Home Featured ബെംഗളൂരു: ശബരിമല മണ്ഡലകാലം;6 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ

ബെംഗളൂരു: ശബരിമല മണ്ഡലകാലം;6 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ

ബെംഗളൂരു: ശബരിമല മണ്ഡലകാല തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി ബെളഗാവി എന്നിവടങ്ങളിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും 6 സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ പശ്ചിമ റെയിൽവേ പ്രഖ്യാപിച്ചു.നേരത്തെ പ്രഖ്യാപിച്ച വിജയപുര – കോട്ടയം സ്പെഷ്യൽ ട്രെയിൻ 21 ന് സർവീസ് ആരംഭിക്കുന്നതിന് പിന്നാലെയാണ് വടക്കൻ കർണാടകയിൽ നിന്നുള്ള തീർത്ഥാടകർക്ക് കൂടി സൗകര്യപ്രദമാകുന്ന പുതിയ ട്രെയിനുകൾ.

ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ അടുത്ത ദിവസം ആരംഭിക്കും. 6 ട്രെയിനുകളും കെ ആർ പുരം, യെലഹങ്ക സ്റ്റേഷൻ വഴി കടന്നുപോകുന്നത് ബെംഗളൂരു മലയാളികൾക്കും സൗകര്യപ്രദമാണ്.

ട്രെയിൻ വിവര പട്ടിക:-

•ഹുബ്ബള്ളി – കൊല്ലം സ്പെഷ്യൽ ട്രെയിൻ (07359 നവംബർ 27 ഞായറാഴ്ച മാത്രം).

•കൊല്ലം – ഹുബ്ബള്ളി സ്പെഷ്യൽ (07360 നവംബർ 28 തിങ്കളഴ്ച മാത്രം)

•ബെളഗാവി – കൊല്ലം സ്പെഷ്യൽ (07361 ഡിസംബർ 4 മുതൽ ജനുവരി 15 വരെ ഞായറാഴ്ചകളിൽ മാത്രം)

•കൊല്ലം – ബെളഗാവി സ്പെഷ്യൽ (07362 = ഡിസംബർ 5 മുതൽ ജനുവരി 16 വരെതിങ്കളഴ്ചകളിൽ മാത്രം)

•ബെളഗാവി – കൊല്ലം സ്പെഷ്യൽ (07357നവംബർ 20 ന് മാത്രം)

•കൊല്ലം – ബെളഗാവി സ്പെഷ്യൽ (07358നവംബർ 21ന് മാത്രം)

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി, റെക്കോർഡ് കുറിച്ച് പിണറായി വിജയൻ

കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് ഇനി പിണറായി വിജയന്. മുഖ്യമന്ത്രി പദത്തിൽ ഇന്ന് 2364 ദിവസം പിന്നിടുമ്പോൾ സി അച്യുതമേനോന്റെ റെക്കോഡാണ് പിണറായി വിജയൻ മറികടന്നത്. ഇന്നാണ് സി അച്യുതമേനോന്റെ റെക്കോർഡ് പിണറായി വിജയൻ മറികടന്നത്.സംസ്ഥാനത്ത് ഇ.കെ നയനാരാണ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളത്.

പക്ഷെ കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്തിയായി ഇരുന്ന വ്യക്തി എന്ന റെക്കോർഡാണ് പിണറായി വിജയൻ സ്വന്തമാക്കിയത്. ഇ.കെ നയനാർ 10 വർഷവും 353 ദിവസവുമാണ് മുഖ്യമന്ത്രി കസേരയിലിരുന്നത്. അടിയന്തരാവസ്ഥ കാലമായതിനാലാണ് സി അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയത്. 17 ദിവസത്തെ കാവൽ മുഖ്യമന്ത്രി എന്ന ദിവസങ്ങളും ഇതിൽ ഉൾപ്പെടുത്തും.

You may also like

error: Content is protected !!
Join Our WhatsApp Group