരത്തിലെ റിങ് റോഡിലെ സുമനഹള്ളിയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു.പാലക്കാട് മണ്ണാര്‍കാട് കച്ചേരിപറമ്ബ് കൊട്ടേപ്പാലം വെട്ടുകളത്തില്‍ സൈദലവി- ആയിഷ ദമ്ബതികളുടെ മകന്‍ ഷമീമുല്‍ ഹഖ് (27), കുടക് പോളിബെട്ട ഉരുഗുപ്പെ സ്വദേശി എം.എ. ഹമീദ്- സാജിത ദമ്ബതികളുടെ മകന്‍ മുഹമ്മദ് ആദില്‍ (24) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 10.30 ഓടെ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. സുമനഹള്ളിയിലെ ചെരുപ്പ് കമ്ബനി ഗോഡൗണിലെ ജീവനക്കാരാണ് ഇരുവരും. റിയാസുദ്ദീന്‍, മുഹമ്മദ് ഫാറൂഖ്, യഹിയ ഹുസൈന്‍, ആരിഫത്ത് എന്നിവരാണ് ഷമീമുല്‍ ഹഖിന്‍റെ സഹോദരങ്ങള്‍.ഷംന, ഷഹന എന്നിവരാണ് ആദിലിന്റെ സഹോദരങ്ങള്‍. വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മലബാര്‍ മുസ്‍ലിം അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ട് പോയി.
ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം അതിതീവ്ര ന്യുനമർദ്ദമായി
ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം അതിതീവ്ര ന്യുനമർദ്ദമായി. ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്‌നാട് -ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കാറ്റ് യുഎഇ നിർദ്ദേശിച്ച ‘മാൻ – ഡൗസ്’എന്ന പേരിലാണ് അറിയപ്പെടുക.
പുതുചേരിക്കും ചെന്നൈക്ക് ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രഥമിക നിഗമനം.വടക്കൻ തമിഴ്‌നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.