ബംഗളൂരു: ബിജെപിയില്‍ ചേരാനിരിക്കെ മുന്‍ ജനതാദള്‍ നേതാവ് മല്ലികാര്‍ജുന്‍ മുത്യാലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 64 വയസായിരുന്നു. കഴിഞ്ഞദിവസം കര്‍ണാടക ബസവരാജ് ബൊമ്മെ പങ്കെടുത്ത പരിപാടിയിലും മുത്യാല്‍ പങ്കെടുത്തിരുന്നു
കലബുറഗി ജില്ലക്കാരനായ മുത്യാല്‍ ഉടന്‍ ബിജെപിയില്‍ ചേരാനിരിക്കെയാണു കൊലപാതകമുണ്ടായത്. സ്വന്തം കടയിലായിരുന്നു മുത്യാലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കടയില്‍നിന്നു പണം നഷ്ടമായതായും പൊലീസ് പറഞ്ഞു. കടയില്‍ മുന്‍പ് മോഷണം നടന്നതിനാല്‍ പിതാവ് കടയില്‍ ഉറങ്ങാറണ്ട്. മോഷണത്തിനിടെ അക്രമികള്‍ അച്ഛനെ ക്രൂരമായി കൊന്നതാകുമെന്നു സംശയിക്കുന്നതായി മുത്യാലിന്റെ മകന്‍ പറഞ്ഞു.
കര്‍ണാടകയിലെ പ്രബല സമുദായമായ കബ്ബലിഗ നേതാവാണ് മുത്യാല്‍. ജനനേന്ദ്രിയത്തിന് ഉള്‍പ്പെടെ പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട നിലയില്‍ ചൊവ്വാഴ്ച രാവിലെയാണു കണ്ടെത്തിയത്.
കൊല്ലപ്പെടുന്നതിന് തലേ ദിവസം കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പങ്കെടുത്ത ഒരു പൊതുപരിപാടിയില്‍ മല്ലികാർജുൻ മുത്യാല്‍ പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസമാണ് മുത്യാലിന്‍റെ മൃതദേഹം ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തില്‍ നിന്നും കണ്ടെത്തിയത്. ഇലക്ട്രോണിക് കടയായിരുന്നു മുത്യാലിന്‍റേത്.
‘കടയില്‍ നേരത്തെ മോഷണം നടന്നിരുന്നു, അതുകൊണ്ട് ചില ദിവസങ്ങളില്‍ പിതാവ് കടയ്ക്കുള്ളില്‍ ഉറങ്ങാറുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം കടയില്‍ കിടന്നാണ് ഉറങ്ങിയത്. രാവിലെ കാണാതായതോടെ സ്ഥലത്തെത്തി നോക്കിയപ്പോഴാണ് കൊല്ലപ്പെട്ട നിലഇല്‍ കണ്ടെത്തിയതെന്ന്’ മുത്യാലിന്‍റെ മകന്‍ വെങ്കടേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. മോഷണ ശ്രമത്തിനിടെ അക്രമികള്‍ അച്ഛനെ കൊലപ്പെടുത്തിയതാകും. കടയില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ചില രേഖകള്‍ നശിപ്പിക്കപ്പെട്ടുവെന്നും മകന്‍ പറഞ്ഞു.
കര്‍ണ്ണാടകയിലെ പ്രബല സമുദായങ്ങളിലൊന്നായ കബ്ബലിഗയുടെ നേതാവാണ് മല്ലികാർജുൻ മുത്യാല്‍. കബാലിഗ സമുദായത്തിന്റെ കല്‍ബുര്‍ഗി താലൂക്കിന്റെ ഓണററി പ്രസിഡന്‍റ് കൂടിയായിരുന്നു മുത്യാൽ. അതേസമയം മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്‍റെയും പ്രാഥമിക നിഗമനം. മുത്യാലിന്‍റെ ജനനേന്ദ്രിയത്തിലും ശരീരത്തിലും പരിക്കുകളുണ്ട്. കല്ലുകൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഇനി മാസ്ക് അഴിച്ച് പറക്കാം; വിമാന യാത്രകളില്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദേശം ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊറോണ വ്യാപനം കുറയുന്ന സാഹചര്യത്തില്‍, വിമാന യാത്രകളില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ഇറക്കിയ ഉത്തരവില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.
വിമാന യാത്രകളില്‍ ഇനി മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. താത്പര്യമുള്ളവര്‍ മാത്രം വിമാനങ്ങളില്‍ ഇനി മുതല്‍ മാസ്ക് ധരിച്ചാല്‍ മതിയാകും.
കേന്ദ്ര സര്‍ക്കാരിന്റെ കൊറോണ നയത്തിന്റെ ഭാഗമായാണ് മാസ്ക് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ ഇളവ് നല്‍കുന്നതെന്ന് എയര്‍ലൈന്‍സ് കമ്ബനികള്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിമാന യാത്രകളില്‍ മാസ്ക് ധരിക്കാത്ത യാത്രക്കാര്‍ക്ക് ഇനി മുതല്‍ പിഴയടക്കേണ്ടി വരില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 501 പുതിയ കൊറോണ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2020 ഏപ്രില്‍ 6ന്, 474 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമുള്ള കുറഞ്ഞ നിരക്കാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.