ബെംഗളൂരു: കബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ നിന്നു വസന്ത് നഗറിലേക്ക് ബിഎംടിസിയുടെ സർക്കിൾ ഫീഡർ മിനി ബസ് സർവീസ് പുനരാരംഭിച്ചു. 15-20 മിനിറ്റ് ഇടവേളയിലാണു സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കോവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന സർവീസാണു പുനരാരംഭിച്ചത്. കബൺ പാർക്ക് സ്റ്റേഷനിലെ എച്ച്എഎൽ ഗേറ്റിന് മുൻവശത്തു നിന്നാണ് ഫീഡർ ബസ് പുറപ്പെടുന്നത്.
ഇന്ത്യൻ എക്സ്പ്രസ്, കണ്ണിങ് ഹാം റോഡ്, അലയൻസ് ഫ്രാൻ സൈസ്, മൗണ്ട് കാർമൽ കോളജ്, ഷാങ്ഗില ഹോട്ടൽ എന്നിവിടങ്ങളിലൂടെ ചുറ്റി ബസ് വീണ്ടും കബൺ സ്റ്റേഷനിലെത്തും.രാവിലെ 6.20 മുതൽ രാത്രി 8.45 വരെയാണ് സർവീസ്. 5 -15 രൂപയാണു ടിക്കറ്റ് നിരക്ക്.
തമിഴ്നാട്ടിലെ റൂട്ട് മാര്‍ച്ച് റദ്ദാക്കി ആര്.എസ്.എസ്
ചെന്നൈ: തമിഴ്നാട്ടിലെ റൂട്ട് മാര്‍ച്ച് റദ്ദാക്കി ആര്.എസ്.എസ്. മദ്രാസ് ഹൈക്കോടതിയില്‍നിന്ന് അനുമതി ലഭിച്ചതിനു പിന്നാലെയാണ് നാളെ നടക്കേണ്ട മാര്‍ച്ച് റദ്ദാക്കിയതായി ആര്.എസ്.എസ് സംസ്ഥാന ഘടകം അറിയിച്ചത്.കോടതി ഉത്തരവ് സ്വീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.മാര്‍ച്ച് റദ്ദാക്കിയ വിവരം പ്രസ്താവനയിലൂടെയാണ് ആര്.എസ്.എസ് അറിയിച്ചത്. കോടതിവിധിക്കെതിരെ ഹരജി നല്‍കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്നലെ നിബന്ധനകളോടെയായിരുന്നു തമിഴ്നാട്ടിലെ 44 സ്ഥലങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയത്. ഗ്രൗണ്ടിലോ അടച്ചിട്ട സ്ഥലത്തോ പരിപാടി നടത്താനായിരുന്നു കോടതി നിര്‍ദേശിച്ചത്.ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനായിരുന്നു നേരത്തെ ആര്.എസ്.എസ് റൂട്ട് മാര്‍ച്ച് പ്രഖ്യാപിച്ചത്. എന്നാല്‍, ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നല്‍കിയില്ല. സര്‍ക്കാര്‍ നടപടിക്കെതിരെ പിന്നീട് ആര്.എസ്.എസ് കോടതിയെ സമീപിക്കുകയായിരുന്നു.
കശ്മിരിലും ബംഗാളിലും കേരളത്തിലുമടക്കം തുറന്ന സ്ഥലങ്ങളിലാണ് റൂട്ട് മാര്‍ച്ച് നടക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ ആര്.എസ്.എസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതിനാല്‍, നവംബര്‍ ആറിന് നിശ്ചയിച്ച പരിപാടി നടത്തുന്നില്ല. കോടതി വിധിക്കെതിരെ ഹരജി നല്‍കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
50 സ്ഥലങ്ങളില്‍ മാര്‍ച്ച നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍, ഇതില്‍ മൂന്നിടത്തു മാത്രം പരിപാടി നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ പിന്നീട് അനുമതി നല്കി. ഇതിനെതിരെ സംഘ്പരിവാര്‍ നേതാക്കള്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ക്രമസമാധാന പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോയമ്ബത്തൂര്‍, പൊള്ളാച്ചി, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ പരിപാടിക്ക് കോടതി അനുമതി നല്‍കിയില്ല. മറ്റിടങ്ങളില്‍ കര്‍ശനമായ നിബന്ധനകളോടെ പരിപാടിക്ക് അനുമതിയും നല്‍കുകയായിരുന്നു.