ബെംഗ്‌ളുറു: ഹിന്ദു എന്ന വാക്കിന് അശ്ലീലമായ അര്‍ഥമുണ്ടെന്നും അതിന്റെ ഉത്ഭവം ഇന്ത്യയില്‍ അല്ലെന്നുമുള്ള കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീഷ് ലക്ഷ്മണറാവു ജാര്‍ക്കിഹോളിയുടെ വാക്കുകള്‍ വിവാദമായി.പേര്‍ഷ്യയില്‍ നിന്നാണ് ഇതിന്റെ ഉത്ഭവമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു എന്ന വാക്ക് എവിടെ നിന്നാണ് ഉത്ഭവിച്ചത്? അത് നമ്മുടേതാണോ? ഇറാന്‍, ഇറാഖ്, ഉസ്‌ബെക്കിസ്ഥാന്‍, കസാഖ്സ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള പേര്‍ഷ്യന്‍ ആണത്. ഹിന്ദു എന്ന വാക്കിന് ഇന്ത്യയുമായി എന്താണ് ബന്ധം? പിന്നെ നിങ്ങള്‍ക്കത് എങ്ങനെ അംഗീകരിക്കാനാകും? ഇത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്’, ഞായറാഴ്ച ബെലഗാവി ജില്ലയില്‍ ഒരു പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.
സതീഷ് ലക്ഷ്മണറാവുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥം അറിഞ്ഞാല്‍ നിങ്ങള്‍ ലജ്ജിക്കും. ഇത് അസഭ്യമാണ്’, വീഡിയോയില്‍ അദ്ദേഹം പറയുന്നു, ഈ വാക്ക് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് അറിയാന്‍ ‘വിക്കിപീഡിയ പരിശോധിക്കൂവെന്ന്’ അദ്ദേഹം ശ്രോതാക്കളോട് ആവശ്യപ്പെട്ടു.
അതേസമയം ഭരണകക്ഷിയായ ബിജെപി ഇത് ഹിന്ദുക്കള്‍ക്ക് അപമാനവും പ്രകോപനവുമാണെന്ന് ആക്ഷേപിച്ചു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റാണ് ജാര്‍ക്കിഹോളി, മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് 100 മില്യണ്‍ രൂപ; ഒറ്റ ദിവസം കൊണ്ട് ‘കോടീശ്വരന്‍
പണത്തിന് ആവശ്യമില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ, ഒരിക്കലെങ്കിലും ഒന്ന് ലോട്ടറി അടിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരുണ്ടോ.ഉണ്ടാവാന്‍ സാധ്യത കുറവാണ്. പണം ഉണ്ടാക്കാന്‍ തന്നെയാണല്ലോ മനുഷ്യന്‍ കഷ്ടപ്പെടുന്നതും. ഇനി പറയാന്‍ പോകുന്നു 100 മില്യണ്‍ രൂപ ഒറ്റയടിക്ക് ബാങ്ക് അക്കൗണ്ടില്‍ എത്തിയ ഒരു ഭാഗ്യവാനെക്കുറിച്ചാണ്.ഒന്നാലോചിച്ചു നോക്കൂ 100 മില്യണ്‍ രൂപയൊക്കെ നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നാല്‍ എന്തായിരിക്കും അവസ്ഥ. അതും നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാതെ, ലോട്ടറി അടിച്ച പോലെ തന്നെ ആയിരിക്കും അല്ലേ.എന്നാല്‍ ശരിക്കും 100 മില്യണ്‍ അക്കൗണ്ടില്‍ വന്ന ആള്‍ക്ക് എന്ത് സംഭവിച്ചു എന്ന് നോക്കാം.
പാക്കിസ്ഥാനിലെ കറാച്ചിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലാണ് 100 മില്യണ്‍ രൂപ വന്നത്. പക്ഷേ എവിടെ നിന്നാണ് ഇത്രയും അധികം രൂപ വന്നതെന്ന് ഒരു വിവരവുമില്ല. കറാച്ചിയിലെ ബഹദൂരാബാദ് പോലീസ് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്റെ ശമ്ബളമുള്‍പ്പെടെ 100 മില്യണ്‍ രൂപ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നറിഞ്ഞ് ഞെട്ടിപ്പോവുക ആയിരുന്നു.
സത്യത്തില്‍ എന്ത് സംഭവിച്ചു എന്ന് പോലീസ് ഉദ്യോഗസ്ഥനും അറിയില്ല, അദ്ദേഹത്തെ സംബന്ധിച്ച് ഇത്രയും രൂപ അദ്ദേഹം ഒരുമിച്ച് കണ്ടിട്ടുപോലുമില്ല..അപ്പോഴാണ് ഇത്രയധികം തുക ഒന്നാകെ അക്കൗണ്ടിലേക്ക് വരുന്നത്. “ഞാന്‍ ഞെട്ടിപ്പോയി, കാരണം ഇത്രയധികം പണം കണ്ടിട്ട് പോലും ഇല്ല, എന്റെ അക്കൗണ്ടില്‍ കൂടുതല്‍ പണം ഉണ്ടായിരുന്നില്ല,” പോലീസ് ഓഫീസര്‍ ആമിര്‍ ഗോപാംഗ് പറഞ്ഞു.
തന്റെ അക്കൗണ്ടില്‍ ഇത്രയധികം രൂപ വന്നതോ. നിമിഷം കൊണ്ട് താന്‍ കോടീശ്വരനായതോ ഒന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. പിന്നീട് ബാങ്കില്‍ നിന്ന് വിളിച്ചപ്പോഴാണ് അദ്ദേഹം തന്റെ അക്കൗണ്ടില്‍ ഇത്രയധികം രൂപ വന്ന കാര്യം അറിഞ്ഞത്. ബാങ്കില്‍ നിന്ന് ഇദ്ദേഹത്തെ വിളിക്കുകയും അക്കൗണ്ടില്‍ 100 മില്യണ്‍ രൂപ വന്നതായി അറിയിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ അന്വേഷണം നടക്കുന്നുണ്ട്
ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടും എടിഎം കാര്‍ഡും മരവിപ്പിച്ചിട്ടാണ് ഉള്ളത്. ഇതാദ്യമായല്ല ഇത്തരത്തില്‍ സംഭവം ഉണ്ടാവുന്നത്. നേരത്തെയും പോലീസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് പണം ഇങ്ങനെ എത്തിയിരുന്നു. ലര്‍ക്കാനയിലും സൂക്കൂറിലുമാണ് സംഭവം നടന്നത്. ഇവരുടെ അക്കൗണ്ടിലേക്ക് 50 മില്യണായിരുന്നു എത്തിയത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്നതിനെക്കുറിച്ച് ഒരു വിവരവും ഇല്ല.