Home Featured കള്ളപ്പണം വെളുപ്പിക്കല്‍: ഡി.കെ. ശിവകുമാറിന് വീണ്ടും ഇ.ഡി സമന്‍സ്

കള്ളപ്പണം വെളുപ്പിക്കല്‍: ഡി.കെ. ശിവകുമാറിന് വീണ്ടും ഇ.ഡി സമന്‍സ്

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി.കെ. ശിവകുമാര്‍, സഹോദരനും എം.പിയുമായ ഡി.കെ. സുരേഷ് എന്നിവര്‍ക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) പുതിയ സമന്‍സ്. തിങ്കളാഴ്ച ഇരുവരോടും ഇ.ഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് അറിയിപ്പ്. ഞായറാഴ്ച ദേശീയ പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ബംഗളൂരുവില്‍ നടക്കുന്ന പരിപാടിയുടെ തിരക്കിലാണ് താനെന്നും ഇ.ഡി സമന്‍സ് സംബന്ധിച്ച്‌ ഉടന്‍ തീരുമാനമെടുക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാന്‍ മുമ്ബും ഇരുവര്‍ക്കും ഇ.ഡി സമന്‍സ് അയച്ചിരുന്നു. നാഷനല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ യങ് ഇന്ത്യക്ക്, ഡി.കെ. ശിവകുമാറും സഹോദരന്‍ ഡി.കെ. സുരേഷ് എം.പിയും അംഗങ്ങളായ ട്രസ്റ്റ് നല്‍കിയ സംഭാവനകളുടെ ഉറവിടമാണ് ഇ.ഡി അന്വേഷിക്കുന്നത്.

2018ലാണ് ശിവകുമാറിന്‍റെ പേരില്‍ ഇ.ഡി ആദ്യം കേസെടുത്തത്. 2017ല്‍ ആദായനികുതി വകുപ്പ് അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത എട്ടരക്കോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. 2019ല്‍ ഇ.ഡി. ശിവകുമാറിനെ അറസ്റ്റ് ചെയ്തു. 50 ദിവസം തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. ആ കേസില്‍ കഴിഞ്ഞ മേയില്‍ ഇ.ഡി ഡല്‍ഹിയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

അതേസമയം, കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് ശിവകുമാര്‍ പറയുന്നത്. സ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും തെരഞ്ഞെടുപ്പ് കമീഷന്‍, എന്‍ഫാഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ഐ.ടി വകുപ്പ് എന്നിവര്‍ക്ക് മുമ്ബ് നല്‍കിയതാണ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മരുന്നുകളിൽ ബാർകോഡ് നിർബന്ധം; ആദ്യമെത്തുക 300 ബ്രാൻഡുകളിൽ

ദില്ലി: വ്യാജ മരുന്നുകളുടെയും നിലവാരം കുറഞ്ഞ മരുന്നുകളുടെയും വിപണിയിലേക്കുള്ള ഒഴുക്ക് തടയാൻ മരുന്നുകൾക്ക് മുകളിൽ ബാർകോഡ് സംവിധാനം വരുന്നു. നിലവിൽ 300  ബ്രാൻഡ് മരുന്നുകളുടെ പാക്കേജുകളിൽ ബാർ കോഡ് പ്രിന്റ് ചെയ്യാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടു. 

മരുന്നുകളുടെ നിർമ്മാണം ആരാണെന്നു തുടങ്ങി കമ്പനിയുടെ ലൈസൻസ്, ബാച്ച് നമ്പർ, വില, കലഹരണ തിയതി, നിർമ്മാണ തിയതി എന്നിവ ബാർ കൂടുകളിൽ രേഖപ്പെടുത്തിയിരിക്കണം. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് റൂൾസ്, 1945- പ്രകാരമാണ് നടപടി. 

മരുന്നുകളിൽ ബാർ കോഡ് രേഖപ്പെടുത്തുന്നതിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും  തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂണിൽ ഇത് സംബന്ധിച്ച് കരട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അഭിപ്രായങ്ങളുടെയും തുടർ ചർച്ചകളുടെയും അടിസ്ഥാനത്തിൽ മരുന്നുകളിൽ ബാർ കോഡ് ഉൾപ്പെടുത്തണമെന്നുള്ള തീരുമാനം അന്തിമമാക്കാനുള്ള നീക്കത്തിലാണ് മന്ത്രാലയം.

ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിന്റെ റൂൾ 96-ന്റെ ഷെഡ്യൂൾ എച്ച് 2 പ്രകാരം ഫാർമസ്യൂട്ടിക്കൽ  കമ്പനി അവരുടെ ഉത്പന്നത്തിന്റെ ആദ്യത്തെ കവറിൽ അല്ലെങ്കിൽ രണ്ടാമത്തെ കവറിൽ  ബാർ കോഡോ ക്വിക്ക് റെസ്‌പോൺസ്  (ക്യൂ ആർ) കോഡോ പ്രിന്റ് ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യേണ്ടതുണ്ട്.ക്വിക്ക് റെസ്‌പോൺസ് കോഡോ പ്രിന്റ് ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യേണ്ടതുണ്ട്.  ആദ്യഘട്ടത്തിൽ  വിപണി വിഹിതത്തിന്റെ 35 ശതമാനത്തോളം വരുന്ന മുൻനിര ഫാർമ ബ്രാൻഡുകളിൽ നിന്നുള്ള 300 മരുന്നുകൾക്ക് ബാർ കോഡ് നല്കാൻ നിർദേശിച്ചിട്ടുണ്ട്. അടുത്ത വർഷം ഡിസംബറോടെ എല്ലാ മരുന്നുകളും ബാർ കോഡ് ഉൾപ്പെടുത്തിയിരിക്കണം. 

മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം അല്ലെഗ്ര, അംലോകിൻഡ്, അസിത്രാൽ, ബെറ്റാഡിൻ, കാൽപോൾ, സെഫ്റ്റം, കോംബിഫ്‌ലം, ഡോളോ, ഡൽകോഫ്‌ലെക്‌സ്, ഇക്കോസ്‌പ്രിൻ, ജെലുസിൽ, ജല്‌റ, ലാന്റസ്, മാൻഫോഴ്‌സ്, മെഫ്‌റ്റൽ സ്‌പാസ്, ഷെൽകാൽ, ഹ്യൂമൻ മിക്‌സ്റ്റാർഡ്, പാൻ 40, ഒട്രിവിൻ, സ്റ്റാംലോ റാന്റാക്, പാന്റോസിഡ്, സ്റ്റാംലോ റാന്റക്, തുടങ്ങിയ മരുന്നുകളിൽ ആദ്യം ബാർ കോഡ് നൽകണം. 

You may also like

error: Content is protected !!
Join Our WhatsApp Group