Home Featured രാത്രി കർഫ്യൂ പിൻവലിച്ചു; രാജ്യത്തെ അൺലോക്ക് 3.0 മാർഗ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി

രാത്രി കർഫ്യൂ പിൻവലിച്ചു; രാജ്യത്തെ അൺലോക്ക് 3.0 മാർഗ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി

by admin

ന്യൂഡൽഹി:രാജ്യത്ത് അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുളള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാത്രി യാത്രകള്‍ക്ക് (നൈറ്റ് കര്‍ഫ്യൂ) ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. കൂടാതെ യോഗ ഇന്‍സിസ്റ്റിയൂട്ടുകള്‍, ജിംനേഷ്യം എന്നിവയ്ക്ക് ആഗസ്റ്റ് അഞ്ച് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായുളള എല്ലാ നടപടികളും ഇതിനായി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിലവിലെ സാഹചര്യം വിലയിരുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. അതേസമയം അന്തര്‍ സംസ്ഥാന യാത്രകള്‍ക്കോ, ചരക്ക് നീക്കത്തിനോ വിലക്കുകള്‍ ഏര്‍പ്പെടുത്തരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 31 വരെയാണ് നിലിവുളള രീതിയിലെ ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്.

പ്രീപ്രൈമറി വിദ്യാഭ്യാസം സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പമാകും, ഡിഗ്രി നാല് വര്‍ഷവും ഡിപ്ലോമ രണ്ട് വര്‍ഷവുമാവും; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അടിമുടി മാറും

1. സ്‌കൂളുകള്‍, കോളെജുകള്‍, സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ അടക്കമുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഗസ്റ്റ് 31 വരെ അടഞ്ഞുകിടക്കും.

2. മെട്രൊ റെയില്‍, സിനിമ തിയറ്റര്‍, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍ ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, അസ്ലംബി ഹാളുകള്‍ എന്നിവയും അടഞ്ഞുതന്നെ കിടക്കും

3. വലിയ രീതിയില്‍ ആളുകള്‍ കൂടുന്ന വിനോദപരവും കായികവും മതപരവുമായ എല്ലാ ചടങ്ങുകള്‍ക്കുമുളള വിലക്ക് തുടരും.

4. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും നിശ്ചിത എണ്ണം ആളുകളുമായി സംഘടിപ്പിക്കാം

5. വന്ദേഭാരത് വഴിയുളള വിമാന സര്‍വീസുകള്‍ മാത്രമേ ഓഗസ്റ്റ് 31 വരെ രാജ്യത്ത് ഉണ്ടാകുകയുളളൂ.

ഭരണഘടനയും ടിപ്പുവും മുഹമ്മദ് നബിയും യേശുവും ഇനി കർണാടക സിലബസിൽ ഇല്ല ; ‘ബി.ജെ.പി അംഗീകരിച്ചാലും ഇല്ലെങ്കിലും ചരിത്രം ചരിത്രമാണ്​’ – ഡി.കെ ശിവകുമാർ

കർണാടകയിൽ ഇന്ന് 5,503 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 92 : ബംഗളൂരുവിൽ മാത്രം 2,270 കേസുകൾ, മരണം 30,രോഗമുക്തി 2,397

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group