സ്‌കൈട്രാക്സിന്റെ മികച്ച എയര്‍പോര്‍ട്ടുകള്‍ക്ക് ഉള്ള അവാര്‍ഡില്‍ ദക്ഷിണേഷ്യയിലും, ഇന്ത്യയിലും ഒന്നാം സ്ഥാനം നേടി ഇന്ദിരാഗാന്ധി നാഷണല്‍ എയര്‍പോര്‍ട്ട് (ഡല്‍ഹി).തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ഡല്‍ഹി അവാര്‍ഡ് സ്വന്തമാക്കുന്നത്. ബാംഗ്ലൂര്‍, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. ദക്ഷിണേഷ്യയിലെ മികച്ച പത്ത് വിമാനത്താവളങ്ങളില്‍ എട്ട് എണ്ണവും ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളാണ്.
ഇതില്‍ ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി എന്നിവയും ഉള്‍പ്പെടുന്നു.ദക്ഷിണേഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വൃത്തിയുള്ള എയര്‍പോര്‍ട്ട് എന്ന പട്ടികയിലും ഡല്‍ഹി ഒന്നാം സ്ഥാനത്താണ്. ഒപ്പം, ലോകത്തിലെ ഏറ്റവും മികച്ച 100 വിമാനത്താവളങ്ങളുടെ നിരയിലും ഡല്‍ഹി 37-ാം സ്ഥാനം നേടിയിരുന്നു. ടി1, ടി2, ടി3 എന്നിങ്ങനെ മൂന്ന് ടെര്‍മിനലുകളാണ് ഡല്‍ഹി വിമാനത്താവളത്തിലുള്ളത്. ഇതിലെ ടി 3 ടെര്‍മിനല്‍ 2010 ലാണ് തുറന്നത്. ലോകത്തിലെ ഏറ്റവും വലിയ ടെര്‍മിനല്‍ ആയ ടി3 വഴി പ്രതിവര്‍ഷം ഏകദേശം 40 മില്യണ്‍ യാത്രക്കാര്‍ ആണ് കടന്ന് പോകുന്നത്. ജിഎംആര്‍ ഇന്‍ഫ്രായാണ് ഡല്‍ഹി എയര്‍പോര്‍ട്ടിന്റെ മേല്‍നോട്ടം വഹിക്കുന്നത്. മികച്ച പ്രാദേശിക വിമാനത്താവളങ്ങളുടെ പട്ടികയില്‍ ബാംഗ്ലൂരിലെ കെംപെഗൗഡ എയര്‍പോര്‍ട്ട് (കെഐഎ) ഒന്നാംസ്ഥാനത്താണ്.
ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം. 500-ഓളം വിമാനത്താവളങ്ങളിലെ ഉപഭോക്തൃ സേവനവും സൗകര്യങ്ങളും വിലയിരുത്തിയുള്ള വാര്‍ഷിക സര്‍വേയുടെ അടിസ്ഥാനത്തിലാണ് സ്കൈട്രാക്സ് ലോകത്തിലെ മികച്ച വിമാനത്താവളങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്.
2021 സെപ്തംബര്‍ മുതല്‍ 2022 മെയ് വരെയുള്ള ഒമ്ബത് മാസക്കാ യളവില്‍ നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള എയര്‍പോര്‍ട്ട് ഉപഭോക്താക്കളെ ഉപയോഗിച്ചാണ് സര്‍വേ നടത്തിയത്. എയര്‍പോര്‍ട്ട് സേവനത്തില്‍ നിന്നുള്ള യാത്രക്കാരുടെ അനുഭവവും ചെക്ക്-ഇന്‍, ഷോപ്പിംഗ്, സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങളും വിലയിരുത്തിയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.
പാന്‍ കാര്‍ഡ് ഉപയോഗത്തിന് പിടി വീഴും, ഈ മാറ്റങ്ങള്‍ നടപ്പിലാക്കാത്ത കാര്‍ഡ് പ്രവര്‍ത്തന രഹിതമാക്കും, ഉടമകള്‍ക്കെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍
വിവിധ സാമ്ബത്തിക ഇടപാടുകളില്‍ മുന്‍ഗണന ലഭിക്കുന്നതില്‍ ഏറെ സഹായകരമാണ് പാന്‍ കാര്‍ഡുകള്‍. എന്നാല്‍ സുഗമമായ പാന്‍ കാര്‍ഡ് വിനിയോഗത്തിന് തടയിടുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉടനെ തന്നെ നടപ്പിലാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഈ നടപടി എല്ലാ പാന്‍ കാര്‍ഡ് ഉപഭോക്താക്കളെയും നേരിട്ട് ബാധിക്കില്ലെങ്കിലും, സര്‍ക്കാര്‍ നിര്‍ദേശാനുസൃതമായ രീതിയില്‍ പാന്‍കാര്‍ഡ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്.ആധാറുമായി സമയബന്ധിതമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാന്‍കാര്‍ഡ് ഉടമകള്‍ക്കായിരിക്കും പുതിയ നടപടി നേരിടേണ്ടി വരിക. ഇത്തരത്തിലുള്ള പാന്‍ കാര്‍ഡുകള്‍ ഉടനെ തന്നെ പ്രവര്‍ത്തന രഹിതമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസിന്റെ നിര്‍ദേശപ്രകാരം 2023 മാര്‍ച്ചിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകളായിരിക്കും അസാധുവായി തീരുന്നത്. 2022 മാര്‍ച്ചിന് ശേഷം ആധാര്‍ ലിങ്ക് ചെയ്യാത്ത ഉടമകള്‍ക്ക് 10,000 രൂപ വരെ പിഴ ചുമത്തണമെന്ന് നേരത്തെ ആദായ നികുതി വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആ സമയ പരിധി പിന്നിട്ടിട്ടും തുടര്‍ന്നും പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നതില്‍ ഇപ്പോഴത്തെ പോലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല.
ഇത്തവണ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ പിഴയിനത്തില്‍ നിശ്ചിത തുക നല്‍കിയാല്‍ മാത്രമേ തുടരുപയോഗത്തിന് സാധിക്കുകയുള്ളു.ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക സൈറ്റ് സന്ദര്‍ശിക്കുന്നത് വഴി പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. വെബ്സൈറ്റിലെ ക്വിക്ക് ലിങ്ക്സിന് താഴെ നിന്നും ആധാര്‍ തിരഞ്ഞെടുത്ത ശേഷം ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിടി വഴി സ്ഥിരീകരണം നടത്തുന്നതോടെ പാന്‍ ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തീകരിക്കാവുന്നതാണ്.