Home Featured ആമസോണ്‍ മതപരിവര്‍ത്തനത്തിന് പണം നല്‍കുന്നെന്ന് ആര്‍.എസ്.എസ് പ്രസിദ്ധീകരണം

ആമസോണ്‍ മതപരിവര്‍ത്തനത്തിന് പണം നല്‍കുന്നെന്ന് ആര്‍.എസ്.എസ് പ്രസിദ്ധീകരണം

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ മതപരിവര്‍ത്തനത്തിന് ധനസഹായം നല്‍കുന്നുവെന്ന് ആരോപിച്ച്‌ ആര്‍.എസ്.എസ്. ഇക്കാര്യം ഉന്നയിക്കുന്ന ‘അമേസിങ് ക്രോസ് കണക്ഷന്‍’ എന്ന പേരിലെ കവര്‍ സ്റ്റോറിയാണ് ആര്‍.എസ്.എസ് മുഖപത്രമായ ദി ഓര്‍ഗനൈസറിന്‍റെ പുതിയ ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച്‌ എന്ന സംഘടനയുമായി ആമസോണിന് ബന്ധമുണ്ട്. അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്‍റെ നിയന്ത്രണത്തിലുള്ള ആള്‍ ഇന്ത്യ മിഷന്‍ എന്ന സംഘം വടക്കുകിഴക്കന്‍ മേഖലയില്‍ 25,000 പേരെ ക്രിസ്തുമതത്തിലേക്ക് മാറ്റിയെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. മിഷനറി പരിവര്‍ത്തന ദൗത്യത്തിന് ധനസഹായം നല്‍കാന്‍ മള്‍ട്ടിനാഷണല്‍ കമ്ബനികളും അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചും കള്ളപ്പണം വെളുപ്പിക്കല്‍ നടത്താന്‍ സാധ്യതയുണ്ടെന്നും ലേഖനം പറയുന്നു.

അതേസമയം, ഓര്‍ഗനൈസറിലെ ആരോപണം ആമസോണ്‍ നിഷേധിച്ചു. ആള്‍ ഇന്ത്യ മിഷനുമായി ബന്ധമില്ലെന്ന് കമ്ബനി പ്രതികരിച്ചു. ആമസോണ്‍ സ്‌മൈല്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ലാഭേച്ഛയില്ലാത്ത ചാരിറ്റി സംഘടനകള്‍ക്ക് സംഭാവന ചെയ്യാം. ആമസോണ്‍ സ്‌മൈല്‍ പദ്ധതിയില്‍ പങ്കെടുക്കുന്ന ചാരിറ്റി സംഘടനയുടെയും വീക്ഷണങ്ങളെ തങ്ങള്‍ പിന്തുണക്കുന്നില്ലെന്നും കമ്ബനി പറയുന്നു.

നേരത്തെ, കുട്ടികളെ മതപരിവര്‍ത്തനം നടത്തുന്ന സംഘടനക്ക് ആമസോണ്‍ ഇന്ത്യ ധന സഹായം നല്‍കിയെന്ന പരാതിയില്‍ ദേശീയ ബാലാവകാശ സംരക്ഷണ ആമസോണ്‍ ഇന്ത്യയുടെ ഗ്ലോബല്‍ സീനിയര്‍ വൈസ് പ്രസിഡന്റും രാജ്യത്തെ മേധാവിയുമായ അമിത് അഗര്‍വാളിന് സമന്‍സ് അയച്ചിരുന്നു. പ്രസ്തുത സംഘടന നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നാരോപിച്ച്‌ അരുണാചല്‍ പ്രദേശിലെ സോഷ്യല്‍ ജസ്റ്റിസ് ഫോറം ബാലാവകാശ സംരക്ഷണ കമ്മീഷന് പരാതി നല്‍കുകയായിരുന്നു.

അപ്രതീക്ഷിതമായ പിരിച്ചുവിടല്‍; ജോലി നഷ്ടപ്പെട്ടയാളുടെ കുറിപ്പ്

അടുത്തിടെ ഏറ്റവുമധികം ചര്‍ച്ചയായൊരു വിഷയമായിരുന്നു ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്സ് ആപ് എന്നിവയുടെയെല്ലാം ഉടമസ്ഥരായ ‘മെറ്റ’യില്‍ നിന്നുള്ള തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടല്‍. ഏതാണ്ട് 11,000 തൊഴിലാളികളെയാണ് ‘മെറ്റ’ ഒറ്റയടിക്ക് ഒഴിവാക്കിയത്. 

ഇതോടെ സോഷ്യല്‍ മീഡിയയിലും സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായി. ജോലി നഷ്ടപ്പെട്ട പലരും തങ്ങളുടെ ജീവിതത്തിന്‍റെ ഭാവിയോര്‍ത്തുള്ള ആശങ്കകള്‍ പരസ്യമായിത്തന്നെ പങ്കുവച്ചു. അത്തരത്തില്‍ ലിങ്കിഡിനില്‍ ‘മെറ്റ’യില്‍ നിന്ന് ജോലി നഷ്ടപ്പെട്ട ഒരിന്ത്യക്കാരൻ പങ്കുവച്ച കുറിപ്പാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

രാജു കഡം എന്നയാളാണ് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പട്ടത് തന്നെയും കുടുംബത്തിനെയും എങ്ങനെയാണ് ബാധിക്കുകയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പങ്കുവച്ചത്. ഒപ്പം തന്നെ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് മറ്റൊരു ജോലി കണ്ടെത്തുന്നതിന് സഹായിക്കണമെന്നും ഇദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. 

പിരിച്ചുവിടപ്പെട്ട മറ്റ് തൊഴിലാളികളുടെ അവസ്ഥകളില്‍ നിന്ന് ഒരുപാട് വ്യത്യസ്തമൊന്നുമല്ല രാജുവിന്‍റെ അവസ്ഥ. എന്നാലിതൊരു ഉദാഹരണമായി എടുക്കാവുന്ന കേസ് ആണ്. പല തൊഴിലാളികളുടെയും ചുറ്റുപാട് ഇത്തരത്തിലോ അല്ലെങ്കില്‍ ഇതിനെക്കാള്‍ മോശമായ രീതിയിലോ ആണ്. 

പലരും കുടുംബത്തോടൊപ്പം തന്നെ യുഎസില്‍ ജിവിക്കുന്നവരാണ്. ഈ ഒരു ജോലിയെ ആശ്രയിച്ച് മുന്നോട്ട് പോകുന്നവരാണ്. മക്കളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന് അനുസരിച്ച് പദ്ധതിയിട്ട് പോയിക്കൊണ്ടിരുന്നവരാണ്. എന്നാല്‍ പെടുന്നനെ ജോലി ഇല്ലാതാകുമ്പോള്‍ തീര്‍ച്ചയായും അതിവരെ വല്ലാത്തൊരു രീതിയില്‍ ബാധിക്കുകയാണ്. 

‘ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ആ ദുഖവാര്‍ത്ത എന്നെ തേടിയെത്തിയിരിക്കുന്നു. മെറ്റയില്‍ നിന്ന് പിരിച്ചുവിടുന്ന 11,000 പേരുടെ കൂട്ടത്തില്‍ ഞാനും ഉള്‍പ്പെട്ടിരിക്കുന്നു. നല്ല രീതിയില്‍ പെര്‍ഫോം ചെയ്യുന്നൊരു ജീവനക്കാരൻ എന്ന നിലയില്‍ ഞാനിത് പ്രതീക്ഷിച്ചതല്ല. എല്ലാ പാദങ്ങളിലും ഞാൻ നന്നായി തന്നെ പെര്‍ഫോം ചെയ്തിരുന്നു. എന്നാല്‍ എല്ലാം അവസാനിക്കുകയാണ്. ഇതോടെ യുഎസ് വിടേണ്ട സാഹചര്യം എനിക്ക് വന്നിരിക്കുകയാണ്. പതിനാറ് വര്‍ഷമായി ഞാൻ യുഎസില്‍. എന്‍റെ മക്കള്‍ രണ്ടുപേരും യുഎസ് പൗരരാണ്. അവര്‍ക്ക് ഇവിടെ തന്നെ തുടരണമെന്നാണ്. അതിന് എനിക്കൊരു ജോലി ആവശ്യമാണ്. കിട്ടാവുന്ന എല്ലാ ബന്ധങ്ങളും ഉപയോഗപ്പെടുത്തി ഞാൻ അന്വേഷിക്കുന്നുണ്ട്, ഒരു ജോലിക്കായി, നിങ്ങളും അതിന് എന്നെ സഹായിക്കണം…’- ഇതായിരുന്നു രാജുവിന്‍റെ കുറിപ്പിന്‍റെ സംക്ഷിപ്ത രൂപം. 

ഇത് ഒരു തൊഴിലാളിയുടെ പശ്ചാത്തലം മാത്രമാണ്. ഇങ്ങനെ ആയിരങ്ങളാണ് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വെട്ടിലായിരിക്കുന്നത്. നിരവധി പേര്‍ രാജുവിനെ സമാശ്വസിപ്പിച്ചുകൊണ്ടും സഹായം വാഗ്ദാനം ചെയ്തും പ്രതികരണമറിയിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചേര്‍ത്തുപിടിക്കല്‍ തീര്‍ച്ചയായും പ്രതീക്ഷയേകുന്നത് തന്നെയാണ്. 

You may also like

error: Content is protected !!
Join Our WhatsApp Group