ബെംഗളൂരു: ചെന്നൈ- ബെംഗളുരു-മൈസൂരു വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയായതോടെ ബെംഗളൂരു-മൈസൂരു നഗരങ്ങൾക്കിടയിലെ യാത്രാസമയം 2 മണിക്കൂറായി ചുരുങ്ങി. മൈസൂരു ചെന്നൈ 504 കിലോമീറ്റർ ദൂരം 6 മണിക്കൂർ 40 മിനിറ്റ് കൊണ്ടാണ് വന്ദേഭാരത് എക്സ്പ്രസ് ഓടിയെത്തിയത്. ഇന്നലെ രാവിലെ 5.50നു ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 12.30നു മൈസുരുവിലെത്തി.
പാതയുടെ റൂട്ട്, സിഗ്നൽ സംവിധാനങ്ങൾ, സുരക്ഷ മാർഗങ്ങൾ, ലെവൽ ക്രോസിങ്, കോച്ചുകളുടെ സുരക്ഷ എന്നിവയാണ് പരിശോധിച്ചത്. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ബി ജി.മല്യ, ദക്ഷിണ പശ്ചിമ റെയിൽവേ മാനേജർ സജീവ് കിഷോർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധനകൾ പൂർത്തിയാക്കിയത്. തിരിച്ച് മൈസുരുവിൽ നിന്ന് ഉച്ചയ്ക്ക് 1.05ന് പുറപ്പെട്ട് ട്രെയിൻ രാത്രി 7.35നു ചെന്നൈ സെൻട്രലിലെത്തി. ദക്ഷിണേന്ത്യയിൽ ആദ്യമായി തുടങ്ങുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് 11നു കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേ ന്ദ്രമോദി നിർവഹിക്കും.
ചെന്നൈ-മൈസൂരു 2 സ്റ്റോപ്പുകൾ മാത്രം:ചെന്നൈയിൽ നിന്ന് പുറപ്പെട്ടാൽ കാട്പാടിയിലും കെഎസ്ആർ ബംഗളുരുവിലും മാത്രമാണ് വന്ദേഭാരതിന് സ്റ്റോപ്പുള്ളത്.ദക്ഷിണ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ മണിക്കുറിൽ 80.25 കിലോമീറ്ററും ദക്ഷിണ പശ്ചിമ റെയിൽവേ പരിധിയിൽ 75.62 കിലോമീറ്ററുമായിരിക്കും പരമാവധി വേഗം. രാജ്യത്ത് നിലവിൽ സർവിസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളിൽ ഏറ്റവും കുറഞ്ഞ വേഗമാണ് മൈസൂരു-ചെന്നൈ റൂട്ടിൽ നിശ്ചയിചിരിക്കുന്നത്.
മൈസൂരു- ബെംഗളൂരു പാതയിൽ മണിക്കൂറിൽ 110 കിലോമീറ്ററാണ് പരമാവധി വേഗമെങ്കിലും വളവുകൾ ഉള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. വളവുകളില്ലാത്ത പാതകളിൽ 160-180 കിലോമീറ്റർ വേഗ പരിധിയിൽ വരെ സർവീസ് നടത്താൻ വേണ്ട സുരക്ഷ ക്രമീകരണങ്ങൾ വന്ദേ ഭാരത് ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്.
മൈസൂരു ചെന്നൈ ശതാബ്ദി തുടരും:നിലവിൽ മൈസൂരു ബെംഗളൂരു ചെന്നൈ റൂട്ടിലോടുന്ന വേഗമേറിയ ട്രെയിനായ ശതാബ്ദി എക്സ്പ്രസ് ഇതേ ദൂരം 7 മണിക്കൂർ 15 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. മൈസുരു ബെംഗളൂരു ദൂരം പിന്നിടുന്നത് 2 മണിക്കൂർ 15 മിനിറ്റ് കൊണ്ടാണ്. വന്ദേഭാരത് എക്സ്പ്രസ് | ആരംഭിച്ചാലും ശതാബ്ദി സർവീസ് തുടരുമെന്നാണു റെയിൽവേ നൽകുന്ന വിശദീകരണം. മൈസൂരുവിൽ നിന്ന് ചെന്നൈയിലേക്ക് എസി ചെയർകാറിൽ 1145 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 2085 രു പയും അനുഭൂതി ക്ലാസിൽ 2385 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ടിക്കറ്റ് നിരക്ക്പിന്നാലെ:ടിക്കറ്റ് നിരക്കിന്റെ വിശ ദാംശങ്ങൾ റെയിൽവേ ഇനിയും പുറത്തുവിട്ടില്ല. നിലവിൽ മൈസൂരു ബെംഗളൂരു ചെന്നൈ റൂട്ടിൽ സർവീസ് നടത്തുന്ന ശതാബ്ദി എക്സ്പ്ര സിനേക്കാളും ഉയർന്ന നിരക്കായിരിക്കും ഈടാ ക്കുക.
കന്നട സംസ്കാരം മതമൂല്യങ്ങളെ ബഹുമാനിക്കുന്നു -ഡോ. എന്‍.എ. മുഹമ്മദ്
ബംഗളൂരു: കന്നട സംസ്കാരം സര്‍വ മതമൂല്യങ്ങളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണെന്ന് എം.എം.എ പ്രസിഡന്‍റ് ഡോ.എന്‍.എ. മുഹമ്മദ്. കന്നഡ ഭാഷ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് ആ സംസ്കാരം നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എം.എ സംഘടിപ്പിച്ച കന്നഡ രാജ്യേല്‍സവ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മൈസൂരു റോഡ് ക്രസന്റ് സ്കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു.
ക്രസന്റ് സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. പി. ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.എം. അബ്ദുല്‍ ലത്തീഫ് ഹാജി, ടി.പി. മുനീറുദ്ദീന്‍, ഖത്തീബ് സെയ്തു മുഹമ്മദ് നൂരി, വി.സി. അബ്ദുല്‍ കരീം, അസീസ് ഹാജി എംപയര്‍, അഫ്സര്‍ പാഷ, ശിവകുമാര്‍, രേഖ ടി. ഭാസ്ക്കര്‍, ലളിത തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ മുജാഹിദ് മുസ്തഫ ഖാന്‍ സ്വാഗതവും റീത്ത നന്ദിയും പറഞ്ഞു.