ബംഗളൂരു: പാകിസ്താനിയെന്ന് ആരോപിച്ച് കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്ത യുവതിക്ക് ഒടുവില്‍ ഹൈകോടതി ജാമ്യം അനുവദിച്ചു. ഭട്കല് നവയാത് കോളനിയില്‍ താമസിച്ചിരുന്ന ഖദീജ മെഹ്റിനാണ് (33) ജാമ്യം ലഭിച്ചത്. മൂന്നു കുട്ടികളുടെ മാതാവാണിവര്‍. മൂന്നു വയസ്സുള്ള കുട്ടിക്കൊപ്പം 16 മാസമായി ജയിലിലായിരുന്നു ഇവര്‍.
യുവതിയുടെ ഭര്‍ത്താവ് ഭട്കല് സ്വദേശിയായ ജാവിദ് മുഹിയിദ്ദീന്‍ കഴിഞ്ഞ ഏപ്രില്‍ 22ന് മരിച്ചിരുന്നു. 2015 മുതല്‍ ഭര്‍ത്താവിനൊപ്പം താമസിച്ചുവരുകയായിരുന്ന യുവതിയെ 2021 ജൂണ്‍ ഒമ്ബതിനാണ് പൊലീസ് അറസ്റ്റുചെയ്തത്. രേഖകളില്ലാതെ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടന്നുവെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
യുവതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസൊന്നുമില്ലെന്നും വെറും സംശയത്തിന്റെ പേരില്‍ യുവതിയെ കസ്റ്റഡിയില്‍ വെക്കരുതെന്നും ജസ്റ്റിസ് ശിവശങ്കര്‍ അമരന്നവാര് ജാമ്യം അനുവദിച്ച് പറഞ്ഞു.
പരാതിക്കാരി പൊലീസിന്റെ ബലിയാടായി മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 16 മാസമായി കസ്റ്റഡിയിലാണെന്നും ഭട്കലിലാണ് താന്‍ ജനിച്ചതെന്നും വ്യക്തമാക്കിയാണ് യുവതി ജാമ്യത്തിന് അപേക്ഷിച്ചത്.
2014ല്‍ ദുബൈയില്‍ വെച്ചാണ് ഖദീജയും ജാവിദ് മുഹിയുദ്ദീനും വിവാഹിതരായത്. തുടര്‍ന്ന് മൂന്നുമാസത്തെ യാത്രവിസയില് ഭര്‍ത്താവിനൊപ്പം ഭട്കലിലെത്തി. പിന്നീട് ദുബൈയിലേക്ക് തിരിച്ചുപോയെങ്കിലും 2015ല്‍ രേഖകളില്ലാതെ തിരിച്ചെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ബ്ലൂ ടിക്കിന് പണം നൽകേണ്ട; സബ്സ്ക്രിപ്ഷൻ പ്രോഗ്രാം താൽക്കാലികമായി നിർത്തിവച്ച് ട്വിറ്റർ
സാൻഫ്രാൻസിസ്കോ: സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാം താൽക്കാലികമായി നിർത്തിവെച്ചു. ഈ ആഴ്ചയാണ് ട്വിറ്റർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാം ആരംഭിച്ചത്. പ്രതിമാസം 8 ഡോളർ എന്ന നിലക്കായിരുന്നു ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകൾ ബ്ലൂ ടിക്ക് ബാഡ്ജിനായി നൽകേണ്ടിയിരുന്നത്. പണം നൽകി സബ്സ്ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മറ്റ് പല ആനുകൂല്യങ്ങളും ട്വിറ്റർ നൽകും.
വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കാനുള്ള നടപടിയാണ് പെയ്ഡ് സബ്സ്ക്രിപ്ഷൻ ട്വിറ്ററിന്റെ പുതിയ സിഇഓ ആയ ഇലോൺ മസ്ക് അവതരിപ്പിച്ചത്. ശത കോടീശ്വരൻ എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ നടപടിയാണ് ഇത്.
നിരവധി വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ കഴിഞ്ഞ മാസം 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്ററിനെ സ്വന്തമാക്കിയത്. മാസങ്ങൾക്ക് മുൻപ് കരാറിൽ ഒപ്പു വെച്ചെങ്കിലും പൂർത്തിയാക്കാൻ മസ്കിന് സാധിച്ചിരുന്നില്ല. ഏറ്റെടുക്കൽ പൂർത്തിയാക്കണമെങ്കിൽ ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ കുറിച്ച് വ്യക്തമായ വിവരം നൽകണമെന്ന് ട്വിറ്ററിനോട് മസ്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യഥാർത്ഥ വിവരങ്ങൾ നൽകിയില്ല എന്നാരോപിച്ച് മസ്ക് കരാറിൽ നിന്നും പിന്മാറി. ഇതിനെ തുടർന്ന് ട്വിറ്റർ ഇലോൺ മാസ്കിനെതിരെ നിയമ പോരാട്ടത്തിന് തയ്യാറായി. ട്വിറ്റർ ഏറ്റെടുക്കാനുള്ള കോടതി നിർദേശിച്ച അവസാന ദിവസത്തിന് തൊട്ട് മുൻപാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്.
ഭീമൻ തുകയ്ക്ക് ട്വിറ്റർ ഏറ്റെടുത്ത മസ്ക് വരുമാനത്തിന്റെ ഭൂരിഭാഗവും ട്വിറ്ററിന്റെ സബ്സ്ക്രിപ്ഷനിൽ നിന്നും കണ്ടെത്തുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. അതിന്റെ ആദ്യ പടിയാണ് വെരിഫൈഡ് അക്കൗട്ടുകളുടെ ബ്ലൂ ടിക്ക് ബാഡ്ജിന് നിരക്ക് ഏർപ്പെടുത്തിയത്. ഒപ്പം വ്യാജ അക്കൗണ്ടുകൾക്ക് തടയിടുക എന്ന ലക്ഷ്യവും.