ബെംഗളൂരു: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്ത്യയിലുടനീളമുള്ള വിമാനങ്ങളില്‍ ക്യാബിന്‍ ബാഗേജില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി.തിങ്കളാഴ്ച വൈകുന്നേരം വ്യോമയാന സുരക്ഷ ബ്യൂറോ (ബിസിഎഎസ്) ആണ് അനുമതി നല്‍കിയത്. ശബരിമല തീര്‍ഥാടകരോട് ഇരുമുടി ചെക്ക്-ഇന്‍ ബാഗേജില്‍ വയ്ക്കണമെന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
“മതവികാരം കണക്കിലെടുത്ത് ശബരിമല സീസണില്‍ ക്യാബിന്‍ ബാഗേജില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തീര്‍ഥാടകരുടെ പരിശോധന സുഗമമാക്കുന്നതിന് കൂടുതല്‍ സുരക്ഷാ ജീവനക്കാരെ വിന്യസിക്കാന്‍ എല്ലാ വിമാനത്താവളങ്ങളോടും ആവശ്യപ്പെടും. ആഗോളതലത്തില്‍ പിന്തുടരുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് നാളികേരം നേരത്തെ അനുവദിച്ചിരുന്നില്ലെന്നും ” ബിസിഎഎസ് ജോയിന്റ് ഡയറക്ടര്‍ ജയ്ദീപ് പ്രസാദ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
അതേസമയം, സുരക്ഷാ പരിശോധന നടത്തുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്‌എഫ്) തീര്‍ഥാടകരോട് നാളികേരം ചെക്ക്-ഇന്‍ ബാഗേജില്‍ കരുതാനാണ് പറഞ്ഞിരുന്നത്. “പരിശോധനാ നടപടിക്രമങ്ങള്‍ വേഗത്തിലും സുഗമമാക്കാനുമാണ് ഞങ്ങള്‍ ശ്രമിച്ചത്” ഒരു ഉന്നത സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇരുമുടി ഹാന്‍ഡ് ബാഗേജായി നേരത്തെ അനുവദിച്ചിരുന്നെങ്കിലും ക്യാബിനിനുള്ളില്‍ ഇവ അനുവദിക്കരുതെന്ന പുതിയ നിയമം കഴിഞ്ഞ വര്‍ഷമാണ് പ്രാബല്യത്തില്‍ വന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. “മഹാമാരിയ്ക്ക് ശേഷമുള്ള ആദ്യത്തെ തീര്‍ഥാടന സീസണായതിനാല്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ശേഷം കേരളത്തിലേക്ക് തീര്‍ത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്” അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ഥാടകന്‍ തീര്‍ഥാടന സമയത്ത് തലയില്‍ വഹിക്കുന്ന തുണി സഞ്ചിയാണ് ഇരുമുടി. ഇരുമുടി ഇല്ലാതെ ക്ഷേത്രസന്നിധാനത്തെ പതിനെട്ട് പടികള്‍ കയറാന്‍ പാടില്ല.
ശബരിമല ദര്‍ശനത്തിന് ഹെലികോപ്റ്റര്‍ സേവനം നല്‍കുമെന്ന് കാണിച്ച് പരസ്യം നല്‍കാന്‍ ആരാണ് അനുവാദം നല്‍കിയതെന്ന് സ്വകാര്യ കമ്ബനിയോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഹെലി കേരള എന്ന വെബ്സൈറ്റിലെ പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പ്രത്യേക സിറ്റിങ്ങില്‍ പരിഗണിക്കുമ്ബോഴായിരുന്നു ബെഞ്ചിന്റെ ചോദ്യം. ഹെലികോപ്റ്റര്‍ സേവനം നല്‍കുന്നതിനോ പരസ്യം നല്‍കുന്നതിനോ അനുമതി നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത്കുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രത്യേക സുരക്ഷാ മേഖലയാണ് ശബരിമല ഉള്‍പ്പെടുന്ന പ്രദേശം എന്നതിനാല്‍ കമ്ബനിക്കെതിരെ എന്തു നടപടി എടുത്തു എന്നായിരുന്നു ദേവസ്വം ബോര്‍ഡിനോടുള്ള കോടതിയുടെ ചോദ്യം. സംഭവം അറിഞ്ഞ ശേഷവും എന്തുകൊണ്ടു നടപടി എടുത്തില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പരസ്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കില്ലെന്ന് ഹെലി കേരള കമ്ബനി കോടതിയെ അറിയിച്ചു. എന്നാല്‍ പൊലീസ് നടപടി നേരിടുകയാണ് വേണ്ടതെന്നായിരുന്നു കോടതിയുടെ മറുപടി.
വിദേശ യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍.കൊവിഡ് വാക്‌സിനേഷനുള്ള സെല്‍ഫ് ഡിക്ലറേഷന്‍ ഫോം ആണ് വിദേശത്തു നിന്ന് വരുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്.
ലോകത്തും രാജ്യത്തും കൊവിഡ് കേസുകളില്‍ വലിയ ഇടിവ് വന്നതും വാക്‌സിനേഷന്‍ വ്യാപിച്ചതും കാരണം അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കുകയാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. കൊവിഡ് സ്ഥിതി അനുസരിച്ച് ആവശ്യം വന്നാല്‍ ഇക്കാര്യം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുത്തിവെച്ച വാക്‌സിന്‍ ഡോസുകള്‍, അവയുടെ തീയതി തുടങ്ങിയ വിവരങ്ങളായിരുന്നു എയര്‍ സുവിധയില്‍ രേഖപ്പെടുത്തേണ്ടത്. ഇന്ത്യയിലേക്ക് വരുന്നവര്‍ പൂര്‍ണമായും വാക്‌സിന്‍ എടുക്കുന്നതാണ് നല്ലതെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.