ബെംഗളുരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ നിന്ന് അപ്പാർട്മെന്റ് കോംപ്ലക്സുകൾ കേന്ദ്രീകരിച്ച് ഫീഡർ ബസ് ആരംഭിക്കാനുള്ള പദ്ധതിയുമായി ബിഎംടിസി. തുടർയാത്രാ സൗകര്യം ഉറപ്പാക്കുന്നതിന് ബിഎംആർസിയുമായി സഹകരിച്ചാണ് പുതിയ പരീക്ഷണം. കൂടുതൽ ഇലക്ട്രിക് മിനി ബസുകൾ ഫീഡർ സർവീസിനായി ഉപയോഗിക്കും. നിലവിൽ മെട്രോ സ്റ്റേഷനുകൾ നിന്ന് ബസ് ടെർമിനലുകൾ, പാർപ്പിട മേഖലകൾ, ഐടി പാർക്കുകൾ എന്നിവിടങ്ങളിലേക്കാണ് ബിഎംടിസി ഫീഡർ സർവീസ് നടത്തുന്നത്.
നൂറിലധികം ഫ്ലാറ്റുകളുള്ള കോംപ്ലക്സുകളിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചാൽ കൂടുതൽ പേർ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് ബസിൽ മെട്രോ സ്റ്റേഷനിൽ എത്തുമെന്നാണ് പ്രതീക്ഷ. സ്വകാര്യ വാഹനങ്ങൾ മെട്രോ സ്റ്റേഷനുകളിൽ പാർക്ക് ചെയ്താണ് പലരും ജോലിക്കും മറ്റും പോകുന്നത്.എന്നാൽ ചുരുക്കം മട്രോ സ്റ്റേഷനുകളിൽ മാത്രമാണ് പാർക്കിങ് സൗകര്യം.
മെട്രോ രണ്ടാംഘട്ടം കൂടി പൂർത്തിയാകുന്നതോടെ ബിഎംടിസി ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയാനാണ് സാധ്യത. ഇത് മുൻകൂട്ടി കണ്ടാണ് ഫീഡർ സർവീസുകൾ കാര്യക്ഷമമാക്കാനുള്ള പദ്ധതികൾക്ക് ബിഎംടിസി രൂപം നൽകും.
ശബരിമല ഉള്‍പ്പെട്ട പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയില്‍ ഭൂചലനം
റാന്നി : പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയില്‍ നേരിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി സ്ഥിരീകരിക്കാത്ത വാര്‍ത്ത.ശബരിമല ഉള്‍പ്പെട്ട പെരുനാട് മേഖലയിലാണ് ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നത്.
രാത്രി എട്ടേ കാലോടെ ഇടിമുഴക്കം പോലെ ശബ്ദം കേള്‍ക്കുകയും തൊട്ടു പിന്നാലെ പാത്രങ്ങളും മറ്റും താഴെ വീഴുകയും ചെയ്തെന്നാണ് നാട്ടുകാര്‍ പറയുന്നത്.റാന്നി മേഖലയില്‍ വീടുകളുടെ മേല്‍ക്കൂരയിലെ ഷീറ്റുകളും മറ്റും ശബ്ദത്തോടെ കുലുങ്ങിയെന്നും വിവരമുണ്ട്.പെരുനാട്, മാടമണ്‍, മുക്കം എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി ജനങ്ങള്‍ പറയുന്നു