ബെംഗളൂരു: നഗര നിരത്തുകളിലെ അപകടക്കുഴികൾ നിശ്ചയിച്ച സമയ പരിധിക്കകം അടയ്ക്കാനാകില്ലെന്നു ബിബിഎംപി .പത്തിനകം മുഴുവൻ കുഴികളും നികത്തുമെന്ന് ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.എന്നാൽ മഴ തുടരുന്നതും ഉദ്യോഗസ്ഥരുടെയും സാധന സാമഗ്രികളുടെയും അപര്യാപ്തതയും ഉള്ളതിനാൽ സമയക്രമം പാലിക്കാൻ സാധിക്കില്ലെന്ന് ബി ബിഎംപി ഉദ്യോഗസ്ഥർ അറിയിച്ചു.ഇതുവരെ 39,121 കുഴികൾ കണ്ടെത്തിയതായും 7254 എണ്ണം അടയ്ക്കാനുണ്ടെന്നുമാണു ബിബിഎംപിയുടെ കണക്ക്.
ആശുപത്രിക്കാര്‍ ആംബുലന്‍സ് നല്‍കിയില്ല; മൂന്നു വയസ്സുകാരിയുടെ മൃതദേഹവുമായി ആദിവാസി കുടുംബം ബൈക്കില്‍ സഞ്ചരിച്ചത് 65 കിലോമീറ്റര്‍!
ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് മൂന്നു വയസ്സുകാരിയുടെ മൃതദേഹവുമായി ആദിവാസി കുടുംബം ബൈക്കില്‍ സഞ്ചരിച്ചത് 65 കിലോമീറ്റര്‍.തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് സെന്റര്‍ (എം.സി.എച്ച്) അധികൃതരാണ് പണമില്ലാത്തതിനാല്‍ കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് അനുവദിക്കാതിരുന്നത്.
ഖമ്മം ജില്ലയിലെ കോട്ട മെടേപള്ളി ഗ്രാമത്തിലെ വെട്ടി മല്ലയ്യയുടെ മകള്‍ വെട്ടി സുക്കിയാണ് (മൂന്ന്) മരിച്ചത്. അസുഖം ബാധിച്ച കുട്ടിയെ ആദ്യം എന്‍കൂര്‍ ഗവ. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരമാണെന്ന് പറഞ്ഞ് ഡോക്ടര്‍ ഖമ്മം ഗവ. ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
എന്നാല്‍, ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ കുട്ടി മരിച്ചു. ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഗ്രാമത്തിലെ ബന്ധുവിന്റെ ബൈക്ക് എത്തിച്ച് മൃതദേഹം അതില്‍ കിടത്തി കൊണ്ടുപോകുകയായിരുന്നു.