ബെംഗളൂരു: കര്‍ണാടകയില്‍ ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടി. ബെംഗളൂരുവിലെ ലോഡ്‌ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘത്തില്‍പെട്ട ആറ് പേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്.സെക്‌സ് റാക്കന്റെ കയ്യില്‍ അകപ്പെട്ട ഏഴ് സ്‌ത്രീകളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് നവംബര്‍ ഏഴിനാണ് ക്രൈം ബ്രാഞ്ച് ലോഡ്‌ജില്‍ പരിശോധന നടത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് സ്‌ത്രീകളെ ലോഡ്‌ജിലെ ‘സീക്രട്ട്’ മുറികളിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ലോഡ്‌ജിലെ നാലാമത്തെ നിലയിലുള്ള രണ്ട് ചെറിയ മുറികളാണ് സീക്രട്ട് റൂമായി ഉപയോഗിച്ചിരുന്നത്. ഒറ്റനോട്ടത്തില്‍ അടുക്കളയെന്ന് തോന്നിപ്പിക്കുന്ന, ഗ്യാസ് പൈപ്പ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള മുറിയില്‍ പ്രവേശിക്കാനായി ഒരു ചെറിയ വാതിലാണുള്ളത്.
ആദ്യത്തെ സീക്രട്ട് മുറിയിലൂടെയാണ് രണ്ടാമത്തെ മുറിയിലേയ്ക്കുള്ള പ്രവേശനം. ആവശ്യത്തിന് വെളിച്ചമോ വായുസഞ്ചാരമോ ഇല്ലാത്ത ഈ മുറികളിലാണ് സ്‌ത്രീകളെ പാര്‍പ്പിച്ചിരുന്നത്രണ്ട് മുറികളിലായി 10-12 പേരെ താമസിപ്പിക്കാനാകും. എന്നാല്‍ കൂടുതല്‍ നേരം ഈ മുറികളില്‍ ഒരാള്‍ കഴിയുകയാണെങ്കില്‍ ശ്വാസതടസം മൂലം മരണപ്പെടാനും സാധ്യതയുണ്ട്. അറസ്റ്റിലായ സെക്‌സ് റാക്കറ്റ് സംഘത്തില്‍പെട്ടവര്‍ക്കെതിരെ കേസെടുത്തുവെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
കനത്ത ട്രാഫിക്കും ബസ്സ് നിറയെ കുത്തിനിറച്ച് യാത്രക്കാരും; ആകെ കുടുങ്ങി ഡല്‍ഹി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കനത്ത ട്രാഫിക്കും പൊതുഗതാഗതങ്ങളിലെ അനിയന്ത്രിതമായ തിരിക്കും ഉടന്‍ നിയന്ത്രിക്കാന്‍ നടപടി വേണെന്ന് കോടതി. മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കരണ്‍ ചൗദ്ധരിയാണ് ട്രാഫിക് കുരുക്കിന്റേയും ബസ്സുകളിലെ കുത്തിനിറച്ചുള്ള യാത്രാ ദുരിത വിഷയത്തിലും ആശങ്ക രേഖപ്പെടുത്തിയത്.
പ്രശ്‌നത്തില്‍ കേജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്. യാത്രാ ദുരന്തമെന്ന വാക്കാണ് കോടതി ഉപയോഗിച്ചത്. കുത്തിനിറച്ച് ജനങ്ങളുമായി പോകുന്ന ബസ്സുകളും ട്രെയിനുമെല്ലാം ഏറ്റവും വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നതെന്നും കോടതി വിമര്‍ശിച്ചു. തികഞ്ഞ ആരോഗ്യവാനായ ഒരു വ്യക്തിക്ക് ബസ്സില്‍ യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ്. പിന്നെ വൃദ്ധരും സ്ത്രീകളും കുട്ടികളും എങ്ങിനെ ധൈര്യമായി യാത്രചെയ്യുമെന്നും കോടതി ചോദിച്ചു. ഗര്‍ഭിണിയായ ഒരു സ്ത്രീ പൊതുഗതാഗതം ആശ്രയിക്കേണ്ട അവസ്ഥ എത്ര ഭയാനകമായിരിക്കുമെന്നും തികഞ്ഞ ആശങ്കയോടെ കോടതി പങ്കുവെച്ചു. യാത്രക്കാരുടെ സുരക്ഷയ്‌ക്ക് ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു.
പ്രധാനമന്ത്രിയ്‌ക്കും നിര്‍ദ്ദേശത്തിന്റെ കോപ്പി അയയ്‌ക്കാനും കോടതി പ്രത്യേക നിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രി രാജ്യതലസ്ഥാനത്തെ ഗതാഗത പ്രശ്‌നത്തില്‍ ഇടപെടണമെന്ന പരാമര്‍ശവും കോടതി നടത്തി. പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് കോടതി നിര്‍ദ്ദേശം. ട്രാഫിക് കുരുക്ക് അഴിക്കാന്‍ എടുത്തിരിക്കുന്ന നടപടികളെക്കുറിച്ച് കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.
കേന്ദ്രഗതാഗത മന്ത്രാലയം, ഡല്‍ഹി സംസ്ഥാന ഗാതാഗതവകുപ്പ്, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എന്നിവരോടാണ് സമഗ്ര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ മേഖലയിലും ഒരു ദിവസം പുറത്തിറങ്ങുന്ന വാഹനങ്ങളുടെ കണക്ക്, യാത്രക്കാരുടെ ശരാശരി എണ്ണം, സമയം, ഗതാഗതത്തിന് യാത്രക്കാര്‍ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനം, സ്വകാര്യവാഹനങ്ങളെ നിയന്ത്രിക്കാന്‍ എടുത്ത നടപടികള്‍, ട്രാഫിക് നിയന്ത്രണ രീതികള്‍ എന്നിവ സമര്‍പ്പിക്കണം. ഒരു മാസം സമയമാണ് കോടതി അനുവദി ച്ചിരിക്കുന്നത്.