ഇ കൊമേഴ്സ് സൈറ്റുകളിലെ വ്യാജ റിവ്യൂകള്‍ക്കെതിരെ ഇനി നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.വെബ്സൈറ്റുകളിലെ വ്യാജ റിവ്യു ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന സാഹചര്യത്തിലാണ് നടപടി.കൃത്രിമ റിവ്യു നല്‍കുന്നവര്‍ക്ക് ശിക്ഷ ഏര്‍പ്പെടുത്തുന്നതടക്കം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
മുമ്ബ് ഉപയോഗിച്ചവരില്‍ നിന്ന് ഉല്‍പന്നങ്ങളെയോ സേവനങ്ങളയോ കുറിച്ചുള്ള അഭിപ്രായം മനസ്സിലാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ് ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ റിവ്യൂ സംവിധാനം.എന്നാല്‍ ഉപഭോക്താക്കളെ വഴിതെറ്റിക്കാന്‍ വലിയ രീതിയില്‍ കൃത്രിമം നടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. നവംബര്‍ ഇരുപത്തിയഞ്ചോടെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയേക്കും. പണം നല്‍കിയോ പരസ്യമായോ നല്കുന്ന റിവ്യൂകള്‍ യഥാര്‍ഥ റിവ്യുകളില്‍ നിന്ന് വേര്‍തിരിക്കാനുള്ള നിര്‍ദേശം ഇതില്‍ ഉള്‍പ്പെടുത്തും.
വ്യാജ റിവ്യുകള്‍ കണ്ടെത്തിയാല്‍ കമ്ബനികള്‍ക്ക് അവ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യേണ്ടി വരും. ഒരിക്കല്‍ വ്യാജ റിവ്യും രേഖപ്പെടുത്തിയാല്‍ അവര്‍ക്ക് പിന്നീട് റിവ്യൂ രേഖപ്പെടുത്താന്‍ കഴിയാത്ത രീതിയല്‍ വിലക്കും നേരിടേണ്ടി വരും. റിവ്യൂ ഉള്ള എല്ലാ പ്ലാറ്റ്ഫോമുകള്‍ക്കും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ബാധകമാകും. കൃത്രിമ റിവ്യുകള്‍ക്ക് ശിക്ഷ ഏര്‍പ്പെടുത്തന്നതും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
എന്നാല്‍ ഈ മാനദണ്ഡം ഏത് രീതിയില്‍ പ്രതിഫലിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഗൂഗിള്‍, ആമസോണ്‍, സൊമാറ്റോ, സ്വിഗ്വി, മെറ്റ , തുടങ്ങിയ നിരവധി കമ്ബനികളുമായി ചര്‍ച്ച ചെയ്താണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ പല വ്യാജ റിവ്യുകളും സ്റ്റാര്‍ റെയ്റ്റിങുകളും ഉപഭോക്താക്കളെ വഴിതെറ്റിക്കാനോ കമ്ബനികളെ തകര്‍ക്കാനോ ലക്ഷ്യമിട്ടോ ആണ് സൃഷ്ടിക്കുന്നത്. എന്നാല്‍ നിയന്ത്രണം വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. മാര്‍ഗനിര്‍ദേശങ്ങള്‍ ആദ്യഘട്ടത്തില്‍ സ്വയം നിയന്ത്രണം എന്ന നിലയ്ക്ക് കൊണ്ടുവരും. പിന്നീട് നിയമത്തിലൂടെ ഇത് കര്‍ശനമാക്കാനാണ് സാധ്യത.
ശബരിമല തീര്‍ഥാടകര്‍ക്ക് വിമാനത്തില്‍ നാളികേരം ക്യാബിന് ബാഗില്‍ കൊണ്ടുപോകാം; വ്യോമയാന സുരക്ഷ ബ്യൂറോ അനുമതി
ബെംഗളൂരു: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്ത്യയിലുടനീളമുള്ള വിമാനങ്ങളില്‍ ക്യാബിന് ബാഗേജില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി.തിങ്കളാഴ്ച വൈകുന്നേരം വ്യോമയാന സുരക്ഷ ബ്യൂറോ (ബിസിഎഎസ്) ആണ് അനുമതി നല്‍കിയത്. ശബരിമല തീര്‍ഥാടകരോട് ഇരുമുടി ചെക്ക്-ഇന്‍ ബാഗേജില്‍ വയ്ക്കണമെന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
“മതവികാരം കണക്കിലെടുത്ത് ശബരിമല സീസണില്‍ ക്യാബിന് ബാഗേജില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തീര്‍ഥാടകരുടെ പരിശോധന സുഗമമാക്കുന്നതിന് കൂടുതല്‍ സുരക്ഷാ ജീവനക്കാരെ വിന്യസിക്കാന്‍ എല്ലാ വിമാനത്താവളങ്ങളോടും ആവശ്യപ്പെടും. ആഗോളതലത്തില്‍ പിന്തുടരുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് നാളികേരം നേരത്തെ അനുവദിച്ചിരുന്നില്ലെന്നും ” ബിസിഎഎസ് ജോയിന്റ് ഡയറക്ടര്‍ ജയ്ദീപ് പ്രസാദ് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
അതേസമയം, സുരക്ഷാ പരിശോധന നടത്തുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) തീര്‍ഥാടകരോട് നാളികേരം ചെക്ക്-ഇന്‍ ബാഗേജില്‍ കരുതാനാണ് പറഞ്ഞിരുന്നത്. “പരിശോധനാ നടപടിക്രമങ്ങള്‍ വേഗത്തിലും സുഗമമാക്കാനുമാണ് ഞങ്ങള്‍ ശ്രമിച്ചത്” ഒരു ഉന്നത സിഐഎസ്എഫ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഇരുമുടി ഹാന്‍ഡ് ബാഗേജായി നേരത്തെ അനുവദിച്ചിരുന്നെങ്കിലും ക്യാബിനിനുള്ളില്‍ ഇവ അനുവദിക്കരുതെന്ന പുതിയ നിയമം കഴിഞ്ഞ വര്‍ഷമാണ് പ്രാബല്യത്തില്‍ വന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. “മഹാമാരിയ്ക്ക് ശേഷമുള്ള ആദ്യത്തെ തീര്‍ഥാടന സീസണായതിനാല്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ശേഷം കേരളത്തിലേക്ക് തീര്‍ത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്” അദ്ദേഹം പറഞ്ഞു.
ശബരിമല തീര്ഥാടകന് തീര്‍ഥാടന സമയത്ത് തലയില്‍ വഹിക്കുന്ന തുണി സഞ്ചിയാണ് ഇരുമുടി. ഇരുമുടി ഇല്ലാതെ ക്ഷേത്രസന്നിധാനത്തെ പതിനെട്ട് പടികള്‍ കയറാന്‍ പാടില്ല.
ശബരിമല ദര്‍ശനത്തിന് ഹെലികോപ്റ്റര്‍ സേവനം നല്‍കുമെന്ന് കാണിച്ച് പരസ്യം നല്കാന് ആരാണ് അനുവാദം നല്‍കിയതെന്ന് സ്വകാര്യ കമ്ബനിയോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഹെലി കേരള എന്ന വെബ്സൈറ്റിലെ പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പ്രത്യേക സിറ്റിങ്ങില്‍ പരിഗണിക്കുമ്ബോഴായിരുന്നു ബെഞ്ചിന്റെ ചോദ്യം. ഹെലികോപ്റ്റര്‍ സേവനം നല്‍കുന്നതിനോ പരസ്യം നല്‍കുന്നതിനോ അനുമതി നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്, ജസ്റ്റിസ് പി ജി അജിത്കുമാര്‍ എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രത്യേക സുരക്ഷാ മേഖലയാണ് ശബരിമല ഉള്‍പ്പെടുന്ന പ്രദേശം എന്നതിനാല്‍ കമ്ബനിക്കെതിരെ എന്തു നടപടി എടുത്തു എന്നായിരുന്നു ദേവസ്വം ബോര്‍ഡിനോടുള്ള കോടതിയുടെ ചോദ്യം. സംഭവം അറിഞ്ഞ ശേഷവും എന്തുകൊണ്ടു നടപടി എടുത്തില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പരസ്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കില്ലെന്ന് ഹെലി കേരള കമ്ബനി കോടതിയെ അറിയിച്ചു. എന്നാല്‍ പൊലീസ് നടപടി നേരിടുകയാണ് വേണ്ടതെന്നായിരുന്നു കോടതിയുടെ മറുപടി.