Home Featured അതിര്‍ത്തി തര്‍ക്കം: കര്‍ണാടക മുഖ്യമന്ത്രിയുടെ താക്കീത് ഫലിച്ചു; മഹാരാഷ്ട്ര മന്ത്രിമാര്‍ ബെലഗാവിയിലേക്ക് ഇന്ന് വരില്ല

അതിര്‍ത്തി തര്‍ക്കം: കര്‍ണാടക മുഖ്യമന്ത്രിയുടെ താക്കീത് ഫലിച്ചു; മഹാരാഷ്ട്ര മന്ത്രിമാര്‍ ബെലഗാവിയിലേക്ക് ഇന്ന് വരില്ല

ബംഗളൂരു: കര്‍ണാടക- മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ, മഹാരാഷ്ട്ര മന്ത്രിമാരുടെ ഇന്നത്തെ ബെലഗാവി സന്ദര്‍ശനം വേണ്ടെന്നുവച്ചു.അതിര്‍ത്തി വിഷയത്തില്‍ മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലും ഷംഭുരാജ് ദേശായിയും ആണ് ഇന്ന് ബെലഗാവി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് സന്ദര്‍ശനം മാറ്റിവച്ചത്. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ബെലഗാവിയിലേക്ക് മന്ത്രിമാരെ അയക്കരുതെന്ന് ഷിന്‍ഡെയോട് ബൊമ്മൈ ആവശ്യപ്പെട്ടു. മന്ത്രിമാരെ അയച്ചാല്‍ ബെലഗാവിയില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും ബൊമ്മൈ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മഹാരാഷ്ട്രയും കര്‍ണാടകവും തമ്മില്‍ 1960 മുതലേ അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. നിലവില്‍ കര്‍ണാടകയുടെ ഭാഗമായ ബെലഗാവി, മുന്‍ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമാണെന്നാണ് മഹാരാഷ്ട്രയുടെ വാദം. ബെലഗാവിയില്‍ 814 മറാത്തി വില്ലേജുകളുണ്ടെന്നും മഹാരാഷ്ട്ര വാദിക്കുന്നു. കേസ് നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലായതിനാല്‍ പ്രദേശത്ത് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയാണ് അടുത്തിടെ വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിച്ചത്. മഹാരാഷ്ട്രയുടെ നടപടി കര്‍ണാടകയെ പ്രകോപിപ്പിച്ചിട്ടുണ്ട്.ചിക്കോടി, നിപ്പാനി, കഗവാഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. ബെലഗാവി ജില്ലയുടെ വിവിധഭാഗങ്ങളില്‍ കൂടുതലായി 21 ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു. അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ കഴിവുള്ള സര്‍ക്കാരാണ് തന്റെതെന്ന് ബൊമ്മൈ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്.

പണമല്ല, എടിഎമ്മില്‍ കാര്‍ഡിട്ടാല്‍ ഇനി സ്വര്‍ണവും കിട്ടും; ലോകത്തെ ആദ്യ റിയല്‍ ടൈം ഗോള്‍ഡ് എടിഎം

ഹൈദരാബാദ്: എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നത് പോലെ ഇനി സ്വര്‍ണവും എടുക്കാം. ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സ്വര്‍ണനാണയങ്ങള്‍ എടിഎമ്മിലൂടെ എടുക്കാം.ഹൈദരാബാദിലെ ബേഗംപേട്ടിലാണ് ഗോള്‍ഡ് എടിഎം.അശോക് രഘുപതി ചേബംറിലെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഗോള്‍ഡ് സിക്ക ലിമിറ്റഡിന്റെ ഓഫീസിലാണ് എടിഎം സ്ഥാപിച്ചത്.

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ക്യൂബ് ടെകനോളജീസ് എന്ന കമ്ബനിയുടെ സഹായത്തോടെയാണ് ഗോള്‍ഡ് എടിഎം പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഓരോ സമയത്തും സ്വര്‍ണത്തിന്റെ വില എത്രയാണെന്ന് എടിഎം സ്‌ക്രീനില്‍ തെളിയും. ലോകത്തെ ആദ്യ റിയല്‍ ടൈം ഗോള്‍ഡ് എടിഎം കൂടിയാണിത്.ഗോള്‍ഡ് എടിഎമ്മില്‍ നിന്ന് കോയിന്‍ രൂപത്തിലാണ് സ്വര്‍ണം ലഭിക്കുക 0.5 ഗ്രാം മുതല്‍ 100 ഗ്രാം സ്വര്‍ണം വരെ എടിഎം വഴി വാങ്ങാന്‍ സാധിക്കും. 999 പരിശുദ്ധിയുള്ള സ്വര്‍ണമാണ് എടിഎം നല്‍കുക.

വാങ്ങുന്ന വേളയില്‍ അളവ്, വില,ഗുണനിലവാരവും ഗ്യാരണ്ടിയും വ്യക്തമാക്കുന്ന രേഖയും എടിഎമ്മില്‍ നിന്ന് ലഭിക്കും. 24 മണിക്കൂറും എടിഎം പ്രവര്‍ത്തിക്കുംതെലങ്കാന വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സുനിത ലക്ഷ്മറെഡ്ഡി എടിഎമ്മിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് എടിഎമ്മെന്ന് അവര്‍ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group